Saturday, September 22, 2018 Last Updated 13 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.11 AM

കൊറിയയിലെ 'യുദ്ധക്കളി' അവസാനിപ്പിക്കും: ട്രംപ്‌

uploads/news/2018/06/225382/3.jpg

സിംഗപ്പുര്‍: ദക്ഷിണകൊറിയയുമായി ചേര്‍ന്നുള്ള സൈനിക അഭ്യാസം അവസാനിപ്പിക്കുമെന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. അതേസമയം ഉത്തരകൊറിയക്കു മേലുള്ള ഉപരോധങ്ങള്‍ തല്‍ക്കാലം അതുപോലെ തുടരുമെന്നും ട്രംപ്‌ വ്യക്‌തമാക്കി.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്നിനൊപ്പമുള്ള ചരിത്രഉച്ചകോടിക്കു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ട്രംപിന്റെ നിര്‍ണായകപ്രഖ്യാപനം. സൈനിക അഭ്യാസങ്ങള്‍ വളരെയധികം പ്രകോപനപരവും വളരെയധികം പണച്ചെലവുള്ളതുമാണെന്നു ചൂണ്ടിക്കാട്ടിയാണ്‌ ട്രംപ്‌ തീരുമാനം പ്രഖ്യാപിച്ചത്‌.
തന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണവാഗ്‌ദാനത്തില്‍ പറഞ്ഞതുപോലെ ദക്ഷിണകൊറിയയിലുള്ള അമേരിക്കന്‍ സൈനികരെ തിരികെ വിളിക്കുമെന്നും ട്രംപ്‌ പറഞ്ഞു. അതുപക്ഷേ ഉടനടി ഉണ്ടാകില്ല. ഘട്ടംഘട്ടമായേ നടപ്പാക്കു എന്നും ട്രംപ്‌ വിലയിരുത്തി.
നിലവില്‍ 30000 അമേരിക്കന്‍ സേനംഗങ്ങള്‍ ദക്ഷിണകൊറിയയില്‍ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. കൊറിയന്‍ യുദ്ധം തുടങ്ങിയ കാലം മുതല്‍ ഉത്തരകൊറിയയക്കു വെല്ലുവിളി ഉയര്‍ത്തിയാണ്‌ ഈ സാന്നിധ്യം. എല്ലാവര്‍ഷവും ഇവരുടെ സംയുക്‌ത സൈനികഅഭ്യാസം(വാര്‍ ഗെയിംസ്‌) നടക്കുന്നുണ്ട്‌. പ്രകോപനപരമായ ഈ സൈനികഅഭ്യാസത്തോടെ ആണവായുധ പരീക്ഷണമടക്കമുള്ളവ നടത്തിയാണ്‌ ഉത്തരകൊറിയ പ്രതികരിച്ചിട്ടുള്ളത്‌. അധിനിവേശ റിഹേഴ്‌സലായാണ്‌ സൈനികാഭ്യാസത്തെ ഉത്തരകൊറിയ വിശേഷിപ്പിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ ഇത്‌ അവസാനിപ്പിക്കണമെന്നുള്ളത്‌ ദീര്‍ഘകാലാമായുള്ള ഉത്തരകൊറിയന്‍ ആവശ്യമാണ്‌.
അതേസമയം അത്തരത്തിലുള്ള നിര്‍ദേശമൊന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ല എന്ന്‌ കൊറിയയിലുള്ള യു.എസ്‌. സേന വ്യക്‌തമാക്കിയതായി സൈനികവാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സ്‌റ്റാര്‍ ആന്‍ഡ്‌ സ്‌ട്രൈപ്പ്‌സ്‌ വ്യക്‌തമാക്കി. സൈന്യത്തെക്കുറിച്ചുള്ള ട്രംപിന്റെ അഭിപ്രായപ്രകടനം മനസിലാക്കാന്‍ ശ്രമിക്കുകയലാണെന്നാണ്‌ ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസില്‍നിന്നുള്ള പ്രതികരണം.

Ads by Google
Wednesday 13 Jun 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW