Monday, December 17, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 07.54 AM

കശ്മീരില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്; നാല് ജവാന്മാര്‍ക്ക് വീരമൃത്യു

BSF Jawans

ജമ്മു: ഇന്ന് പുലര്‍ച്ചെ പാക്ക് വെടിവയ്പില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുകശ്മീരിലെ സാംബ ജില്ലയിലാണ് അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പുണ്ടായിരിക്കുന്നത്.

പ്രകോപനമില്ലാതെയുള്ള പാക്ക് ആക്രമണത്തില്‍ മൂന്ന് ജൂനിയര്‍ ഉദ്യോഗസ്ഥരും ഒരു കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാംഗഡ് സെക്ടറിലെ ബാബാ ചാംലിയാല്‍ ഔട്‌പോസ്റ്റ് ലക്ഷ്യം വച്ച് പാക്ക് റേഞ്ചേഴ്‌സ് തുടര്‍ച്ചയായ വെടിയുതിര്‍ക്കലും ഷെല്ലാക്രമണവും നടത്തുകയായിരുന്നു. ഇന്നലെ രാത്രി 10.30ഓടെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഇത് പുലര്‍ച്ചെ നാല് മണി വരെ നീളുകയായിരുന്നു.

അതിര്‍ത്തി സുരക്ഷാ സേനയിലെ സബ് ഇന്‍സ്പക്ടര്‍മാരായ രാജ്‌നീഷ് കുമാര്‍, എഎസ്‌ഐ രാം നിവാസ്, എഎസ്‌ഐ ജതീന്ദര്‍ സിങ്ങ്, കോണ്‍സ്റ്റബിള്‍ ഹാന്‍സ് രാജ് എന്നിവരാണ് വീരമൃത്യ വരിച്ചത്. പരിക്കേറ്റവരെ ജമ്മുവിലുള്ള സൈനീക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റംസാന്‍ പ്രമാണിച്ച് രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സും ബിഎസ്എഫും തമ്മില്‍ തീരുമാനിച്ചിരുന്നു. അതിന് ശേഷം നടക്കുന്ന രണ്ടാമത്തെ വലിയ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ഈ മാസം മൂന്നിനുണ്ടായ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

ദിവസങ്ങള്‍ക്കുള്ളില്‍ ബാബാ ചാംലിയാല്‍ ഉര്‍സ് ആഘോഷം നടക്കാനിരിക്കെയാണ് പാക്ക് വെടിവയ്പ്പ് ഉണ്ടായത്. എല്ലാ വര്‍ഷവും പാകിസ്ഥാന്‍ ഈ ആഘോങ്ങള്‍ തടസപ്പെടുത്തുവാന്‍ ശ്രമിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ 26നാണ് ആഘോഷം നടക്കുന്നത്.

സംഭവത്തില്‍ ജമ്മുകശ്മീര്‍ ഡിജിപി എസ്.പി. വൈദ് അനുശോചനം രേഖപ്പെടുത്തി.

Ads by Google
Ads by Google
Loading...
TRENDING NOW