Tuesday, November 06, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.42 PM

താജ്മഹലിന്റെ പേര് രാം മഹല്‍ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

Tajmahal , BJP MLA

ന്യൂഡല്‍ഹി: വി.എച്ച്.പി ആക്രമണത്തിന് പിന്നാലെ താജ്മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. താജ്മഹല്‍ എന്ന പേര് മാറ്റി രാമ മഹല്‍ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്ന് പേര് നല്‍കണമെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ് ആവശ്യപ്പെട്ടു. താജ്മഹലിന് ഇന്ത്യന്‍ ഐഡന്റിറ്റിയുള്ള പേര് നല്‍കണമെന്നാണ് ബി.ജെ.പി എം.എല്‍.എയുടെ ആവശ്യം.

തനിക്ക് അധികാരം ഉണ്ടായിരുന്നെങ്കില്‍ 15 ദിവസം കൊണ്ട് താജ്മഹലിന്റേയും ലഖ്‌നൗവിലെ അക്ബറി ഗേറ്റിന്റേയും പേര് മാറ്റുമായിരുന്നെന്ന് സുരേന്ദ്ര പറഞ്ഞു. പേര് മാറ്റം സംബന്ധിച്ച വിഷയം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തെഴുതും മുഗള്വേരി റെയില്‍വേ സ്‌റ്റേഷന് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേര് നല്‍കിയ യോഗി ആദിത്യനാഥിന്റെ ശ്രമത്തെ അഭിനന്ദിക്കുന്നതായും സുരേന്ദ്ര പറഞ്ഞു.

താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്ന വാദം സംഘപരിവാര്‍ കുറച്ചുനാളുകളായി ഉന്നയിക്കുന്നുണ്ട്. താജ്മഹല്‍ പൊളിച്ചു മാറ്റണമെന്നും പേര് മാറ്റണമെന്നും അടക്കം പല വാദങ്ങളാണ് സംഘപരിവാര്‍ സംഘടനകളും നേതാക്കളും ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം താജ്മഹലിന്റെ ഗേറ്റ് വി.എച്ച്.പി പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നു എന്നാരോപിച്ചാണ് ഗേറ്റ് തകര്‍ത്തത്.

Ads by Google
Ads by Google
Loading...
TRENDING NOW