Sunday, August 12, 2018 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 03.11 PM

മാനസയുടെ ഫാഷന്‍ മന്ത്രങ്ങള്‍...

uploads/news/2018/06/225309/manasaINW120618.jpg

വികടകുമാരന്‍, കാറ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മാനസ രാധാകൃഷ്ണന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളും സിനിമാവിശേഷങ്ങളും...

---- FASHION CONSCIOUS
എനിക്ക് കംഫര്‍ട്ടബിളായി തോന്നുന്ന വസ്ത്രങ്ങളെല്ലാം ഞാന്‍ ഉപയോഗിക്കാറുണ്ട്. കൂടുതലായും ജീന്‍സും ടീഷര്‍ട്ടുമാണ് ഉപയോഗിക്കുന്നത്.

---- BEAUTY SECRET
തലമുടി ഒരു പ്ലസ് പോയിന്റായി പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ അടുത്തിടെയായി തലമുടി നന്നായി കൊഴിയുന്നുണ്ട്. അതൊരു വലിയ സങ്കടമാണ്. പിന്നെ അമ്മയുടെ വക ചില സൗന്ദര്യവിദ്യകളൊക്കെ ഉള്ളതുകൊണ്ട് തലമുടി വളരുന്നുണ്ട്. മുട്ടയുടെ വെള്ളയും നാരങ്ങാനീരും പുരട്ടിയാണ് മുടി സംരക്ഷിക്കുന്നത്.

---- ORNAMENTS
ആഭരണങ്ങളോട് വലിയ പ്രിയമൊന്നുമില്ല. എങ്കിലും പുറത്തു പോകുമ്പോള്‍ കമ്മല്‍, കൈയിലിടുന്ന ചെയ്ന്‍ ഇതോടൊപ്പം വാച്ചും സണ്‍ഗ്ലാസുമൊക്കെ ഉപയോഗിക്കാറുണ്ട്. വാച്ചുകളോടാണ് കൂടുതല്‍ പ്രിയം.

uploads/news/2018/06/225309/manasaINW120618a.jpg

---- IN MY HAND BAG
എന്റെ ഹാന്‍ഡ് ബാഗില്‍ ഒരു ലിപ്‌സ്റ്റിക് എപ്പോഴുമുണ്ടാവും. മറ്റ് മേയ്ക്കപ്പ് സാധനങ്ങളൊന്നും ഉണ്ടാകാറില്ല.

----- ENTRY TO CINEMA
പത്താം ക്ലാസ് വരെ പഠിച്ചത് ദുബായിലാണ്. വെക്കേഷന് നാട്ടിലെത്തിയപ്പോഴാണ് രഘുനാഥ് പലേരി അങ്കിളിന്റെ കണ്ണുനീരിനും മധുരം എന്ന ചിത്രത്തില്‍ അഭിനയിച്ചത്. അതിന് ശേഷം കടാക്ഷത്തില്‍ സുരേഷ് ഗോപി അങ്കിളിന്റെ മകളായും അഭിനയിച്ചു. പിന്നീട് ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തു. എന്നാല്‍ കാറ്റ്, വികടകുമാരന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് നായികയായത്.

----- NAUGHTY GIRL
ഞാന്‍ ഒറ്റമോളാണ്. അമ്മ ശ്രീകല വീട്ടമ്മയാണ്. അച്ഛന്‍ രാധാകൃഷ്ണന്‍ ദുബായില്‍ എന്‍ജിനീയറാണ്. അച്ഛനെപ്പോലെ എന്‍ജിനീയറാവാനാണ് എന്റേയും ആഗ്രഹം. പത്താം ക്ലാസ് കഴിഞ്ഞ് പഠിച്ചതൊക്കെ കൊച്ചിയിലാണ്. ഇപ്പോള്‍ കൊച്ചിയിലാണ് താമസം.

uploads/news/2018/06/225309/manasaINW120618b.jpg

----- IN MY WARDROBE
കളര്‍ഫുള്ളായ ടീഷര്‍ട്ടും ജീന്‍സുമാണ് വാര്‍ഡ്രോബില്‍ ഏറ്റവുമധികമുള്ളത്. ഷോപ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ തെരഞ്ഞെടുക്കുന്നതും ടീഷര്‍ട്ടും ജാക്കറ്റും ജീന്‍സുമൊക്കെയാണ്.

----- ACCESSORIES
ആഭരണങ്ങളോട് വലിയ പ്രിയമൊന്നുമില്ല. എങ്കിലും പുറത്തു പോകുമ്പോള്‍ കമ്മല്‍, കൈയിലിടുന്ന ചെയ്ന്‍ ഇതോടൊപ്പം വാച്ചും സണ്‍ഗ്ലാസുമൊക്കെ ഉപയോഗിക്കാറുണ്ട്. വാച്ചുകളോടാണ് കൂടുതല്‍ പ്രിയം.

----- NEW PROJECTS
ഒരു തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ആദിത് അരുണാണ് നായകന്‍. മലയാളത്തിലും ഉടനെ തന്നെ ഒരു സിനിമ ചെയ്യുന്നുണ്ട്.

****** ശില്പ ശിവ വേണുഗോപാല്‍

Ads by Google
Ads by Google
Loading...
TRENDING NOW