Wednesday, October 17, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 10.29 AM

നീരജിന്റെ കളി ഇനി ബോളിവുഡില്‍; മലയാളത്തില്‍ നിന്നും വെബ് സീരിസിലേക്ക് എത്തിയ ആദ്യ നടന്‍

Neeraj Madhav

വളരെ ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ നടനാണ് നീരജ് മാധവ്. എന്നാല്‍ നീരജിന്റെ ലെവല്‍ വല്ലാതെ അങ്ങു മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മലയാളം വിട്ട യുവനടന്‍ ഇപ്പോള്‍ ബോളിവുഡിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍ സിനിമയിലൂടെയല്ല എന്നു മാത്രം.

ബോളിവുഡ് സംവിധായകന്‍ രാജ് കൃഷ്ണ ഒരുക്കുന്ന പുതിയ വെബ് സീരിസിലൂടെയാണ് നീരജിന്റെ ബോളിവുഡ് അരങ്ങേറ്റം സംഭവിക്കുക. ഇംഗ്ലീഷിലും ഹിന്ദിയിലുമായി തയ്യാറാക്കുന്ന സീരിസ് ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും.

ഒരു ത്രില്ലര്‍ സ്വഭാവത്തിലുള്ള വെബ് സീരിസിലാണ് നീരജ് അഭിനയിക്കുന്നത്. ഇത്തരത്തില്‍ ഒരു മലയാളം സീരിസില്‍ അഭിനയിക്കുന്ന ആദ്യ മലയാളനടനാകും നീരജ്. ഹിന്ദിയില്‍ നിന്നും മനോജ് ബാജ്‌പെയ്, തബു തുടങ്ങിയവരും നീരജിനൊപ്പം അഭിനയിക്കുന്നത്.

തെന്നിന്ത്യന്‍ താരം മാധവന്‍ നായകനായെത്തിയ ബീത്ത് എന്ന വെബ് സീരിസ് വന്‍ ഹിറ്റായിരുന്നു. അദ്ദേഹത്തിന് പുറമെ സെയ്ഫ് അലിഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരെല്ലാം വെബ് സീരിസില്‍ തിളങ്ങിയവരാണ്.

ഇതിന്റെ അരങ്ങേറ്റത്തിന്റെ സൂചന നല്‍കി മനോജ് ബാജ്‌പെയ്ക്കും കിഷോറിനും ഒപ്പം നില്‍ക്കുന്ന ചിത്രം നീരജ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW