Sunday, March 03, 2019 Last Updated 10 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 11.32 AM

സിഡാന്റെ പകരക്കാരനായി ലൊപ്പറ്റേ ഗുയി റയല്‍ മാഡ്രിഡിലേക്ക് ; ലോകകപ്പിന് ശേഷം സ്പാനിഷ് ക്‌ളബ്ബിന്റെ പുതിയ പരിശീലകനാകും

uploads/news/2018/06/225513/real-madrid.jpg

മാഡ്രിഡ്: ഫ്രഞ്ച് ഇതിഹാസതാരം സിനഡിന്‍ സിഡാന്‍ വിട്ട സ്പാനിഷ് വമ്പന്മാര്‍ റയല്‍മാഡ്രിഡിന്റെ പുതിയ പരിശീലകനായി ജൂലിയന്‍ ലോപ്പറ്റേഗുയി ചുമതലയേല്‍ക്കും. ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ സിനഡിന്‍ സിഡാന്‍ ക്‌ളബ്ബ് വിട്ടതോടെയാണ് പുതിയ പരിശീലകനെ സാന്റിയാഗോ ബര്‍ണേബുവില്‍ എത്തിക്കാന്‍ റയല്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നത്. ലോകകപ്പിന്ന ശേഷം പുതിയ പരിശീലകന്‍ ചുമതലയേല്‍ക്കുമെന്ന് ലോസ് ബ്‌ളാങ്കോസ് വ്യക്തമാക്കി. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് പുതിയ പരിശീലകന്റെ കരാര്‍.

മുന്‍ ഗോള്‍കീപ്പറായിരുന്ന ലൊപ്പെറ്റേഗുയി റയലിന്റെയും ബാഴ്‌സിലോണയുടെയും താരമായിരുന്നയാളാണെങ്കിലും റയലിനായി ഒുര മത്സരത്തില്‍ മാത്രമേ ഇറങ്ങിയിട്ടുള്ളൂ. സ്‌പെയിന് വേണ്ടി 20 മത്സരങ്ങളിലും കളിച്ചു. മെയ് 31 നായിരുന്നു സിനഡിന്‍ സിഡാന്‍ പരിശീലക സ്ഥാനം വിട്ടത്. ഇതിന് പിന്നാലെ ടോട്ടനത്തിന്റെ മൗര്‍ഷ്യോ പൊച്ചെറ്റീനോ, ജര്‍മ്മനിയുടെ ജോവാക്കിം ലോ, ബ്രസീലിന്റെ ടിറ്റേ എന്നിവരുടെയെല്ലാം പേരുകള്‍ വന്നെങ്കിലും ഒന്നും നടന്നില്ലെന്ന് മാത്രം. ലൊപ്പെറ്റേഗുയിയെ ചുമതലയേല്‍പ്പിച്ച വിവരം ക്‌ളബ്ബ് വെബ്‌സൈറ്റില്‍ ചൊവ്വാഴ്ചയാണ് പ്രസിദ്ധപ്പെടുത്തിയത്.

പുതിയ ചുമതലയില്‍ ലൊപ്പറ്റേഗുയിക്ക് ആദ്യം നേരിടേണ്ടി വന്നിരിക്കുന്ന ചോദ്യം ടീമിലെ സൂപ്പര്‍താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും ഗെരത് ബേയ്‌ലും ടീംവിടുമോ എന്നതാണ്. അണ്ടര്‍ 19, അണ്ടര്‍ 21 ലോകകപ്പുകളില്‍ സ്‌പെയിന് കിരീടം നേടിക്കൊടുത്തതാണ് ലൊപ്പറ്റേഗുയിയുടെ ഏറ്റവും വലിയ നേട്ടം. 2014-15 സീസണില്‍ പോര്‍ച്ചുഗല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ വരെ നയിക്കാന്‍ ലൊപ്പറ്റേഗുയിക്ക് കഴിഞ്ഞിരുന്നെങ്കിലും പോര്‍ച്ചുഗലില്‍ ഒരു കപ്പിലേക്ക് പോലും ടീമിനെ നയിക്കാന്‍ കഴിയാതെ വന്നതോടെ പിറ്റേ സീസണില്‍ പുറത്താക്കി.

Ads by Google
Ads by Google
Loading...
TRENDING NOW