Monday, December 10, 2018 Last Updated 28 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.11 AM

മാവോ സ്യൂട്ടില്‍ കിം

uploads/news/2018/06/225383/4.jpg

ട്രംപുമായുള്ള ചരിത്ര കൂടിക്കാഴ്‌ചയ്‌ക്ക്‌ കിം ജോങ്‌ ഉന്‍ എത്തിയതു തന്റെ പ്രിയപ്പെട്ട മാവോ സ്‌റ്റൈല്‍ സ്യൂട്ട്‌ അണിഞ്ഞ്‌. മാവോ സ്യൂട്ടിനു പുറമേ ഉയര്‍ന്ന ഹീലുള്ള ഷൂസും ട്രേഡ്‌മാര്‍ക്ക്‌ ഹൈ-കട്ട്‌ ഹെയര്‍സ്‌റ്റൈലും പതിവു കണ്ണടയും മുപ്പത്തിനാലുകാരനായ കൊറിയന്‍ ഏകാധിപതിയെ കൂടുതല്‍ സുന്ദരനാക്കിയെന്നായിരുന്നു ലോകമാധ്യമങ്ങളുടെ പുകഴ്‌ത്തല്‍.
ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്‌ചയില്‍ കിം പതിവുതെറ്റിച്ചേക്കാമെന്നായിരുന്നു നേരത്തേയുള്ള വിലയിരുത്തലെങ്കിലും അതെല്ലാം അഭ്യൂഹങ്ങളായി അവസാനിക്കുകയായിരുന്നു. മാവോ സ്യൂട്ട്‌ ഉപേക്ഷിച്ച്‌ സ്യൂട്ടും ടൈയുമായിരിക്കും ഉച്ചകോടിയില്‍ കിമ്മിന്റെ വേഷമെന്നായിരുന്നു നേരത്തേയുള്ള പ്രചാരണം. എന്നാല്‍ കിമ്മിന്റെ സ്യൂട്ടില്‍ മിക്കവാറും കാണാറുള്ള പിതാവിന്റെയും മുത്തച്‌ഛന്റെയും ചിത്രങ്ങള്‍ സിംഗപ്പുരിലെത്തിയപ്പോള്‍ ഉണ്ടായിരുന്നില്ലെന്നതു ശ്രദ്ധേയം. ട്രംപിനേക്കാള്‍ ഉയരത്തില്‍ 7.2 ഇഞ്ചു കുറവുള്ളയാളാണു കിം. ഇതു മറികടക്കുകയെന്ന ലക്ഷ്യവുമായാണ്‌ ഉയര്‍ന്ന ഹീലുള്ള ഷൂ ധരിച്ചെത്തിയതെന്നായിരുന്നു മറ്റൊരു നിരീക്ഷണം.
യു.എസ്‌. പ്രസിഡന്റാകട്ടെ വിദേശസന്ദര്‍ശനങ്ങളില്‍ പതിവായി ധരിക്കാറുള്ള കോട്ടും ടൈയും അണിഞ്ഞാണ്‌ കുടിക്കാഴ്‌ചയ്‌ക്കെത്തിയത്‌.

Ads by Google
Wednesday 13 Jun 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW