Thursday, November 15, 2018 Last Updated 25 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 11.55 PM

ട്രംപ്‌- കിം ഉച്ചകോടി: വിപണികള്‍ കുതിച്ചുചാടി

uploads/news/2018/06/225344/1.jpg

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്നും തമ്മില്‍ നടന്ന ഉച്ചകോടി ഫലപ്രദമായതോടെ നേട്ടം കൊയ്‌ത് ഓഹരി വിപണികള്‍. നാലുമാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്‌ സൂചികകള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. രാജ്യാന്തര വിപണികളും മികച്ച നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 209.05 പോയിന്റ്‌ ഉയര്‍ന്ന്‌ 35692.52ലും നിഫ്‌റ്റി 55.90 പോയിന്റ്‌ കൂടി 10,842.90ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ബി.എസ്‌.ഇയിലെ 1426 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,212 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. ഒരിടവേളയ്‌ക്കുശേഷം സൂചികകള്‍ കരുത്താര്‍ജിച്ചതിന്റെ ആവേശത്തിലാണ്‌ നിക്ഷേപകര്‍. വരും ദിവസങ്ങളിലും സൂചികകള്‍ നേട്ടം ആവര്‍ത്തിക്കുമെന്ന ശുഭാപ്‌തിവിശ്വാസത്തിലാണിവര്‍. എന്നാല്‍ റീട്ടെയ്‌ല്‍ പണപ്പെരുപ്പ കണക്കുകള്‍ വരാനിരിക്കുന്നത്‌ നേരിയ ആശങ്ക പടര്‍ത്തുന്നുണ്ട്‌. വാര്‍ത്താ ഏജന്‍സികളുടെ കഴിഞ്ഞ ദിവസ കണക്കുകള്‍പ്രകാരം പണപ്പെരുപ്പം നാലുമാസത്തെ ഉയരങ്ങള്‍ താണ്ടുമെന്നാണ്‌ വിലയിരുത്തല്‍.
ആരോഗ്യ ഓഹരികളാണ്‌ മികച്ച നേട്ടമുണ്ടാക്കിയത്‌. പ്രാദേശിക നിക്ഷേപ കുതിപ്പില്‍തന്നെയാണ്‌ സൂചികകളുടെ സഞ്ചാരം. 1,062.82 കോടി രൂപയുടെ ഓഹരികള്‍ ഇക്കൂട്ടര്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയതായി കണക്കുകള്‍ വ്യക്‌തമാക്കി. അതേസമയം വിദേശനിക്ഷേപകര്‍ 1,156.77 കോടി രൂപയുടെ ഓഹരികള്‍ കൈയൊഴിഞ്ഞു. യു.എസ്‌. ഫെഡ്‌ റിസര്‍വ്‌ യോഗവും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്‌ യോഗവും അടുത്തതാണ്‌ വിദേശനിപേക്ഷപകരെ അലട്ടുന്നത്‌.
5.23 ശതമാനം ഓഹരിമൂല്യം വര്‍ധിപ്പിച്ച ഡോ. റെഡ്‌ഡീസ്‌ ലാബാണ്‌ ഇന്നലെ മുന്നേറിയത്‌. എസ്‌.ബി.ഐ, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍, ഹീറോ മോട്ടോകോര്‍പ്‌, ടി.സി.എസ്‌, അദാനി പോര്‍ട്‌സ്, ലാര്‍സന്‍ ആന്റ്‌ ട്യൂബോ, റിലയന്‍സ്‌, സണ്‍ഫാര്‍മ, കോട്ടക്‌ ബാങ്ക്‌, വിപ്രോ തുടങ്ങിയ ഓഹരികളും മുന്നേറി. ഭാരതി എയര്‍ടെല്‍, ടാറ്റ സ്‌റ്റീല്‍ തുടങ്ങിയ ഓഹരികള്‍ ലാഭമെടുപ്പിനെത്തുടര്‍ന്ന്‌ നിരാശപ്പെടുത്തി. ബോര്‍ഡര്‍ വിപണികളും നേട്ടങ്ങള്‍ തുടര്‍ന്നു. മിഡ്‌ക്യാപ്‌ 0.90 ശതമാനവും സ്‌മോള്‍ ക്യാപ്‌ 0.54 ശതമാനവും ഉയര്‍ന്നു.

Ads by Google
Tuesday 12 Jun 2018 11.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW