Wednesday, June 13, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 11.55 PM

കിട്ടാക്കടം, ബാങ്ക്‌ തട്ടിപ്പുകള്‍, നോട്ട്‌ നിരോധനം ആര്‍.ബി.ഐ. ഗവര്‍ണര്‍ വിയര്‍ത്തു

uploads/news/2018/06/225345/2.jpg

ന്യൂഡല്‍ഹി: സാമ്പത്തികകാര്യ പാര്‍ലമെന്ററി സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഉര്‍ജിത്‌ പട്ടേല്‍ വിയര്‍ത്തു. കിട്ടാക്കടം, ബാങ്ക്‌ തട്ടിപ്പുകള്‍, കറന്‍സി നിരോധനം, നിഷ്‌ക്രിയ ആസ്‌തി എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണു സമിതിക്കു മുമ്പാകെ ഹാജരായ പട്ടേലിനു നേരിടേണ്ടിവന്നത്‌. എന്നാല്‍, സമ്പദ്‌വ്യവസ്‌ഥ ശക്‌തമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരുകയാണെന്ന്‌ അദ്ദേഹം ഉറപ്പുനല്‍കി.
നിഷ്‌ക്രിയ ആസ്‌തികള്‍ സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയും പട്ടേല്‍ പ്രകടിപ്പിച്ചു. അടുത്തിടെ വ്യാപകമായി എ.ടി.എമ്മുകള്‍ കാലിയായ സാഹചര്യത്തെക്കുറിച്ചും ബാങ്ക്‌ തട്ടിപ്പുകള്‍ തടയാന്‍ കൃത്യമായ നടപടികള്‍ ഇല്ലാത്തതിനെക്കുറിച്ചുമാണ്‌ വീരപ്പമൊയ്‌ലി അധ്യക്ഷനായ സമിതി പ്രധാനമായും പട്ടേലിനോടു ചോദിച്ചത്‌.
പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കാനാകുമെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാപ്പര്‍ കോഡ്‌ (ഐ.ബി.സി) നടപ്പാക്കിയശേഷം നിഷ്‌ക്രിയ ആസ്‌തിയുടെ കാര്യത്തില്‍ ഗുണപരമായ പുരോഗതിയുണ്ട്‌. 13,000 കോടി രൂപയുടെ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ (പി.എന്‍.ബി) തട്ടിപ്പ്‌ സംബന്ധിച്ചും സമിതി വിശദീകരണം തേടി.
കറന്‍സി നിരോധനത്തിനുശേഷം എത്ര തുക ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കൃത്യമായ കണക്കുകള്‍ ഇപ്പോഴും റിസര്‍വ്‌ ബാങ്കിന്റെ പക്കലില്ലെന്നു സമിതി അംഗവും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ ദിനേഷ്‌ ത്രിവേദി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ പാര്‍ലമെന്ററി സമിതി മുമ്പാകെ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ വിശദീകരണം നല്‍കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ബാങ്കിങ്‌ മേഖലയില്‍ റിസര്‍വ്‌ ബാങ്കിന്റെ നിരീക്ഷണസംവിധാനം ഫലപ്രദമല്ലെന്നതിനു തെളിവാണു പി.എന്‍.ബി. തട്ടിപ്പെന്നാണു വിമര്‍ശനങ്ങള്‍.

Ads by Google
Tuesday 12 Jun 2018 11.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW