Friday, November 16, 2018 Last Updated 38 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 12.31 PM

കെഎസ്ആര്‍ടിസി.യില്‍ സി.പി.എം. സമ്മര്‍ദത്തിനു വഴങ്ങാതെ തച്ചങ്കരി; ഇടനിലക്കാരില്‍ നിന്ന് കോടികള്‍ കൊണ്ടുപോയ ഊരാളുങ്കല്‍ സൊസൈറ്റിയെ വെട്ടി

Tomin Thachagari, KSRTC

തിരുവനന്തപുരം : സിഎംഡി ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയെ പരിക്ഷ്‌ക്കരിക്കാന്‍ കര്‍ശന നിലപാടുകളുമായി മുന്നോട്ട് പോകുന്നതോടെ പലര്‍ക്കും മുറുമുറുപ്പ്. സിപിഎം സഹായത്തോടെ കോര്‍പ്പറേഷനില്‍ കടിച്ചു തൂങ്ങി ഓണ്‍ലൈന്‍ റിസര്‍വേഷന്റെ ഇടനിലക്കാരില്‍ നിന്ന് കോടികള്‍ കൊണ്ടുപോയ ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് പണി കിട്ടിയത്. നേരിട്ടു കരാര്‍ നല്‍കിയതു വഴി യാത്രക്കാര്‍ക്കും കോര്‍പ്പറേഷനും ലാഭമുണ്ടാക്കാമായിരുന്നിടത്താണ് ഇവര്‍ നുഴഞ്ഞു കയറിയത്. ഇവരെ തച്ചങ്കരി ഒഴിവാക്കിയിരുന്നു.

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിനുള്ള ഇടനിലക്കാരെ ഒഴിവാക്കി ബെംഗളൂരുവിലുള്ള കമ്പനിയുമായി കെ.എസ്.ആര്‍.ടി.സി. കുറഞ്ഞ നിരക്കില്‍ കരാര്‍ ഒപ്പിട്ടു കൊണ്ടാണ് തച്ചങ്കരി തീരുമാനം കൈക്കൊണ്ടത്. ഇതോടെ ടിക്കറ്റൊന്നിന് കമ്മിഷന്‍ 3.25 രൂപയായി ചെലവ് കുറഞ്ഞു. കെല്‍ട്രോണും ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയും ഇടനിലക്കാരായിരുന്ന കരാര്‍പ്രകാരം ടിക്കറ്റൊന്നിന് 15.50 രൂപയാണ് കെ.എസ്.ആര്‍.ടി.സി. നല്‍കേണ്ടിയിരുന്നത്. കെല്‍ട്രോണ്‍ കരാറെടുത്ത ശേഷം ചെറിയകമ്മീഷന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് മറിച്ച് നല്‍കുകയായിരുന്നു ഇതുവരെ. ഇത് കോര്‍പ്പറേഷനെ സംബന്ധിച്ചിടത്തോളം നഷ്ടച്ചക്കവടമായി നിലകൊണ്ടു.

ആന്റണി ചാക്കോ എം.ഡി.യായിരുന്നപ്പോള്‍ അഞ്ചുവര്‍ഷം മുന്‍പാണ് കെല്‍ട്രോണുമായി കരാര്‍ ഒപ്പിട്ടത്. കെല്‍ട്രോണ്‍ ഈ കരാര്‍ ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്കും അവര്‍ അത് ബെംഗളൂരു ആസ്ഥാനമായ റേഡിയന്റ് എന്ന കമ്പനിക്കും നല്‍കി. ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ മറ്റുപല കോര്‍പ്പറേഷനുകളും ഓണ്‍ലൈന്‍ സൗകര്യം നേടുന്നതായി ടോമിന്‍ തച്ചങ്കരി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.യില്‍ നിന്ന് കെല്‍ട്രോണ്‍ അധികമായി ഈടാക്കിയ 4.08 കോടി രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ടോമിന്‍ തച്ചങ്കരി കത്ത് നല്‍കിയിട്ടുണ്ട്. ടോട്ടല്‍ സര്‍വീസ് പ്രൊവൈഡര്‍ എന്ന നിലയില്‍ ഈടാക്കേണ്ടതില്‍ കൂടുതല്‍ ലാഭം കെല്‍ട്രോണ്‍ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയ നിരക്കു പ്രകാരം പരമാവധി 5.50 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്.

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ സഹായകമാകുമെന്ന രീതിയില്‍ തുടങ്ങിയതാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍. എന്നാല്‍ ഇതിന്റെ മൊത്തം ഗുണം കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നില്ല. ദീര്‍ഘദൂര യാത്രക്കായി റിസര്‍വേഷന്‍ നടത്തുന്നതില്‍ നിന്നും 20 രൂപ റിസര്‍വേഷന്‍ ഫീസായി ഈടാക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നത്. വെറും 5 രൂപ 50 പൈസ മാത്രമാണ്. ബാക്കി തുക ലഭിക്കുന്നത് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നടത്തുന്ന ഏജന്‍സിക്കാണ്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചുമതല നല്‍കിയത്. എന്തുകൊണ്ട് സ്വന്തം നിലയ്ക്ക് വെബ്സൈറ്റ് തുടങ്ങിക്കൂടെന്ന സംശയം കെഎസ്ആര്‍ടിസിയിലെ പലരും അന്ന് തന്നെ ഉന്നയിച്ചിരുന്നു. പൊതുമേഖല സ്ഥാപനമെന്ന ന്യായം പറഞ്ഞാണ് കെല്‍ട്രോണിന് കരാര്‍ നല്‍കിയത്. പിന്നീട് അവര്‍ അത് മറ്റൊരു ഏജന്‍സിക്ക് നല്‍കുകയായിരുന്നു.

ഓണ്‍ലൈന്‍ റിസര്‍വ്വേന്റെ വെബ്സൈറ്റാകട്ടെ പല ദിവസങ്ങളിലും പണിമുടക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി. ഇതിലും വേണ്ടത്ര ലാഭമുണ്ടാക്കാനുള്ള സാധ്യത ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. റെഡ്ബസ് വഴി ബുക്കിങ് നടത്തുന്നത് ഭാവിയില്‍ കെഎസ്ആര്‍ടിസിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. റെഡ്ബസ് വഴി സ്വകാര്യ ബസുകളുടെ ടിക്കറ്റുകള്‍ വലിയ തോതില്‍ വിറ്റഴിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകള്‍ ഈ സേവനം ഉപയോഗിക്കുകയും ചെയ്യുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW