Tuesday, November 20, 2018 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 15 Jun 2018 08.33 AM

'തനിക്കും കെവിന്റെ അനുഭവം ഉണ്ടാകും'; ഒളിച്ചോടിയ കാമുകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

facebook post

തൊടുപുഴ: കാമുകിയുമായി ഒളിച്ചോടിയ യുവാവ്, തന്നെ ഗുണ്ടകളില്‍നിന്നു രക്ഷിക്കണമെന്നും കാമുകിയുമായി ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടു. കോടിക്കുളം സ്വദേശിയായ യുവാവിന്റേതാണ് ഫെയ്സ് ബുക്ക് കുറിപ്പ്.

പ്രണയത്തിലായിരുന്ന ചിലവ് സ്വദേശിയായ പെണ്‍കുട്ടിയുമായി യുവാവ് കഴിഞ്ഞ ദിവസമാണ് നാടുവിട്ടത്. വിവാഹിതരാകാനായി പാലക്കാട് ജില്ലയിലെ ബന്ധുവീട്ടിലെത്തിയപ്പോള്‍ ബന്ധു ഇരുവരുടെയും ചെര്‍പ്പുളശേരി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. സ്റ്റേഷനിലിരുന്നാണ് യുവാവ് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടത്.

തന്നെ രക്ഷിക്കണമെന്നും ഗുണ്ടകള്‍ തന്റെ വീട് വളഞ്ഞിരിക്കുകയാണെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും ഇല്ലെങ്കില്‍ അവര്‍ തന്നെ കൊല്ലുമെന്നും കെവിന്റെ അവസ്ഥയാകും തനിക്കെന്നും പോസ്റ്റില്‍ പറയുന്നു. ഇതര മതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അവരുടെ വീട്ടുകാര്‍ എതിര്‍ക്കുന്നതായും ജീവനില്‍ ഭീഷണിയുണ്ടെന്നും ഫെയ്സ് ബുക്ക് കുറിപ്പിലുണ്ട്. ഇരുവരെയും ഇന്നു തൊടുപുഴയിലെത്തിച്ച് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം.

Ads by Google
Friday 15 Jun 2018 08.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW