Sunday, October 14, 2018 Last Updated 52 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 02.34 PM

അറേബ്യന്‍ രുചിയില്‍ ഈദ് വിരുന്ന്

uploads/news/2018/06/225560/mdmeidcokry130618d.jpg

''ഈദ് ഉള്‍ ഫിത്തറിന് ഇത്തവണ പരമ്പരാഗത നാടന്‍ വിഭവങ്ങള്‍ക്ക് പകരം അറേബ്യന്‍ രുചികള്‍ പരീക്ഷിക്കാം...''

1. കുഴിമന്തി


ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ - ഒരു കിലോ
ബസുമതി അരി - 2 കപ്പ്
മന്തി മസാല - 2 ടീസ്പൂണ്‍ (പൊടിച്ചെടുക്കണം.)
സവാള - 4 എണ്ണം
തൈര് - 4 ടീസ്പൂണ്‍
ഒലിവ് ഓയില്‍ - 4 ടീസ്പൂണ്‍
തക്കാളി അരച്ചത് - ഒരെണ്ണം
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് - 2 ടേബിള്‍ സ്പൂണ്‍
നെയ്യ് - 2 ടീസ്പൂണ്‍
പച്ചമുളക് - 5 എണ്ണം
ഏലയ്ക്ക - 5 എണ്ണം
കുരുമുളക് - 10 എണ്ണം

---- മന്തി മസാല തയാറാക്കാന്‍
കറുവാപ്പട്ട - ഒരു കഷണം
ഏലയ്ക്ക - 3 എണ്ണം
ഗ്രാമ്പൂ - 3 എണ്ണം
പച്ച മല്ലി - 2 ടീസ്പൂണ്‍
കുരുമുളക് - ഒരു ടീസ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
(മഞ്ഞള്‍പ്പൊടിയും ഉപ്പും ഒഴികെ എല്ലാ ചേരുവകളും ചീനച്ചട്ടിയിലിട്ട് ചൂടാക്കുക. ശേഷം പൊടിച്ചെടുത്ത കൂട്ടെടുത്ത്് അതിലേക്ക് മഞ്ഞള്‍പ്പൊടിയും ഉപ്പും കൂടി മിക്സ് ചെയ്തെടുക്കുക.)

തയാറാക്കുന്ന വിധം


മന്തി മസാല, തൈര്, നെയ്യ്, ഒലിവ് ഓയില്‍, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ഒരു ബൗളിലെടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത് കോഴിയിറച്ചിയില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഇറച്ചിയില്‍ മസാല നന്നായി പിടിക്കണം. ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യും ഒലിവ് ഓയിലും ഒഴിച്ച് ചൂടാക്കി സവാള വഴറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളിപേസ്റ്റ്, പച്ചമുളക്, ക്യാപ്സിക്കം, തക്കാളി അരച്ചത് ഇവയും ചേര്‍ക്കാം. മസാല പുരട്ടിവച്ച ചിക്കന്‍ ഇതിലേക്ക് ചേര്‍ത്ത് വഴറ്റിയെടുക്കുക. കലത്തില്‍ പാകത്തിന് വെളളമൊഴിച്ച ശേഷം മന്തി മസാല ഇട്ട് വെള്ളം തിളയ്ക്കുമ്പോള്‍ ബസുമതി അരി ചേര്‍ത്ത് ചിക്കനും ചേര്‍ത്ത് അടച്ചുവച്ച് ഇടത്തരം തീയില്‍ വേവിക്കണം. അരി പാകമാകുന്നതിനൊപ്പം കോഴിയിറച്ചി വേവുകയും ചെയ്യും.
uploads/news/2018/06/225560/mdmeidcokry130618c.jpg

2. അറേബ്യന്‍ പാന്‍കേക്ക്


ആവശ്യമുള്ള സാധനങ്ങള്‍
മൈദ - ഒരു കപ്പ്
വെള്ളം - ഒരു കപ്പ്
പാല്‍ - 1/2 കപ്പ്
റവ - 1/2 കപ്പ്
ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്പൂണ്‍
യീസ്റ്റ് - 1/2 ടീസ്പൂണ്‍
പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് - 2 ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം


മൈദ, റവ, ബേക്കിംഗ് പൗഡര്‍, യീസ്റ്റ്, പഞ്ചസാര, ഉപ്പ് ഇവയെല്ലാം ഒരു ബൗളില്‍ മിക്സ് ചെയത് വയ്ക്കുക. ബാക്കി വന്ന ചേരുവകള്‍ ഇതിലേക്ക് ചേര്‍ത്ത് ഒന്നുകൂടി മിക്സ് ചെയ്യുക. ശേഷം ദോശക്കല്ലില്‍ കോരിയൊഴിച്ച് പരത്തുക.

3. ബട്ടര്‍മില്‍ക്ക് ചിക്കന്‍


ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ - ഒരെണ്ണം (എട്ട് കഷണങ്ങളായി മുറിച്ചത്)
തൈര്് - ഒരു കപ്പ്
മൈദ - ഒരു കപ്പ്
ബ്രഡ്ഡ് പൊടിച്ചത് - ഒരു കപ്പ്
ഉപ്പ് - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
പാഴ്സ്‌ലി ലീഫ് അരിഞ്ഞത് - 1/4 കപ്പ്
വെജിറ്റബിള്‍ ഓയില്‍ - വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം


ചിക്കന്‍ കഴുകി വൃത്തിയാക്കി ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് തൈര് ഒഴിച്ച് പാത്രം മൂടി അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ഓവന്‍ 350 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. ഒരു ബൗളില്‍ മൈദ, ബ്രഡ്ഡ് പൊടിച്ചത്, പാഴ്്സ്‌ലി അരിഞ്ഞത്, ഉപ്പ്, കുരുമുളകുപൊടി ഇവയെടുത്ത് മിക്സ് ചെയ്ത് വയ്ക്കുക. ചിക്കന്‍ കഷണങ്ങള്‍ ഓരോന്നായി പൊടിയില്‍ ഇട്ട് ഉരുട്ടി മാറ്റി വയ്ക്കുക. എണ്ണ ചൂടാക്കി ഓരോ കഷണങ്ങളും മൂന്ന് മിനിറ്റ് ലൈറ്റ് ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത് കോരിയെടുക്കുക. ശേഷം ഇത് ഓവനില്‍ വച്ച് 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
uploads/news/2018/06/225560/mdmeidcokry130618b.jpg

4. അല്‍ഫാം ചിക്കന്‍


ആവശ്യമുള്ള സാധനങ്ങള്‍
ചെറിയ സൈസ് ചിക്കന്‍ - 8 എണ്ണം
പുളിയില്ലാത്ത കട്ടത്തൈര് - ഒരു കപ്പ്
പുതിനയില അരച്ചത് - ഒരു കപ്പ്
പച്ചമുളക് - 4 എണ്ണം
വെളുത്തുള്ളി - ഒരു തുടം
ഇഞ്ചി - ഒരു കഷണം
ചെറുനാരങ്ങ - 2 എണ്ണം
വിനാഗിരി - 2 ടീസ്പൂണ്‍
ചാട്ട് മസാല - ഒരു ടീസ്പൂണ്‍
തന്തൂരി മസാല - ഒരു ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
കസൂരിമേത്തി പൊടി - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് തൈര്, പുതിനയില അരച്ചത് ഇവയെല്ലാം ഒന്നിച്ച് മിക്സ് ചെയ്തുവയ്ക്കുക. ഇതിലേക്ക് ചാട്ട് മസാല, തന്തൂരി മസാല, കാശ്മീരി മുളകുപൊടി, ഉപ്പ്, കസൂരിമേത്തി പൊടി ഇവയെല്ലാം മിക്സ് ചെയ്ത് നാല് മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ചിക്കന്‍ വരഞ്ഞ് വയ്ക്കുക. ഇതില്‍ മസാല പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. കനല്‍ അടുപ്പില്‍ ഗ്രില്‍ വച്ച് ചിക്കന്‍ അതിലിട്ട് രണ്ട് വശവും ചുട്ടെടുക്കാം.

5. ചിക്കന്‍ കബ്‌സ


ആവശ്യമുള്ള സാധനങ്ങള്‍
ബസ്മതി റൈസ് - 1 1/2കിലോ
ചിക്കന്‍ - 2 എണ്ണം (വലിയ കഷണങ്ങളായി മുറിച്ചത്)
സവാള - 3 എണ്ണം (ചെറുതായി കൊത്തിയരിഞ്ഞത്)
തക്കാളി - 4 എണ്ണം (കൊത്തിയരിഞ്ഞത്)
ക്യാരറ്റ് - 3 എണ്ണം (ചെറുതായി കൊത്തിയരിഞ്ഞത്)
വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
പച്ചമുളക് - 4 എണ്ണം (നെടുകെ പിളര്‍ന്നത്)
തക്കാളി പേസ്റ്റ് - 50 ഗ്രാം
കബ്സ മസാല - 3 ടേബിള്‍ സ്പൂണ്‍
ഏലക്ക - 5 എണ്ണം
പട്ട - ഒരു കഷണം
ഗ്രാമ്പൂ - 5 എണ്ണം
കുരുമുളക് - 10 എണ്ണം
നാരങ്ങാത്തൊലി ഉണക്കിയത് - 2 എണ്ണത്തിന്റേത്
ഇഞ്ചി - ഒരു ചെറിയ കഷണം (കൊത്തിയരിഞ്ഞത്)
ഉപ്പ് - ആവശ്യത്തിന്
ഓറഞ്ചിന്റെ തൊലി ചിരകിയത് - ഒരു ടീസ്പൂണ്‍
ഒലിവ് ഓയില്‍ - 4 ടീസ്പൂണ്‍
uploads/news/2018/06/225560/mdmeidcokry130618.jpg

തയാറാക്കുന്ന വിധം


അരി കഴുകി വൃത്തിയാക്കി അരമണിക്കൂര്‍ കുതിരാന്‍ വയ്ക്കുക.ഒരു പാത്രം അടുപ്പില്‍ വെച്ച് അതിലേക്ക് എണ്ണയൊഴിക്കുക. എണ്ണയിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക, കുരുമുളക്, നാരങ്ങാത്തൊലി ഇവ ഇടുക. സവാള ചേര്‍ത്ത് വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും ഇട്ട് ഇളക്കുക. പച്ച മണം മാറിക്കഴിഞ്ഞാല്‍ ടൊമാറ്റോ പേസ്റ്റിട്ട് ഇളക്കുക. പിന്നീട് തക്കാളിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. ശേഷം കബ്സ മസാലയും ക്യാരറ്റും, ഓറഞ്ച് തൊലിയും ഇട്ട് നന്നായി ഇളക്കുക. അതിലേക് കോഴി ഇട്ട് ചെറിയ തീയില്‍ വെച്ച് കോഴിയുടെ എല്ലാ ഭാഗത്തേക്കും മസാല പിടിക്കുന്നതുവരെ ഇളക്കി യോജിപ്പിക്കുക. കോഴി ഒന്ന് മറിച്ചിട്ട് അഞ്ച് മിനിറ്റ് നേരം ചെറിയ തീയില്‍ തന്നെ മൂടി വെക്കുക. പാകത്തിന് വെള്ളമെടുത്ത് തിളപ്പിച്ച് അതിലേക്ക് അരിചേര്‍ത്ത് വേവിക്കുക. ഒരു നോണ്‍സ്റ്റിക്ക് പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി അതിലേക്ക് ചിക്കന്‍ തിരിച്ചും മറിച്ചുമിട്ട് ചുവന്ന നിറമാകുന്നതുവരെ ഫ്രൈ ചെയ്‌തെടുക്കുക. അരി, വെള്ളം ഊറ്റിക്കളഞ്ഞ് ചിക്കന്‍ മൂപ്പിച്ച പാനിലേക്കു തന്നെയിട്ട് വെള്ളം വറ്റുന്നത് വരെ വേവിച്ച് ചെറിയ തീയില്‍ പതിനഞ്ച് മിനിറ്റോളം വയ്ക്കണം. ചോറ് ഒരു പാത്രത്തിലേക്ക് മാറ്റി അതിനുമുകളില്‍ ചിക്കന്‍ ചേര്‍ത്ത് കശുവണ്ടിപ്പരിപ്പോ ഉണക്കമുന്തിരിയോ വറുത്തെടുത്തതുകൊണ്ട് അലങ്കരിച്ച് വിളമ്പാം.

6. മുട്ടാബാക്കൂ


ആവശ്യമുള്ള സാധനങ്ങള്‍
കോഴിയിറച്ചിയോ ആട്ടിറച്ചിയോ ചെറുതായി കൊത്തിയരിഞ്ഞത് - 200 ഗ്രാം
മുട്ട - 3 എണ്ണം
സവാള കൊത്തിയരിഞ്ഞത് - 2 എണ്ണം
വെളുത്തുള്ളി അല്ലി കൊത്തിയരിഞ്ഞത് - 20 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് - 10 എണ്ണം
മല്ലിയില അല്ലെങ്കില്‍ പുതിനയില അരിഞ്ഞത് - ഒരു കപ്പ്
ബട്ടര്‍ - ആവശ്യമുണ്ടെങ്കില്‍
ഉപ്പ് - പാകത്തിന്
ചപ്പാത്തിമാവ് കുഴച്ചത് - കുറച്ച്
ഉപ്പ് - പാകത്തിന്
ചീസ് - ആവശ്യത്തിന്
ഗാര്‍ലിക്ക് സോസ് - കുറച്ച്

തയാറാക്കുന്ന വിധം


ഒരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക്, സവാള ഇവചേര്‍ത്ത് സവാള ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഇറച്ചി, മല്ലിയില അല്ലെങ്കില്‍ പുതിനയില ഉപ്പ്, കുരുമുളകുപൊടി ഇവയും ചേര്‍ത്ത് അടച്ച് നന്നായി വേവിക്കുക. അടുപ്പില്‍നിന്നിറക്കി 10 മിനിറ്റിന് ശേഷം മുട്ടപൊട്ടിച്ചൊഴിച്ച് വയ്ക്കാം. ചപ്പാത്തി മാവ് കനംകുറച്ച് പരത്തി വയ്ക്കുക. തയാറാക്കി വച്ച കൂട്ട് കുറച്ച് വച്ച് പരത്തിയ മാവ് നാലായി മടക്കി വയ്ക്കുക. അല്‍പ്പം ബട്ടര്‍ ഒരു ഫ്രയിംഗ് പാനില്‍ ചൂടാക്കി അതിലേക്ക് മടക്കിവച്ച ചപ്പാത്തിയിട്ട് തിരിച്ചും മറിച്ചും മൊരിച്ചെടുക്കാം.
uploads/news/2018/06/225560/mdmeidcokry130618a.jpg

7. മാമോണിയ ഡസേര്‍ട്ട്


ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ 3 ടേബിള്‍ സ്പൂണ്‍
വറുത്ത റവ ഒരു കപ്പ്
വെള്ളം 4 അല്ലെങ്കില്‍ 5 കപ്പ്
പഞ്ചസാര 1 കപ്പ്
പിസ്ത, കറുവാപ്പട്ട അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം


ഒരു കുഴിവുള്ള പാത്രത്തില്‍ വെള്ളവും പഞ്ചസാരയും എടുത്ത് തിളപ്പിക്കുക.
മറ്റൊരു പാത്രത്തില്‍ ബട്ടര്‍ ചൂടാക്കുക. റവ ഇതിലിട്ട് ചൂടാക്കിയെടുത്തശേഷം വെള്ളവും പഞ്ചസാരയും തിളപ്പിച്ചതിലേക്ക് ചേര്‍ത്ത് ഇളക്കി തിളപ്പിച്ച് കട്ടിയാകുന്നതുവരെ കുറുക്കിയെടുക്കുക. അടുപ്പില്‍നിന്നിറക്കിയ ശേഷം പത്ത് മിനിറ്റ് പാത്രം അടച്ചുവയ്ക്കാം. പിസ്ത അരിഞ്ഞതും കറുവാപ്പട്ടപ്പൊടിയും കൊണ്ട് അലങ്കരിച്ച് വിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Ads by Google
Loading...
TRENDING NOW