Wednesday, June 13, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.14 AM

മന്ത്രി മണിയുടെ മുന്നറിയിപ്പ്‌ 'വൈദ്യുതി നിരക്ക്‌ കൂട്ടേണ്ടിവരും'

uploads/news/2018/06/225405/2.jpg

തിരുവനന്തപുരം: വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മന്ത്രി എം.എം. മണി. വൈദ്യുതി ബോര്‍ഡിന്‌ 7,300 കോടിയുടെ ബാധ്യതയുെണ്ടന്നും വാട്ടര്‍ അതോറിറ്റി അടക്കമുള്ള പൊതുമേഖലാ സ്‌ഥാപനങ്ങളില്‍നിന്നു വന്‍തുക കിട്ടാനുെണ്ടന്നും അദ്ദേഹം വെളിപ്പെടുത്തി.
സംസ്‌ഥാനത്ത്‌ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നു വാങ്ങുന്നതാണ്‌. ചെലവ്‌ പരിശോധിച്ച്‌ കാലാനുസൃത വര്‍ധന വരുത്തിയില്ലെങ്കില്‍ ബോര്‍ഡിനു കെ.എസ്‌.ആര്‍.ടി.സിയുടെ അവസ്‌ഥയുണ്ടാകും. കാലവര്‍ഷക്കെടുതിയില്‍ കെ.എസ്‌.ഇ.ബിക്ക്‌ 12 കോടിയുടെ നാശനഷ്‌ടമുണ്ടായി. 6,000 വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നു. മൂന്നു ലക്ഷത്തോളം ഉപയോക്‌താക്കള്‍ക്കു വൈദ്യുതിബന്ധം നഷ്‌ടപ്പെട്ടു-വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണു തന്റെയും സി.പി.എമ്മിന്റെയും അഭിപ്രായം. പദ്ധതിക്കു കേന്ദ്രാനുമതി ലഭിക്കുകയും ചെയ്‌തു. മുന്നണിയിലടക്കം ഭിന്നാഭിപ്രായമുള്ളതിനാല്‍ തല്‍ക്കാലം നടപ്പാക്കാന്‍ കഴിയില്ല.
പ്രസരണശേഷി വര്‍ധിപ്പിക്കാന്‍ ട്രാന്‍സ്‌ഗ്രിഡ്‌ 2.0 പദ്ധതിയും വിതരണശൃംഖലയ്‌ക്കായി "ദ്യുതി" പദ്ധതിയും നടപ്പാക്കും. കേടായ മുഴുവന്‍ മീറ്ററുകളും മാറ്റിസ്‌ഥാപിക്കും. അടുത്ത മൂന്നു വര്‍ഷത്തേക്ക്‌ നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും മന്ത്രി മണി പറഞ്ഞു.

Ads by Google
Wednesday 13 Jun 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW