Thursday, September 20, 2018 Last Updated 49 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.07 AM

വാജ്‌പേയിയുടെ ആരോഗ്യനില തൃപ്‌തികരമെന്നു ഡോക്‌ടര്‍മാര്‍

uploads/news/2018/06/225370/4.jpg

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസി (എയിംസ്‌)ല്‍ ചികിത്സയിലുള്ള മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യനില തൃപ്‌തികരം.
വൃക്ക, മൂത്രാശയ സംബന്ധിയായ അസുഖങ്ങളെത്തുടര്‍ന്ന്‌ തിങ്കളാഴ്‌ചയാണ്‌ വാജ്‌പേയിയെ കാര്‍ഡിയോ തൊറാസിക്‌ സെന്ററിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്‌. വാജ്‌പേയ്‌ മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില മെച്ചപ്പെട്ടതായും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
അണുബാധ നിയന്ത്രണവിധേയമാകുംവരെ അദ്ദേഹത്തിന്‌ ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും ബുള്ളറ്റിന്‍ പറയുന്നു. എയിംസ്‌ ഡയറക്‌ടര്‍ രണ്‍ദീപ്‌ ഗുലേരിയയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സംഘമാണ്‌ വാജ്‌പേയിയെ ചികിത്സിക്കുന്നത്‌.

Ads by Google
Wednesday 13 Jun 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW