Thursday, September 20, 2018 Last Updated 52 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.24 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/06/225415/2.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - മേടം - ശുഭകരമായ വാരമാണ്‌. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കും. തൊഴില്‍ അസ്വസ്‌ഥതകള്‍ കുറയും. ദുര്‍വ്യയം നിയന്ത്രിക്കണം.
ഇടവം - തീര്‍ഥയാത്ര പോകാനാകും. അധ്വാനശേഷി കൂടും. ക്രയവിക്രയം ലാഭകരമാകും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും.
മിഥുനം - ജോലിസംബന്ധമായ ബുദ്ധിമുട്ടുകള്‍ മാറും. ബന്ധുഗുണം ഉണ്ടാകും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഭദ്രത ഉണ്ടാകും.
കര്‍ക്കടകം - ജനപ്രീതി ഉണ്ടാകും. സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും. ഉറച്ച തീരുമാനങ്ങള്‍ ഗുണം ചെയ്യും. വ്യാപാരരംഗത്തു മാറ്റങ്ങള്‍ വരുത്തും.
ചിങ്ങം - സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. കാര്യസാധ്യത ഉണ്ടാകും. വ്യവസായികള്‍ക്കു ശുഭകരമായ വാരമാണ്‌. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക.
കന്നി - തൊഴില്‍ പ്രതിസന്ധികള്‍ നീങ്ങും. ദാമ്പത്യസുഖം ഉണ്ടാകും. ചെറുയാത്രകള്‍ വേണ്ടിവരും. മനസ്സില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും.
തുലാം - മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. ബിസിനസ്സില്‍ പുരോഗതി കൈവരിക്കും. കൃത്യനിഷ്‌ഠ കുറയും. ആരോഗ്യക്ലേശം ഉണ്ടാകും.
വൃശ്‌ചികം - അശ്രദ്ധകാരണം അപകടങ്ങള്‍ പറ്റും. യാത്രാവേളകളില്‍ നഷ്‌ടങ്ങളുണ്ടാകാം. തൊഴില്‍ക്ലേശം ഉണ്ടാകും.
ധനു - കര്‍മ്മരംഗത്തു പുതിയ മാറ്റങ്ങള്‍ വരുത്തും. ദാമ്പത്യപ്രശ്‌നങ്ങള്‍ തീരും. അപ്രതീക്ഷത അനുഭവങ്ങള്‍ ഉണ്ടാകും. ഔഷധസേവകൊണ്ടു ഗുണം ഉണ്ടാകും.
മകരം - ദേഹാസ്വസ്‌ഥതകള്‍ കുറയും. കൃഷിയില്‍നിന്നും വരുമാനമുണ്ടാകും. പുതിയ ജോലി കിട്ടാനിടയുണ്ട്‌. യുവജനങ്ങള്‍ക്കു നല്ല വിവാഹാലോചനകള്‍ വരും.
കുംഭം - ശത്രുക്കളെ നേരിടാന്‍ പ്രയാസപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിലുള്ള ശ്രദ്ധ കുറയും. വാക്കുപാലിക്കാന്‍ കഴിയില്ല.
മീനം - മനസ്സിന്റെ ആധി വര്‍ധിക്കും. പങ്കുകച്ചവടം ലാഭകരമാകില്ല. ഭാരിച്ച കാര്യങ്ങള്‍ ഏറ്റെടുക്കും. ഉപരിപഠനസാധ്യത ഉണ്ടാകും.

നിത്യജ്യോതിഷഫലം - അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 13 Jun 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW