Thursday, September 13, 2018 Last Updated 23 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 15 Jun 2018 03.09 PM

നിങ്ങള്‍ക്കു ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ; 1193 മിഥുനം

2018 ജൂണ്‍ 15 മുതല്‍ ജൂലൈ 16 വരെ
uploads/news/2018/06/226069/joythi150618a.jpg

പൊതുവെ മുഹൂര്‍ത്ത ലഭ്യതയുള്ള മാസമാണ് മിഥുനം. മാസം മുഴുവന്‍ വാസ്തുപുരുഷന്‍ നിദ്രയിലായിരിക്കുന്നതിനാല്‍ ഗൃഹാരംഭ പ്രവേശനങ്ങള്‍ക്ക് അനുകൂലമല്ല. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് അനുയോജ്യമായ മുഹൂര്‍ത്തങ്ങള്‍ ഈ മാസത്തിലുണ്ട്. മാസത്തിന്റെ ആദ്യ പതിനൊന്ന് ദിവസങ്ങളില്‍ ബുധന്‍ സ്വക്ഷേത്രമായ മിഥുനത്തില്‍ സഞ്ചരിക്കുന്ന കാലമാണ്. ആദ്യ രണ്ടു ദിവസങ്ങളിലെ മൗഢ്യം കഴിഞ്ഞാല്‍ പിന്നെയുള്ള ഒമ്പതു ദിനങ്ങള്‍ വിദ്യാരംഭത്തിന് ഉത്തമമായി എടുക്കാം.

ജൂണ്‍ 15 (മിഥുനം 1, വെള്ളി): പകല്‍ 11:20 വരെ തിരുവാതിര. ഒപ്പം ശുക്ലപക്ഷ ദ്വിതീയ വൈകിട്ട് 6:09 വരെ. മാസത്തിലെ പുണര്‍തം, ശുക്ലപക്ഷ ദ്വിതീയ ശ്രാദ്ധം ഇവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനല്ല. പകല്‍ 11:20 വരെ പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സല്‍സന്താനയോഗമുള്ള ദിവസമല്ല. സിസേറിയന്‍ പ്രസവങ്ങള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക.

ജൂണ്‍ 16 (മിഥുനം 2, ശനി): കാലത്ത് 8:43 വരെ പുണര്‍തം. തുടര്‍ന്ന് പൂയം. ഒപ്പം പകല്‍ 2:45 വരെ ശുക്ലപക്ഷ തൃതീയ. മാസത്തിലെ പൂയം, ശുക്ലപക്ഷ തൃതീയ ചതുര്‍ത്ഥിശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധമുള്ള ദിവസമാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ഉത്തമം. വിവാഹനിശ്ചയം, ദീര്‍ഘയാത്രകള്‍, പണമിടപാടുകള്‍ എന്നിവയാവാം. സല്‍സന്താനയോഗമുള്ള ദിവസമാണ്. സിസേറിയന്‍ പ്രസവങ്ങള്‍ നടത്തുന്നതിന് ഉത്തമം. പുതിയ വസ്ത്രാഭരണങ്ങള്‍ വാങ്ങുന്നതിന് ഉത്തമം.

ജൂണ്‍ 17 (മിഥുനം 3, ഞായര്‍): കാലത്ത് 6:20 വരെ പൂയം. തുടര്‍ന്ന് ആയില്യം. ഒപ്പം പകല്‍ 11:38 വരെ ശുക്ലപക്ഷ ചതുര്‍ത്ഥി. മാസത്തിലെ ആയില്യം, ശുക്ലപക്ഷ പഞ്ചമിശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദിനം മുഴുവന്‍ പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ദീര്‍ഘയാത്രകള്‍, പണമിടപാടുകള്‍ എന്നിവ പാടില്ല.

ജൂണ്‍ 18 (മിഥുനം 4, തിങ്കള്‍): രാത്രി 2:46 വരെ മകം. ഒപ്പം കാലത്ത് 8:55 വരെ ശുക്ലപക്ഷ പഞ്ചമി. തുടര്‍ന്ന് ഷഷ്ഠി. മാസത്തിലെ മകം, ശുക്ലപക്ഷ ഷഷ്ഠിശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം. വിവാഹം, വിവാഹനിശ്ചയം, നാമകരണം, ബന്ധുജനദര്‍ശനം, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ഔഷധസേവാരംഭം ഇവ നടത്തുന്നതിന് ദിനം അനുകൂലമാണ്.

ജൂണ്‍ 19 (മിഥുനം 5, ചൊവ്വ): രാത്രി 1:45 വരെ പൂരം. ഒപ്പം കാലത്ത് 6:40 വരെ ശുക്ലപക്ഷ ഷഷ്ഠി. തുടര്‍ന്ന് സപ്തമി. മാസത്തിലെ പൂരം, ശുക്ലപക്ഷ സപ്തമി ശ്രാദ്ധം, പൂരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പിണ്ഡനൂല്‍ദോഷം നിലനില്‍ക്കുന്നതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സല്‍സന്താനയോഗമുള്ള ദിനമല്ല. സാധിച്ചാല്‍ സിസേറിയന്‍ പ്രസവം ഒഴിവാക്കുക.

ജൂണ്‍ 20 (മിഥുനം 6, ബുധന്‍): രാത്രി 1:18 വരെ ഉത്രം. ഒപ്പം ശുക്ലപക്ഷ അഷ്ടമി രാത്രി 3:51 വരെ മാസത്തിലെ ഉത്രം ശുക്ലപക്ഷ അഷ്ടമിശ്രാദ്ധം, ഉത്രം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘദൂരയാത്രകള്‍, പണമിടപാടുകള്‍, ആദ്യമായി വൈദ്യസന്ദര്‍ശനം നടത്തി ചികിത്സ ആരംഭിക്കല്‍ എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല. സല്‍സന്താനയോഗമുള്ള ദിനമാണ്.

ജൂണ്‍ 21 (മിഥുനം 7, വ്യാഴം): രാത്രി 1:26 വരെ അത്തം. ഒപ്പം രാത്രി 3:18 വരെ ശുക്ലപക്ഷ നവമി. മാസത്തിലെ അത്തം, ശുക്ലപക്ഷ നവമിശ്രാദ്ധം, അത്തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്. നിക്ഷേപങ്ങള്‍ നടത്തുക, യാത്രകള്‍, പണമിടപാടുകള്‍, വാങ്ങാനുദ്ദേശിക്കുന്ന ഭൂമിക്ക് അഡ്വാന്‍സ് നല്‍കല്‍ എന്നിവയാവാം. പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള യാത്രകള്‍ നടത്തുന്നതിനും ദിനം നന്ന്.

ജൂണ്‍ 22 (മിഥുനം 8, വെള്ളി): രാത്രി 02:07 വരെ ചിത്തിര. ഒപ്പം രാത്രി 03:19 വരെ ശുക്ലപക്ഷ ദശമി. മാസത്തിലെ ചിത്തിര, ശുക്ലപക്ഷ ദശമിശ്രാദ്ധം, ചിത്തിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധമുള്ള ദിവസമാണ്. യാത്രകള്‍, ബന്ധുജന സന്ദര്‍ശനം, ഒത്തുതീര്‍പ്പ് സംഭാഷണങ്ങള്‍, പഠനാരംഭം, വാക്കുറപ്പിക്കലുകള്‍, ഔഷധസേവാരംഭം എന്നിവയ്ക്കുത്തമം.

ജൂണ്‍ 23 (മിഥുനം 9, ശനി): രാത്രി 03:20 വരെ ചോതി. ഒപ്പം ശുക്ലപക്ഷ ഏകാദശി രാത്രി 03.52 വരെ. മാസത്തിലെ ചോതി, ശുക്ലപക്ഷ ഏകാദശിശ്രാദ്ധം, ചോതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. ചോരൂണ്‍ ഒഴികെയുള്ള മംഗളകര്‍മ്മങ്ങള്‍ക്ക് ദിനം അനുകൂലം. പണമിടപാടുകള്‍, യാത്രകള്‍, നാമകരണം, കാതുകുത്ത്, കച്ചവടാരംഭം എന്നിവയാവാം. നിര്‍ത്തിവച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് ഉത്തമം.

ജൂണ്‍ 24 (മിഥുനം 10, ഞായര്‍): 25-ന് നേരം പുലരുന്ന 5 മണിവരെ വിശാഖം. ഒപ്പം ശുക്ലപക്ഷ ദ്വാദശി രാത്രി പുലരുന്ന 04.54 വരെ. മാസത്തിലെ വിശാഖം, ശുക്ലപക്ഷദ്വാദശിശ്രാദ്ധം, വിശാഖം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സല്‍സന്താനയോഗമുള്ള ദിനമാണ്. ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിന് ഉത്തമം.

ജൂണ്‍ 25 (മിഥുനം 11, തിങ്കള്‍): 26-ന് പുലര്‍ച്ചെ 7.06 വരെ അനിഴം. ദിനം മുഴുവന്‍ ശുക്ലപക്ഷ ത്രയോദശി. മാസത്തിലെ അനിഴം, ശുക്ലപക്ഷ ത്രയോദശി ശ്രാദ്ധം, അനിഴം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സല്‍സന്താനയോഗമുള്ള ദിവസമല്ല. സിസേറിയന്‍ സാധിച്ചാല്‍ ഒഴിവാക്കുക.

ജൂണ്‍ 26 (മിഥുനം 12, ചൊവ്വ): കാലത്ത് 07.06 വരെ അനിഴം. തുടര്‍ന്ന് തൃക്കേട്ട. ഒപ്പം ശുക്ലപക്ഷ ത്രയോദശി കാലത്ത് 06.22 വരെ. തുടര്‍ന്ന് ചതുര്‍ദ്ദശി. മാസത്തിലെ തൃക്കേട്ട, ശുക്ലപക്ഷ ചതുര്‍ദ്ദശിശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘദൂരയാത്രകള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക. പണമിടപാടുകള്‍ നടത്തുന്നതിന് ദിനം അനുകൂലമല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല.

ജൂണ്‍ 27 (മിഥുനം 13, ബുധന്‍): കാലത്ത് 9:34 വരെ തൃക്കേട്ട. ഒപ്പം പകല്‍ 08:12 വരെ ശുക്ലപക്ഷ ചതുര്‍ദ്ദശി. തുടര്‍ന്ന് പൗര്‍ണ്ണമി. മാസത്തിലെ മൂലം, പൗര്‍ണ്ണമിശ്രാദ്ധം, തൃക്കേട്ട പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. കാലത്ത് 09.34 വരെ പിണ്ഡനൂല്‍ ദോഷം, പകല്‍ 11.34 വരെ ഗണ്ഡാന്തസന്ധിദോഷം ഇവയുണ്ട്. ഇന്നുകാലത്ത് 9:34 വരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.

ജൂണ്‍ 28 (മിഥുനം 14, വ്യാഴം): പകല്‍ 12:20 വരെ മൂലം. പൗര്‍ണ്ണമി പകല്‍ 10.22 വരെ. തുടര്‍ന്ന് കൃഷ്ണപക്ഷ പ്രഥമ. മാസത്തിലെ പൂരാടം, കൃഷ്ണപക്ഷ പ്രഥമ ശ്രാദ്ധം, മൂലം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ഈശ്വരീയ പ്രാധാന്യമുള്ള കര്‍മ്മങ്ങള്‍ക്ക് ദിനം ചേര്‍ന്നതാണ്. ക്ഷേത്രദര്‍ശനം നടത്തി ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിക്കുക, വൈകിട്ട് ഭഗവതി സേവ നടത്തിക്കുക എന്നിവയാവാം. സല്‍സന്താനയോഗമുള്ള ദിനമല്ല. സാധിച്ചാല്‍ സിസേറിയന്‍ പ്രസവങ്ങള്‍ ഒഴിവാക്കുക.

ജൂണ്‍ 29 (മിഥുനം 15 വെള്ളി): പകല്‍ 3.20 വരെ പൂരാടം. ഒപ്പം കൃഷ്ണപക്ഷ പ്രഥമ പകല്‍ 12.47 വരെ. തുടര്‍ന്ന് ദ്വിതീയ. മാസത്തിലെ ഉത്രാടം, കൃഷ്ണപക്ഷ ദ്വിതീയ, പൂരാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറഞ്ഞിരിക്കുന്നു. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം അനുകൂലമല്ല. യാത്രകള്‍ നടത്തുന്നതിനും, പുതിയ ഗൃഹോപകരണങ്ങള്‍, വാഹനം എന്നിവ വാങ്ങുന്നതിനും ദിനം ചേര്‍ന്നതല്ല.

ജൂണ്‍ 30 (മിഥുനം 16, ശനി): വൈകിട്ട് 06:28 വരെ ഉത്രാടം. ഒപ്പം കൃഷ്ണപക്ഷ ദ്വിതീയ പകല്‍ 03:20 വരെ. തുടര്‍ന്ന് തൃതീയ. മാസത്തിലെ തൃതീയ ശ്രാദ്ധം, ഉത്രാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം ഉണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമാണ്. വിവാഹസംബന്ധമായ വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍, പുതിയ വാഹനത്തില്‍ ആദ്യ സവാരി എന്നിവയ്ക്ക് ദിനം അനുകൂലം.

ജൂലൈ 1 (മിഥുനം 17, ഞായര്‍): രാത്രി 09.36 വരെ തിരുവോണം. ഒപ്പം കൃഷ്ണപക്ഷ തൃതീയ വൈകിട്ട് 05.54 വരെ. തുടര്‍ന്ന് ചതുര്‍ത്ഥി. മാസത്തിലെ തിരുവോണം, ശ്രാദ്ധം തിരുവോണം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം ഉണ്ട്. യാത്രകള്‍, പണമിടപാടുകള്‍, അഡ്വാന്‍സ് നല്‍കല്‍, പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള യാത്രകള്‍, വാഹനം വാങ്ങല്‍, കൃഷിപ്പണികള്‍ ആരംഭിക്കല്‍ എന്നിവയ്ക്ക് ദിനം അനുകൂലമാണ്.

ജൂലൈ 2 (മിഥുനം 18, തിങ്കള്‍): രാത്രി 12.34 വരെ അവിട്ടം. ഒപ്പം കൃഷ്ണപക്ഷ ചതുര്‍ത്ഥി രാത്രി 08.20 വരെ. മാസത്തിലെ അവിട്ടം, കൃഷ്ണപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം, അവിട്ടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറഞ്ഞിരിക്കുന്നു. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ പഞ്ചകദോഷ പരിധിയില്‍ വരില്ല.

ജൂലൈ 3 (മിഥുനം 19, ചൊവ്വ): രാത്രി 03.13 വരെ ചതയം. ഒപ്പം കൃഷ്ണപക്ഷപഞ്ചമി രാത്രി 10.27 വരെ. മാസത്തിലെ ചതയം, കൃഷ്ണപക്ഷ പഞ്ചമിശ്രാദ്ധം, ചതയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമില്ല. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. ദീര്‍ഘദൂര യാത്രകള്‍ നടത്തുക, വിദേശയാത്രകള്‍ നടത്തുക എന്നിവ പാടില്ല. സര്‍ക്കാരിലേക്കുള്ള അപേക്ഷകള്‍ തയ്യാറാക്കി നല്‍കുന്നതിനും ദിനം ചേര്‍ന്നതല്ല. പണമിടപാടുകള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക.

ജൂലൈ 4 (മിഥുനം 20, ബുധന്‍): 5-ന് പുലരുന്ന 05:22 വരെ പൂരൂരുട്ടാതി. ഒപ്പം കൃഷ്ണപക്ഷ ഷഷ്ഠി രാത്രി 12:06 വരെ. മാസത്തിലെ പൂരൂരുട്ടാതി, കൃഷ്ണപക്ഷ ഷഷ്ടിശ്രാദ്ധം, പൂരൂരുട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധമുള്ള ദിവസമല്ല. ദിനം മുഴുവന്‍ പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. പഞ്ചകദോഷത്തിന് പറഞ്ഞിരിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്നുവരാത്തതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് വസുപഞ്ചകദോഷം ഇല്ല. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ചേര്‍ന്നതല്ല.

ജൂലൈ 5 (മിഥുനം 21, വ്യാഴം): ദിനം മുഴുവന്‍ ഉത്രട്ടാതി. ഒപ്പം രാത്രി 01:06 വരെ കൃഷ്ണപക്ഷ സപ്തമി. മാസത്തിലെ ഉത്രട്ടാതി, കൃഷ്ണപക്ഷ സപ്തമിശ്രാദ്ധം, ഉത്രട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമാണ്. വിവാഹനിശ്ചയം, വിവാഹം, എഗ്രിമെന്റുകള്‍ എന്നിവയാവാം. പണമിടപാടുകള്‍ക്കും ദിനം ഉത്തമം.

ജൂലൈ 6 (മിഥുനം 22, വെളളി): കാലത്ത് 06:53 വരെ ഉത്രട്ടാതി. തുടര്‍ന്ന് രേവതി. രാത്രി 01:22 വരെ അഷ്ടമി. മാസത്തിലെ രേവതി, കൃഷ്ണപക്ഷ അഷ്ടമിശ്രാദ്ധം, രേവതി പിറന്നാള്‍ ആചരിക്കേണ്ടത് ഇന്നാണ്. മംഗള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘദൂരയാത്രകള്‍, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം, ഔഷധസേവാരംഭം എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല. നിക്ഷേപങ്ങള്‍ നടത്തുക, പണമിടപാടുകള്‍ എന്നിവയ്ക്കും ദിനം ചേര്‍ന്നതല്ല.

ജൂലൈ 7 (മിഥുനം 23, ശനി): കാലത്ത് 07:39 വരെ രേവതി. തുടര്‍ന്ന് അശ്വതി, രാത്രി 12.50 വരെ കൃഷ്ണപക്ഷ നവമി. മാസത്തിലെ അശ്വതി, കൃഷ്ണപക്ഷ നവമി ശ്രാദ്ധം, അശ്വതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുളള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘകാലഫലം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തുടങ്ങിവയ്ക്കരുത്. കാലത്ത് 9.39 വരെ ഗണ്ഡാന്തസന്ധിദോഷമുണ്ട്.

ജൂലൈ 8 (മിഥുനം 24, ഞായര്‍): കാലത്ത് 07:38 വരെ അശ്വതി. തുടര്‍ന്ന് ഭരണി. ഒപ്പം കൃഷ്ണപക്ഷദശമി, മാസത്തിലെ ഭരണി, കൃഷ്ണപക്ഷ ദശമിശ്രാദ്ധം, ഭരണി പിറന്നാള്‍ ആചരിക്കേണ്ടത് ഇന്നാണ്. കാലത്ത് 7:35 വരെ ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതാണ്. യാത്രകള്‍ ആരംഭിക്കുക, ബന്ധുജനസന്ദര്‍ശനം, ചികിത്സാരംഭം ഇവയാവാം.

ജൂലൈ 9 (മിഥുനം 25, തിങ്കള്‍): കാലത്ത് 06:50 വരെ ഭരണി, തുടര്‍ന്ന് കാര്‍ത്തിക, കൃഷ്ണപക്ഷ ഏകാദശി രാത്രി 09:27 വരെ. മാസത്തിലെ കാര്‍ത്തിക, കൃഷ്ണപക്ഷ ഏകാദശി ശ്രാദ്ധം, കാര്‍ത്തിക പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. അഗ്നി നക്ഷത്രബന്ധമുള്ളതിനാല്‍ ദിനം മംഗളകാര്യങ്ങള്‍ അനുഷ്ഠിക്കുന്നതിന് ചേര്‍ന്നതല്ല.

ജൂലൈ 10 (മിഥുനം 26, ചൊവ്വ): രാത്രി 03:14 വരെ രോഹിണി. കൃഷ്ണപക്ഷ ദ്വാദശി വൈകിട്ട് 6:45 വരെ. തുടര്‍ന്ന് ത്രയോദശി. മാസത്തിലെ രോഹിണി, കൃഷ്ണപക്ഷ ദ്വാദശിശ്രാദ്ധം, രോഹിണി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം ഇല്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല.

ജൂലൈ 11: (മിഥുനം 27, ബുധന്‍): രാത്രി 12.42 വരെ മകയിരം. കൃഷ്ണപക്ഷ ത്രയോദശി പകല്‍ 03.34 വരെ. തുടര്‍ന്ന് ചതുര്‍ദ്ദശി. മാസത്തിലെ മകയിരം, കൃഷ്ണപക്ഷ ത്രയോദശി ചതുര്‍ദ്ദശി ശ്രാദ്ധം , മകയിരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസം മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ചേര്‍ന്നതാണ്. സല്‍സന്താനയോഗമുണ്ട്. സിസേറിയന്‍ പ്രസവങ്ങള്‍ നടത്തുന്നതിന് ദിനം അനുകൂലമാണ്.

ജൂലൈ 12 (മിഥുനം 28, വ്യാഴം): രാത്രി 09:54 വരെ തിരുവാതിര. കൃഷ്ണപക്ഷ ചതുര്‍ദ്ദശി പകല്‍ 12:01 വരെ. തുടര്‍ന്ന് അമാവാസി. മാസത്തിലെ തിരുവാതിര, അമാവാസിശ്രാദ്ധം, തിരുവാതിര ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള പിറന്നാള്‍ ശുഭബന്ധം ദിവസത്തിനില്ല.

ജൂലൈ 13 (മിഥുനം 29, വെളളി): വൈകിട്ട് 06:58 വരെ പുണര്‍തം. അമാവാസി കാലത്ത് 08:17 വരെ. തുടര്‍ന്ന് ശുക്ലപക്ഷ പ്രഥമ. മാസത്തിലെ കൃഷ്ണപക്ഷ പ്രഥമ, പുണര്‍തം പിറന്നാള്‍ ഇവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. യാത്രകള്‍ ആവാം. പണമിടപാടുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല.

ജൂലൈ 14 (മിഥുനം 30, ശനി): പകല്‍ 04:07 വരെ പൂയം. തുടര്‍ന്ന് ആയില്യം. ഒപ്പം രാത്രി 12:56 വരെ ശുക്ലപക്ഷ ദ്വിതീയ. മാസത്തിലെ ശുക്ലപക്ഷ ദ്വിതീയ ശ്രാദ്ധം, പൂയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘദൂരയാത്രകള്‍, പണമിടപാടുകള്‍ എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സാധിക്കുമെങ്കില്‍ സിസേറിയന്‍ പ്രസവം ഒഴിവാക്കുക.

ജൂലൈ 15 (മിഥുനം 31, ഞായര്‍): പകല്‍ 1:28 വരെ ആയില്യം. തുടര്‍ന്ന് മകം. ഒപ്പം രാത്രി 09:36 വരെ ശുക്ലപക്ഷ തൃതീയ. മാസത്തിലെ കൃഷ്ണപക്ഷ തൃതീയ ശ്രാദ്ധം, ആയില്യം പിറന്നാള്‍
എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പണമിടപാടുകള്‍, നിക്ഷേപങ്ങള്‍, എഗ്രിമെന്റുകള്‍, ഭൂമി-വാഹന ഇടപാടുകള്‍ എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല.

ജൂലൈ 16 (മിഥുനം 32, തിങ്കള്‍): പകല്‍ 11:13 വരെ മകം. തുടര്‍ന്ന് പൂരം. ഒപ്പം വൈകിട്ട് 06:41 വരെ ശുക്ലപക്ഷ ചതുര്‍ത്ഥി. മാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം, മകം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും ദിനം ചേര്‍ന്നതല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവം സാധിച്ചാല്‍ ഒഴിവാക്കുക.

** ** **
അശ്വതി: ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.ഭരണി: ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 18 ന് പകല്‍ 12.15 മുതല്‍ 01.10 വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11 ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
കാര്‍ത്തിക: ജൂണ്‍ 18 ന് പകല്‍ 12.15 മുതല്‍ 01.10വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 11ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

രോഹിണി : ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 18 ന് പകല്‍ 12.15 മുതല്‍ 01.10വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
മകയിരം: ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 18 ന് പകല്‍ 12.15 മുതല്‍ 01.10 വരെയും 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

തിരുവാതിര: ജൂണ്‍ 1 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11 ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
പുണര്‍തം: ജൂണ്‍ 18 ന് പകല്‍ 12.15 മുതല്‍ 01.10 വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂയം : ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 18 ന് പകല്‍ 12.15 മുതല്‍ 01.10 വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും ജൂലൈ 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11 ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.
ആയില്യം: ജൂണ്‍ 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

മകം : ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരം: ജൂണ്‍ 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രം : ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11 ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
അത്തം: ജൂണ്‍ 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചിത്തിര: ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.
ചോതി : ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 18 ന് പകല്‍ 12.15 മുതല്‍ 01.10 വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11 ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

വിശാഖം : ജൂണ്‍ 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
അനിഴം: ജൂണ്‍ 18 ന് പകല്‍ 12.15 മുതല്‍ 01.10 വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും ജൂലൈ 11 ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തൃക്കേട്ട: ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 18 ന് പകല്‍ 12.15 മുതല്‍ 01.10 വരെയും 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
മൂലം: ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11 ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരാടം : ജൂണ്‍ 18 ന് പകല്‍ 12.15 മുതല്‍ 01.10 വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
ഉത്രാടം: ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 18 ന് പകല്‍ 12.15 മുതല്‍ 01.10വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തിരുവോണം: ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 18 ന് പകല്‍ 12.15 മുതല്‍ 01.10വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.
അവിട്ടം: ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചതയം: ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 18 ന് പകല്‍ 12.15 മുതല്‍ 01.10വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 11ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
പൂരൂരുട്ടാതി: ജൂണ്‍ 18 ന് പകല്‍ 12.15 മുതല്‍ 01.10 വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11 ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉതൃട്ടാതി: ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 22 ന് പകല്‍ 11.50 മുതല്‍ 12.40 വരെയും 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും ജൂലൈ 08 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.
രേവതി: ജൂണ്‍ 16 ന് പകല്‍ 12.25 മുതല്‍ 01.15 വരെയും 23 ന് പകല്‍ 11.55 മുതല്‍ 12.45 വരെയും 25 ന് പകല്‍ 11.45 മുതല്‍ 12.35 വരെയും ജൂലൈ 05 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 11 ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

**** വി. സജീവ് ശാസ്താരം
ഫോണ്‍: 9656377700

Ads by Google
Ads by Google
Loading...
TRENDING NOW