Wednesday, October 17, 2018 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 11.59 PM

ഗൗരി ലങ്കേഷ്‌ വധം: വെടിയുതിര്‍ത്തയാള്‍ അറസ്‌റ്റില്‍

uploads/news/2018/06/225352/1.jpg

ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനുനേരേ വെടിയുതിര്‍ത്തയാളെന്നു സംശയിക്കുന്ന പ്രതി അറസ്‌റ്റില്‍. പരശുറാം വാഗ്മോറെന്ന ഇരുപത്താറുകാരനെ ഗൗരി ലങ്കേഷ്‌ വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘ(എസ്‌.ഐ.ടി) മാണ്‌ അറസ്‌റ്റ്‌ചെയ്‌ത്‌.
മറാത്തി സംസാരിക്കുന്ന ഇയാളെ മഹാരാഷ്‌ട്രയില്‍നിന്നാണ്‌ പിടികൂടിയതെന്ന്‌ അന്വേഷണ സംഘം വ്യക്‌തമാക്കി. ബംഗളുരു മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ എസ്‌.ഐ.ടി. കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു.
കഴിഞ്ഞവര്‍ഷം സെപ്‌റ്റംബര്‍ അഞ്ചിനാണ്‌ ഗൗരി ലങ്കേഷ്‌ ബംഗളുരുവിലെ വസതിക്കുമുന്നില്‍ വെടിയേറ്റു മരിച്ചത്‌. ഹിന്ദുത്വവാദികളോട്‌ ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ ആസൂത്രണം ചെയ്‌തതാണു കൊലപാതകമെന്ന്‌ അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ കെ.ടി. നവീന്‍കുമാറിനു പുറമേ ഗുണ്ടാ നേതാവ്‌ സുചിത്‌ കുമാറും നേരത്തേ പിടിയിലായിരുന്നു.

Ads by Google
Tuesday 12 Jun 2018 11.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW