കൊട്ടിയൂര്‍: വൈശാഖോത്സവത്തിലെ ഭക്തി നിര്‍ഭരമായ ചടങ്ങിനെ സാക്ഷ്യം വഹിച്ച ആയിരക്കണക്കിന് ഭക്തജജനങ്ങളുടെ ഓംകാര വിളിയില്‍ ആലിംഗന പുഷ്പാജ്ഞലി നടന്നു. വൈശാഖോത്സവത്തിലെ അതി പ്രധാനമായ ചടങ്ങാണ് ഇന്നലെ നടന്ന ആലിംഗന പുഷ്പാജ്ഞലി. ഇന്നലെ ഉച്ചയോടെ ഉച്ചയോടെ ഭക്തരുടെ ഓംകാര മന്ത്രവും ഒപ്പം മഴയും സന്നിധാനം ഭക്തിയുടെ ആനന്ദലഹരിയില്‍ മുങ്ങി. തുളസിക്കതിരും ജലവും അര്‍പ്പിച്ച ശേഷം നെഞ്ചോട് ചേര്‍ത്ത് സ്വയംഭൂ വിഗ്രഹത്തെ ആലിംഗനം ചെയ്തു. ഇരുപത് മിനിറ്റോളം അക്കരെ സന്നിധാനം ഓംകാര വിളികളാല്‍ മുഖരിതമായി. കുറുമാത്തൂര്‍ ഇല്ലത്തെ പരമേശ്വരന് നമ്പൂതിരിപ്പാടാണ് ആലിംഗന പുഷ്പാജ്ഞലി നടത്തിയത്. കോപതാപ വിവശനായ ശിവഭഗവാനെ വിഷ്ണു ദേവന് നെഞ്ചോടു ചേര്‍ത്ത് ആലിംഗനം ചെയ്ത് പ്രസാദിപ്പിച്ച പവിത്ര സ്മരണയാണ് ആലിംഗന പുഷ്പാഞ്ജലി എന്നാണ് വിശ്വാസം. തുടര്‍ന്ന് കുറുമാത്തൂര്‍ നായക്കന് സ്ഥാനികനു ദേവസദ്യയെന്ന ചടങ്ങും നടത്തി. ആരാധനയോടനുബന്ധിച്ച് പൊന്നിന് ശീവേലിയും നടന്നു. ശീവേലിക്ക് സ്വര്‍ണ്ണം, വെള്ളി പാത്രങ്ങള്‍ എഴുന്നള്ളിച്ചു. കുടിപതികള്‍, വാളശന്മാര്, കാര്യത്ത് കൈക്കോളന്‍, പട്ടാളി എന്നിവര്‍ക്കായി കോവിലകം കയ്ാലയയില് തയ്യാറാക്കിയ പ്രഥമന്‍ അടക്കമുള്ള സദ്യയും നടത്തി..സന്ധ്യയോടെ കരോത്ത് നായര്‍ തറവാട്ടില്‍ നിന്ന് എഴുന്നള്ളിച്ചുകൊണ്ടു വരുന്ന പഞ്ചഗവ്യം സ്വയംഭൂവില്‍ അഭിഷേകം ചെയ്തു. 18 ന് മകം നാള് ഉച്ചശീവേലിക്ക് ശേഷം സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂരില്‍ പ്രവേശനം ഉണ്ടാവില്ല.