Friday, August 17, 2018 Last Updated 38 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 08.44 AM

കുമ്മനത്തെ മാറ്റിയതില്‍ ആര്‍എസ്എസിന് അതൃപ്തി: അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ ഇടപെടേണ്ടതില്ലെന്ന് നിലപാടുമായി സംഘപരിവാര്‍

BJP state president, kummanam, RSS

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പോലും വകവയ്ക്കാതെ അപ്രതീക്ഷിതമായി കുമ്മനം രാജശേഖരനെ ബിജെപി അധ്യക്ഷനാക്കിയപ്പോള്‍ മുതല്‍ നാഥനില്ലാത്ത അവസ്ഥായാണ് സംസ്ഥാനത്തെ പാര്‍ട്ടിയിലുള്ളത്. എന്നാല്‍, പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ ആര്‍എസ്എസിന്റെ കടുത്ത നിലപാടാണ് ഇത്തരത്തില്‍ ഒരു ആശങ്ക നിലനിര്‍ത്തുന്നതെന്നാണ് സൂചന.

ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവില്ലാതെയാണ് കുമ്മനത്തെ മിസോറാമിലേക്ക് അയച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആര്‍എസ്എസ് ബിജെപി അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ ഇടപെടേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് സൂചന. പാര്‍ട്ടി നേതാക്കളോട് ഇക്കാര്യം വ്ക്യമാക്കിയിട്ടുണ്ട്.

ആര്‍എസ്എസ് മുഖം ചുളിച്ചതോടെ പാര്‍ട്ടി അധ്യക്ഷനെ സംബന്ധിച്ചുള്ള ചര്‍ച്ച അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നേരത്തെ ബിജെപിയില്‍ അംഗമല്ലാതിരുന്നിട്ടും കുമ്മനം രാജശേഖരനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ചത് ആര്‍എസ്എസിന്റെ സമ്മര്‍ദ്ദം കൊണ്ടായിരുന്നു. എന്നാല്‍ കുമ്മനത്തെ സ്ഥാനത്ത് നിന്നും മാറ്റിയതിന് വിശദീകരണം നല്‍കണമെന്നാണ് സംഖപരിവാറിന്റെ ആവശ്യമെന്നാണ് മാധ്യമറിപ്പോര്‍ട്ട്.

കുമ്മനത്തിന് പകരം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അധ്യക്ഷനായി നിയമിക്കാനായിരുന്നു പാര്‍ട്ടി കേന്ദ്രനേതൃത്വത്തിലുണ്ടായ ധാരണ. എന്നാല്‍, സുരേന്ദ്രനെ അംഗീകരിക്കില്ലെന്ന് ആര്‍.എസ്.എസ്. അമിത് ഷായെ അറിയിച്ചു. ഇതോടെ സങ്കീര്‍ണമായ വിഷയം തണുപ്പിക്കാനാണ് എച്ച്. രാജ, നളിന്‍കുമാര്‍ കട്ടീല്‍ എന്നീ കേന്ദ്രനേതാക്കളെ ദേശീയ അധ്യക്ഷന്‍ സംസ്ഥാനത്തേക്ക് അയച്ചത് എന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപി ചട്ടപ്രകാരം പാര്‍ട്ടി അധ്യക്ഷന്‍ രാജി വച്ചുകഴിഞ്ഞാല്‍ സംസ്ഥാന സമിതി തന്നെ ഇല്ലാതാകും. കുമ്മനത്തിന്റെ രാജിക്ക് ശേഷം കേരളത്തില്‍ സംസ്ഥാന സമിതിയില്ലാത്ത അവസ്ഥയിലാണ് ബിജെപിയുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW