Friday, June 28, 2019 Last Updated 18 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.36 PM

ആരുടേയാണീ കുഞ്ഞിച്ചെരുപ്പ് ? രണ്ടു പിഞ്ചുകുട്ടികളുടെ ജീവനെടുത്ത അപകടത്തിന്റെ നടുക്കുന്ന ഓര്‍മപ്പെടുത്തല്‍

അപകടത്തിന്റെ നടുക്കുന്ന ഓര്‍മപ്പെടുത്തലായി ആ കുഞ്ഞു ചെരുപ്പ് ഇപ്പോഴും അവിടെയുണ്ട്. കുളത്തില്‍ ഒഴുകിനടന്ന ചെരുപ്പ് ആരോ സമീപത്തെ വീടിന്റെ മതിലില്‍ എടുത്തുവച്ചിരിക്കുന്നു. മരടില്‍ തിങ്കളാഴ്ച്ച പ്ലേ സ്‌കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞുണ്ടായ ദുരന്തത്തിന്റെ ബാക്കി പത്രം.
Marad school bus accedent

അപകടത്തിന്റെ നടുക്കുന്ന ഓര്‍മപ്പെടുത്തലായി ആ കുഞ്ഞു ചെരുപ്പ് ഇപ്പോഴും അവിടെയുണ്ട്. കുളത്തില്‍ ഒഴുകിനടന്ന ചെരുപ്പ് ആരോ സമീപത്തെ വീടിന്റെ മതിലില്‍ എടുത്തുവച്ചിരിക്കുന്നു. മരടില്‍ തിങ്കളാഴ്ച്ച പ്ലേ സ്‌കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞുണ്ടായ ദുരന്തത്തിന്റെ ബാക്കി പത്രം. അപകടദിവസം നൂറുകണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞിരുന്ന റോഡില്‍ ഇന്നലെ ആളുകള്‍ വന്നുംപോയും ഇരുന്നു.

മുന്‍സിപ്പാലിറ്റി അധികൃതരും രാഷ്ട്രീയക്കാരും സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരുമൊക്കെ സ്ഥലം കാണാനെത്തുന്നുണ്ട്. വാഹനങ്ങളും കുറവായിരുന്നു. സ്‌കൂള്‍ ബാഗുകള്‍ ട്രാഫിക് പോലീസ് അപകടദിവസം രാത്രി തന്നെ കൊണ്ടുപോയിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ അപകടത്തിന്റെ നടുക്കത്തില്‍നിന്നു ഇപ്പോഴും മോചിതരായിട്ടില്ല.

'കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചില്‍ കേട്ടാണു കുളത്തിനു സമീപത്തെ വീടുകളിലുള്ള രവിയും ശകുന്തളയും മുകേഷും ശ്രീകലയും ബിന്ദുവുമൊക്കെ ഇറങ്ങിവന്നത്. കുഞ്ഞുങ്ങളില്‍ ചിലര്‍ ഇടതുഭാഗത്തെ ജനലിന്റെ കമ്പിയില്‍ പിടിച്ചു തൂങ്ങിക്കിടക്കുന്നത് കാണാമായിരുന്നു. യു.കെ.ജി. വിദ്യാര്‍ഥിയായ റാംപ്രവീണിനെയാണു ആദ്യം പുറത്തെടുത്തത്. മൂന്നു കുഞ്ഞുങ്ങളെ കുളത്തിനുനേരെ എതിര്‍വശത്തുള്ള മുകേഷിന്റെ വീട്ടിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി.

നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി മുകേഷിന്റെ അഞ്ചുവയസുകാരി മകളുടെ ഉടുപ്പുകള്‍ കുട്ടികളെ അണിയിച്ചു. മറ്റു കുഞ്ഞുങ്ങളെ ആശുപത്രിയിലേക്കും കൊണ്ടുപോയി. ആയ ലത സാധാരണ ഇടതുഭാഗത്ത് വാതിലിന്റെ അരികിലാണ് ഇരിക്കാറുള്ളത്. അന്നിരുന്നത് വലതുവശത്തായിരുന്നു. വലതുവശത്തിരുന്നവരാണു മരിച്ചത്.

രണ്ടുവര്‍ഷം മുന്‍പ് നിര്‍മാണ സാമഗ്രഹികളുമായി വന്ന ടിപ്പര്‍ കുളത്തിലേക്കു മറിഞ്ഞിരുന്നു. അന്നു ഭാഗ്യംകൊണ്ടാണു ഡ്രൈവര്‍ രക്ഷപ്പെട്ടത്. രാത്രി എട്ടുമണിവരെ ട്യൂഷനും മറ്റുമായി കുട്ടികള്‍ ഈ വഴി സൈക്കിളില്‍ വേഗത്തില്‍ സഞ്ചരിക്കാറുണ്ട്. രണ്ടുകുട്ടികള്‍ കുളത്തില്‍വീണ സംഭവവും ഉണ്ടായി. എങ്കിലും ഇത്ര വലിയ ദുരന്തം ഉണ്ടാവുമെന്നു സ്വപ്നത്തില്‍പോലും ഈ നാട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നില്ല.

Ads by Google
Wednesday 13 Jun 2018 12.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW