Friday, March 22, 2019 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 05.53 PM

ഡിസി അവന്തി സ്‌പോര്‍ട്‌സ് കാറില്‍ മാലിന്യം നീക്കം ചെയ്ത് ഇന്ത്യന്‍ ഡോക്ടര്‍; സ്വന്തം കാറുകളില്‍ നഗരത്തിലെ മാലിന്യം നീക്കാന്‍ സൂപ്പര്‍ താരങ്ങളോട് വെല്ലുവിളി

uploads/news/2018/06/225588/sports-ca.jpg

ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി തന്റെ ഡിസി അവന്തി സ്പോര്‍ട്സ് കാറില്‍ മാലിന്യം നീക്കി ഭോപ്പാലില്‍ നിന്നൊരു ഡോക്ടര്‍ വ്യത്യസ്തനായി. പ്രശസ്ത ഇന്ത്യന്‍ കാര്‍ ഡിസൈനര്‍ ദിലീപ് ഛാബ്രിയ രൂപകല്‍പന ചെയ്ത ഡിസി അവന്തിയില്‍ മാലിന്യം വലിച്ചു നീക്കുന്ന അഭിനിത് ഗുപ്തയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരം നേടിയിരിക്കുകയാണ്.

ശുചിത്വ ബോധവത്കരണം കൂടുതല്‍ ആളുകളിലേക്കെത്തുന്നതിന് തന്റെ വ്യത്യസ്ത ചുവടു വയ്പ്പ് സഹായിക്കുമെന്നാണ് അഭിനിത് ഗുപ്ത പറയുന്നത്.
തന്റെ രീതി പിന്തുടര്‍ന്ന് നാടും നഗരവും വൃത്തിയാക്കാന്‍ സ്വന്തം കാറുകളുമായി മുന്നിട്ടിറങ്ങാന്‍ സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി പോലുള്ള ജനപ്രിയ താരങ്ങളെ അഭിനിത് ഗുപ്ത ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്‌പോര്‍ട്‌സ് കാറാണ് ഡിസി അവന്തി. 36 ലക്ഷമാണ് വില. ഗുപ്തയുടെ ചലഞ്ച് പ്രമുഖ താരങ്ങള്‍ സ്വീകരിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് വാഹന പ്രേമികള്‍.

Ads by Google
Ads by Google
Loading...
TRENDING NOW