Wednesday, October 17, 2018 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 08.15 AM

ആദ്യ പിറന്നാളിന് യാത്രക്കാരെ ഞെട്ടിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ

Kochi metro

കൊച്ചി: ഒന്നാം പിറന്നാളിന് യാത്രക്കാരെ ഞെട്ടിക്കാനൊരുങ്ങി കൊച്ചി മെട്രോ. ജൂണ്‍ 19ന് വ്യവസായിക അടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച മെട്രോയില്‍ എല്ലാവര്‍ക്കും സൗജന്യ യാത്ര ഒരുക്കാനാണ് അധികൃതര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. വാര്‍ഷികാഘോഷങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ആഘോഷിക്കാനാണ് ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയും പിന്നീട് അത് മഹാരാജാസ് വരേയും നീട്ടുകയായിരുന്നു. വരും വര്‍ഷം ഇത് പേട്ട വരെ സര്‍വീസ് നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ഒന്നാം പിറന്നാള്‍ പ്രമാണിച്ച് ഇപ്പോഴുള്ള കൊച്ചി വണ്‍ കാര്‍ഡിനു പുറമേ മാസ പാസും ദിവസ പാസും ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW