Wednesday, October 17, 2018 Last Updated 29 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 09.07 PM

റാഷിദിനായി താന്‍ സമീപിച്ചത് ഈ രണ്ടു ടീമുകളെ; എന്നാല്‍ ഇന്നവര്‍ പശ്ചാത്തപിക്കുന്നുണ്ടാവുമെന്ന് വെളിപ്പെടുത്തലുമായി മുന്‍ അഫ്ഗാനിസ്ഥാന്‍ പരിശീലകന്‍

uploads/news/2018/06/225602/ipl.jpg

ഐപിഎല്ലിലെ മികച്ച ബോളിങ്ങിലൂടെ ഇന്ന് ലോകം ഉറ്റുനോക്കുന്ന ഒരു ബോളറാണ് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ മികച്ച ബോളര്‍ എന്ന വിശേഷണമാണ് ഇന്ന് അദ്ദേഹത്തിന്. ഈ വിശേഷണങ്ങളിലെല്ലാം നില്‍ക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുമായി മുന്‍ അഫ്ഗാനിസ്ഥാന്‍ പരിശീലകന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

രണ്ട് ഐപിഎല്‍ ഫ്രാഞ്ചെസികളാണ് റാഷിദിനെ വേണ്ടെന്ന് പറഞ്ഞത്. ഇന്ന് അവര്‍ പശ്ചാത്തപിക്കുന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ അഫ്ഗാനിസ്ഥാന്റെ പരിശീലകനായി എത്തുമ്പോഴാണ് അണ്ടര്‍ 19 ടീമില്‍ കളിച്ചുകൊണ്ടിരുന്ന റാഷിദ് ഖാനെ സീനിയര്‍ ടീമില്‍ എത്തിക്കുന്നത്. ജന്മനാ കഴിവുള്ള ബോളറാണ് അദ്ദേഹം. റാഷിദിന്റെ ബോളിംഗ് ഏറെ വ്യത്യസ്തമാണ് . അദ്ദേഹത്തിന്റെ കൈകള്‍ക്ക് അപാരമായ വേഗതയാണെന്ന് ലാല്‍ചന്ദ് രജ്പുത്ത് പറഞ്ഞു.

റാഷിദ് ഖാന്‍ ലീഗില്‍ കളിക്കാന്‍ യോഗ്യനാണ് എന്ന് തോന്നിയ നിമിഷം ഞാന്‍ പഞ്ചാബ് ടീമില്‍ റാഷിദിന് ഒരവസരം ചോദിച്ച് വിരേന്ദര്‍ സേവാഗിനെ വിളിച്ചു. കിംഗ്സ് ഇലവന് ആ സമയം അങ്ങനെ സ്പെഷ്യലിസ്റ്റ് ബോളര്‍മാരാരുമില്ല. റാഷിദ് അവര്‍ക്ക് നല്ലൊരു ഓപ്ഷന്‍ ആയിരുന്നു. എന്നാല്‍ അക്ഷര്‍ പട്ടേലിന്റെ പേരു പറഞ്ഞു റാഷിദിന് അവര്‍ അവസരം നല്‍കിയില്ല. സ്പിന്നേഴ്സിനെയല്ല, ഓള്‍റൗണ്ടര്‍മാരെയാണ് ത്ങ്ങള്‍ക്ക് വേണ്ടതെന്ന് അന്ന് സേവാഗ് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

കിംഗ്സ് ഇലവന്‍ തഴഞ്ഞപ്പോള്‍ ഞാന്‍ കൊല്‍ക്കത്തയെ സമീപിച്ചു. കൊല്‍ക്കത്തയുടെ നായകന്‍ ഗൗതം ഗംഭീറായിരുന്നു ആ സമയത്ത്. സുനില്‍ നരൈന്റെ ബോളിംഗ് ആക്ഷനെ ചൊല്ലി വിവാദം നിലനില്‍ക്കുമ്പോഴായിരുന്നു ഞാന്‍ അവരെ സമീപിച്ചത്. എന്നാല്‍ നരൈന്റെയും കുല്‍ദീപിന്റെയും പേര് പറഞ്ഞ് അവിടെയും അവര്‍ റാഷിദിനെ തഴഞ്ഞു.

അവസാനം വി.വി.എസ് ലക്ഷമണന്‍ മെന്ററായുള്ള ഹൈദരാബാദിനെ സമീപിക്കുകയായിരുന്നു. തൊട്ടടുത്ത ഐപിഎല്‍ സീസണില്‍ ഹൈദരാബാദ് റാഷിദിനെ സ്വ്ന്തമാക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW