Wednesday, August 15, 2018 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 09.44 AM

വടക്കന്‍ കേരളത്തില്‍ മഴക്കെടുതി രൂക്ഷം; കോഴിക്കോട് ഉരുള്‍പൊട്ടല്‍ ഒന്‍പത് വയസ്സുകാരി മരിച്ചു; നിരവധി വീടുകള്‍ വെള്ളത്തിനടിയില്‍

monsoon hits

കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടി ഒരു കുട്ടി മരിച്ചു. കരിഞ്ചോല സ്വദേശി അബ്ദുള്‍ സലിമിന്റെ മകള്‍ ദില്‍നയാണ് (9) മരിച്ചത്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. കോഴിക്കോടിന് പുറമെ മലപ്പുറത്തും തൃശൂരും ഉരുള്‍പൊട്ടലുണ്ടായി.

കോഴിക്കോടിന്റെ മലയോര മേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താമരശ്ശേരി, കട്ടിപ്പാറ, കക്കയം, പുല്ലൂരാംപാറ, കരിഞ്ചോല, ചമല്‍, കൊടുവള്ളി, കരുവന്‍പൊയില്‍, കൂടിരഞ്ഞി, കുളിരാമുട്ടി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയിരിക്കുന്നത്. പുല്ലൂരാംപാറയില്‍ ഏഴോളം വീടുകള്‍ വെള്ളത്തിനടിയിലാണ്. മുക്കം, കാരശ്ശേരി മേഖലയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ബാലുശേരിയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുന്നു.

മലപ്പുറത്ത് എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ചാത്തല്ലൂരില്‍ 6 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മഴ ശക്തമായാല്‍ അപകട സാധ്യതയെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

monsoon hits

അതേസമയം കോഴിക്കോട്-വയനാട് പാതയില്‍ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതേ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ദുരന്തനിവാരണ സേനയുടെ അടിയന്തരയോഗം അല്‍പ്പസമയത്തിനകം ചേരും.

കനത്തമഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും വയനാട് ജില്ലയിലും സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടി കള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ തുടരുന്നതിനാല്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഇനിയൊരറിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെയ്‌ക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ യു വി ജോസ് അറിയിച്ചു. കണ്ണൂരില്‍ ഉച്ചതിരിഞ്ഞ് എല്ലാ സ്‌കൂളും അടക്കും.

ദേശീയ ദുരന്തനിവാരണ സേന എന്‍ ഡി ആര്‍ എഫ് ഇന്ന് ജില്ലയില്‍ എത്തും. ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സേന എത്തുന്നത്.ഉരുള്‍പൊട്ടലും വെള്ളപൊക്കവും മലവെള്ളപാച്ചിലുമുണ്ടായ മേഖലകളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ യു വി ജോസ് പറഞ്ഞു.

Ads by Google
Thursday 14 Jun 2018 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW