Friday, August 17, 2018 Last Updated 38 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 14 Jun 2018 01.44 AM

കെ.എസ്‌.ആര്‍.ടി.സിയെ കരകയറ്റാന്‍ തച്ചങ്കരി : ഡിപ്പോകളില്‍ ഐ.ഒ.സി. പമ്പുകള്‍, ക്യാന്റീനുകള്‍ കുടുംബശ്രീക്ക്‌

uploads/news/2018/06/225729/k7.jpg

തിരുവനന്തപുരം: വരുമാനം കൂട്ടി കെ.എസ്‌.ആര്‍.ടി.സിയെ ലാഭത്തിലാക്കാനുള്ള നടപടികളുമായി സി.എം.ഡി ടോമിന്‍ തച്ചങ്കരി. മഴയും പകര്‍ച്ചവ്യാധികളും മറ്റും ജൂണ്‍, ജൂലൈ മാസങ്ങളില്‍ കലക്‌ഷനെ ബാധിക്കാറുണ്ട്‌.
ഇതുകൂടി കണക്കിലെടുത്ത്‌ വരുമാനം വര്‍ധിപ്പിക്കാനാണു ശ്രമം. മുഴുവന്‍ ബസുകള്‍ നിരത്തിലിറക്കാനുള്ള നിര്‍ദേശം മുഴുവന്‍ ഡിപ്പോകള്‍ക്കും നല്‍കിക്കഴിഞ്ഞു. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളിലും സമയങ്ങളിലും കൂടുതല്‍ സര്‍വീസ്‌ നടത്തണം.
കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോകളില്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്‌ക്കാവുന്ന പമ്പുകള്‍ ആരംഭിക്കാനും കൂടുതല്‍ ഇ ബസുകള്‍ നിരത്തിലിറക്കി ചെലവു കുറച്ചു വരുമാനം വര്‍ധിപ്പിക്കാനുമുള്ള നടപടികളും പൂര്‍ത്തിയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന്‌ കോര്‍പ്പറേഷന്റെ 50 ഡിപ്പോകളിലാണ്‌ പമ്പുകള്‍ ആരംഭിക്കുന്നത്‌. ഒരു പമ്പിന്‌ രണ്ടു ലക്ഷം രൂപയാണ്‌ ഐ.ഒ.സി. വാടകയായി നല്‍കുക. പ്രതിവര്‍ഷം 10 കോടി രൂപ ഈ ഇനത്തില്‍ അധികവരുമാനം ലഭിക്കുമെന്നാണു തച്ചങ്കരിയുടെ കണക്കുകൂട്ടല്‍. 93 ഡിപ്പോകളാണ്‌ സംസ്‌ഥാനത്ത്‌ കെ.എസ്‌.ആര്‍.ടി.സിക്കുള്ളത്‌. ഇതിന്‌ പുറമേ ഓപറേറ്റിങ്‌ സെന്ററുകളും. നിലവില്‍ ഡിപ്പോകളിലുള്ള പമ്പ്‌ രണ്ട്‌ ഭാഗമായി തിരിക്കും. ഒരു ഭാഗം കെ.എസ്‌.ആര്‍.ടി.സിക്കും മറുഭാഗം പൊതു വാഹനങ്ങള്‍ക്കും. ധാരണയനുസരിച്ച്‌ പമ്പുകളില്‍ ഐ.ഒ.സിയാകും ഓപ്പറേറ്റര്‍മാരെ നിയമിക്കുക. ഇതോടെ കെ.എസ്‌.ആര്‍.ടി.സിയുടെ നിലവിലുള്ള 150 പമ്പ്‌ ഓപ്പറേറ്റര്‍മാരെ മറ്റു ജോലികളിലേക്കു മാറ്റും.
ടാങ്കില്‍ നിറയ്‌ക്കുന്ന ഇന്ധനത്തിന്റെ അളവിനാണ്‌ ഇപ്പോള്‍ ഐ.ഒ.സിക്കു കെ.എസ്‌.ആര്‍.ടി.സി. പണം നല്‍കുന്നത്‌. ഇനി മുതല്‍ ഐ.ഒ.സി. ഓപറേറ്റര്‍മാര്‍ബസുകളില്‍ നിറയ്‌ക്കുന്ന ഇന്ധനത്തിന്റെ അളവനുസരിച്ച്‌ മാത്രം തുക നല്‍കിയാല്‍ മതി. ടാങ്കിലുള്ള ഇന്ധനത്തിന്‌ മുന്‍കൂട്ടി കാശ്‌ നല്‍കുന്ന രീതിയാണ്‌ ഇതോടെ അവസാനിക്കുന്നത്‌. കോര്‍പറേറ്റ്‌ സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ ഭാഗമായി 10 ബസ്‌ ഡിപ്പോകളുടെ അറ്റകുറ്റപണികളും എണ്ണക്കമ്പനി ഏറ്റെടുത്തിട്ടുണ്ട്‌.ഇലക്ര്‌ടിക്‌ ബസ്‌ സര്‍വീസ്‌ നടത്തുന്നതിന്‌ കെ.എസ്‌.ആര്‍.ടി.സിയും ചൈനീസ്‌ കമ്പനിയായ ബി.വൈ.ഡിയുമായി ധാരണയായി. പരീക്ഷണാടിസ്‌ഥാനത്തില്‍ 18 മുതല്‍ തിരുവനന്തപുരത്ത്‌ ബി.വൈ.ഡിയുടെ ഇ-ബസ്‌ ഓടിത്തുടങ്ങും. തുടര്‍ന്ന്‌ കൊച്ചിയിലും കോഴിക്കോടും ഇതേ ബസ്‌ സര്‍വീസിനായി എത്തിക്കും. ഓരോ നഗരത്തിലും 15 ദിവസമാണ്‌ സര്‍വീസ്‌. കെ.എസ്‌.ആര്‍.ടി.സി ക്യാന്റീനുകളിലേക്ക്‌ ആളുകളെ ആകര്‍ഷിക്കാന്‍ ക്യാന്റീന്‍ നടത്തിപ്പ്‌ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികെയാണ്‌. ഉപയോഗശൂന്യമായ ബസുകളിലാകും കാന്റീനകുള്‍ പ്രവര്‍ത്തിക. ഇതോടെ ഇപ്പോള്‍ ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കും.

Ads by Google
Thursday 14 Jun 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW