Wednesday, June 13, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.14 AM

നിയമനം നടന്നത്‌ 20%; ലാസ്‌റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ പട്ടിക 29ന്‌ അവസാനിക്കും

uploads/news/2018/06/225407/4.jpg

പത്തനംതിട്ട: വിവിധ വകുപ്പിലേക്കുള്ള ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാരുടെ പി.എസ്‌.സി റാങ്ക്‌ പട്ടികയുടെ കാലാവധി 29ന്‌ അവസാനിക്കും. മൂന്നുവര്‍ഷം നീണ്ട കാലാവധിക്കുള്ളില്‍ നിയമനം ലഭിച്ചത്‌ 20 ശതമാനം ഉദ്യോഗാര്‍ഥികള്‍ക്കുമാത്രം. 2015 ജൂണ്‍ 29ന്‌ നിലവില്‍ വന്ന റാങ്ക്‌ പട്ടികയില്‍ 2032 ഉദ്യോഗാര്‍ഥികള്‍ പ്രധാനപട്ടികയിലും അത്രതന്നെ ഉദ്യോഗാര്‍ഥികള്‍ സപ്ലിമെന്ററി പട്ടികയിലും ഉള്‍പ്പെട്ടിരുന്നു.
യോഗ്യതാ പരിഷ്‌ക്കരണം മൂലവും ഭിന്നശേഷിക്കാരുടെ സംവരണ അടിസ്‌ഥാനത്തിന്റെ പേരിലും വീണ്ടും മാസങ്ങളോളം നിയമനം നീണ്ടു. 579 നിയമനങ്ങള്‍ മാത്രമാണ്‌ ലിസ്‌റ്റ്‌ നിലവില്‍ വന്ന്‌ രണ്ടുവര്‍ഷവും നാലുമാസവും പിന്നിട്ടപ്പോള്‍ നടന്നത്‌. പിന്നീടുള്ള എട്ടുമാസത്തിനുള്ളില്‍ അഞ്ചുശതമാനവും. റാങ്ക്‌ പട്ടികയിലുള്ള ഏറെപ്പേരും ബിരുദധാരികളാണെന്നുള്ളതാണ്‌ മറ്റൊരു പ്രത്യേകത. ബിരുദമുള്ളവര്‍ക്ക്‌ ഇനി ലാസ്‌റ്റ്‌ഗ്രേഡ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനാവില്ല. യോഗ്യത മറച്ചുവച്ച്‌ ആരെങ്കിലും പരീക്ഷയെഴുതിയാല്‍ അവരെ മൂന്ന്‌ വര്‍ഷത്തേക്ക്‌ വിലക്കികൊണ്ട്‌ പി.എസ്‌.സി ഉത്തരവ്‌ വന്നിട്ട്‌ ഒരുവര്‍ഷം കഴിഞ്ഞു. ലാസ്‌റ്റ്‌ ഗ്രേഡ്‌ തസ്‌തികയുടെ അടിസ്‌ഥാനയോഗ്യത ഏഴാം ക്ലാസ്‌ വിജയമാക്കിയാണ്‌ പരിഷ്‌കരിച്ചിരുന്നത്‌. ചില തസ്‌തികകള്‍ക്ക്‌ പ്രവൃത്തിപരിചയവും നിശ്‌ചയിച്ചിട്ടുണ്ട്‌.
ഈ യോഗ്യതകള്‍ അനുസരിച്ചായിരിക്കും ലാസ്‌റ്റ്‌ ഗ്രേഡ്‌ സര്‍വന്റ്‌സ്‌ തസ്‌തികയിലേക്ക്‌ ഇനിയുള്ള വിജ്‌ഞാപനം വരിക.
എന്നാല്‍ മാറിയ വിദ്യാഭ്യാസ സാഹചര്യം മൂലം വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ഇന്ന്‌ ഡിഗ്രിക്കാരൊ തത്തുല്യ യോഗ്യതയോ ഉള്ളവരായതിനാല്‍ പി.എസ്‌.സിയുടെ തീരുമാനം നീതിക്കു നിരക്കാത്തതാണെന്ന്‌ റാങ്ക്‌ ഹോള്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Wednesday 13 Jun 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW