Wednesday, June 13, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.01 AM

ലോകം റഷ്യയിലേക്ക്‌

uploads/news/2018/06/225359/1.jpg

മോസ്‌കോ: ഭൂഗോളം ഒരു പന്തോളം ചുരുങ്ങാന്‍ ഇനി 24 മണിക്കൂര്‍ കൂടി. നാളെ മുതല്‍ ഫുട്‌ബോള്‍ ആരാധകരുടെ ജീവിതം പച്ചപ്പുല്ലില്‍ ഉരുണ്ടു കളിക്കുന്ന ടെല്‍സ്‌റ്റാര്‍ പന്തിന്റെ ഗതിക്കൊപ്പമാകും.
2018 ഫുട്‌ബോള്‍ ലോകകപ്പിന്‌ നാളെ മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ കിക്കോഫ്‌. ഇന്ത്യന്‍ സമയം രാത്രി 8:30 മുതല്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ്‌ ഉദ്‌ഘാടന മത്സരം.ലോകം റഷ്യയിലേക്ക്‌അതിന്‌ അരമണിക്കൂര്‍ മുമ്പേ ലോകത്തെ വിസ്‌മയിപ്പിക്കാന്‍ റഷ്യ ഒരുക്കിവച്ചിരിക്കുന്ന കൗതുകങ്ങളും വര്‍ണവിസ്‌മയങ്ങളുമായി ഉദ്‌ഘാടന ചടങ്ങുകള്‍ അരങ്ങേറും.
ഉദ്‌ഘാടനം മത്സരം
നിയന്ത്രിക്കുന്നത്‌
നെസ്‌റ്റര്‍ പിറ്റാന
ലോകകപ്പില്‍ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്‌ഘാടന മത്സരം നിയന്ത്രിക്കുന്നത്‌ അര്‍ജന്റീനിയന്‍ റഫറിയായ നെസ്‌റ്റര്‍ പിറ്റാനയാണ്‌. പിറ്റാനയെ സഹായിക്കാനായി പാബ്ലോ ബെല്ലാറ്റി, ഹെര്‍നാണ്‍ മെയ്‌ദാന എന്നിവരാണ്‌ സൈഡ്‌ ലൈനില്‍.
ബ്രസീലില്‍ നിന്നുള്ള സാന്ദ്രോ റിച്ചിയെ ഫോര്‍ത്ത്‌ ഒഫീഷ്യലായി തെരഞ്ഞെടുത്തപ്പോള്‍ ഇറ്റലിയില്‍ നിന്നുള്ള മാസിമിലിയാനോ ഇരാറ്റിയാണ്‌ വിഡിയോ അസിസ്‌റ്റന്റ്‌ റഫറി.
അര്‍ജന്റീനയില്‍ നിന്ന്‌ മൗറോ വിഗ്ലിയാനോ, ചിലിയില്‍ നിന്ന്‌ കാര്‍ലോസ്‌ അസ്‌ട്രോസ, ഇറ്റലിയില്‍ നിന്നുള്ള ഡാനിയേലെ ഒര്‍സാറ്റോ എന്നിവരാണ്‌ അസിസ്‌റ്റന്റുമാര്‍.
തുടര്‍ച്ചയായ രണ്ട്‌ ലോകകപ്പില്‍ റഫറിയാകുന്ന അര്‍ജന്റീനയില്‍ നിന്നുള്ള രണ്ടാമത്തെയാളാണ്‌ പിറ്റാന. 1970, 78 ലോകകപ്പുകളില്‍ റഫറിയിങ്‌ നടത്തിയ നോര്‍ബെര്‍ട്ടോ കൊറേസയാണ്‌ ഒന്നാമന്‍. 2007-ല്‍ അര്‍ജന്റീനന്‍ ലീഗില്‍ മത്സരം നിയന്ത്രിച്ചുകൊണ്ടാണ്‌ പിറ്റാന റഫറിയിങ്ങിലേക്കു വന്നത്‌.
2010-ലാണ്‌ ആദ്യ രാജ്യാന്തര മത്സരം. 2014-ലെ ബ്രസീല്‍ ലോകകപ്പില്‍ ഫ്രാന്‍സ്‌-ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പടെ നാലു മത്സരങ്ങള്‍ പിറ്റാന നിയന്ത്രിച്ചിട്ടുണ്ട്‌.
ആ ലോകകപ്പിനു ശേഷം 2016-ല്‍ ബ്രസീല്‍ തന്റെ ആതിഥ്യം വഹിച്ച ഒളിമ്പിക്‌സിലും പിറ്റാന റഫറിയായിരുന്നു. അന്ന്‌ ജര്‍നേി നൈജീരിയ സെമിഫൈനല്‍ നിയന്ത്രിച്ച പിറ്റാന പിന്നീട്‌ 2017 കോണ്‍ഫെഡറേഷന്‍ കപ്പില്‍ ജര്‍മനി-മെക്‌സിക്കോ സെമിഫൈനലിലും വിസില്‍ ഊതി.
യുറുഗ്വായ്‌ക്കതിരേ
സല കളിച്ചേക്കില്ല
ഈജിപിത്‌ സൂപ്പര്‍ താരം മുഹമ്മദ്‌ സലയ്‌ക്ക് യുറുഗ്വായ്‌ക്കെതിരായ ആദ്യ മത്സരം നഷ്‌ടമായേക്കും. നേരത്തെ താന്‍ പൂര്‍ണ ആരോഗ്യവാനാണ്‌ എന്നും ആദ്യ മത്സരംതന്നെ കളിക്കാനാകുമെന്നും സല ഉറപ്പ്‌ പറഞ്ഞിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഈജിപ്‌ഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‌ അത്ര ഉറപ്പില്ല. സല കളിക്കുമോ എന്ന്‌ സംശയം പ്രകടിപ്പിച്ച്‌ ഫെഡറേഷന്‍ മേധാവി യഹാബ്‌ ലഹീദ തന്നെ രംഗത്തെത്തി.
താരം പൂര്‍ണ ആരോഗ്യവാനായി കളിക്കുന്നതിന്‌ കാത്തിരിക്കുകയാണ്‌ എന്നും ലഹീദ പറഞ്ഞു.
ഫാന്‍ സോണ്‍ തുറന്നു
ലോകകപ്പിന്റെ ഭാഗമായി മോസ്‌കോയില്‍ ഫിഫ ഫാന്‍സ്‌ ഫെസ്‌റ്റ് സോണ്‍ തുറന്നു. ലോകകപ്പിനായി ലോകത്തെമ്പാടു നിന്നുമെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കായാണ്‌ ഫിഫ ഇത്തരം പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കുന്നത്‌. വരും ദിവസങ്ങളില്‍ മറ്റ്‌ നഗരങ്ങളിലും ഫാന്‍സോണ്‍ ആരംഭിക്കും.
ഉദ്‌ഘാടന മത്സരവും ഫൈനല്‍മത്സരവും നടക്കുന്ന മോസ്‌കോയിലെ പ്രധാന വേദിക്ക്‌ സമീപമാണ്‌ ആദ്യ സോണ്‍ തുറന്നത്‌.
മോസ്‌കോ സര്‍വകലാശാലയുടെ പശ്‌ചാത്തലത്തില്‍ ഒരുക്കിയ ഫെസ്‌റ്റ് സോണിന്‌ 25,000 ആളുകളശെ ഉള്‍ക്കൊള്ളാനാകും. മത്സരം ബിഗ്‌ സ്‌ക്രീനില്‍ കാണുന്നതിനൊപ്പം, വിനോദങ്ങളില്‍ ഏര്‍പ്പെടാനും സംഗീതമാസ്വദിക്കാനുമെല്ലാം ഫാന്‍സോണില്‍ സൗകര്യമുണ്ട്‌.

Ads by Google
Wednesday 13 Jun 2018 12.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW