Wednesday, February 20, 2019 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 12.54 PM

70 വര്‍ഷമായി ആഹാരവുമില്ല വെള്ളവും കുടിക്കുന്നില്ല ; യോഗി പ്രഹ്‌ളാദ് ജാനിക്ക് ദൈനംദിന ജീവിതത്തിന് യോഗയും ധ്യാനവും ധാരാളം...!!

uploads/news/2018/06/225288/prahlad-jani.jpg

മെഹ്‌സാനാ: ആഹാരവും വെള്ളവുമില്ലാതെ ഒരു ദിവസം പോലും ജീവിക്കാനാകില്ല എന്നാണ് മിക്കവരുടേയും കണക്കുകൂട്ടല്‍. എന്നാല്‍ ഗുജറാത്തിലെ 88 കാരന്‍ യോഗി പ്രഹ്‌ളാദ് ജാനിക്ക് ഇവ പോലും പ്രശ്‌നമേയല്ല. 70 വര്‍ഷമായി വെള്ളം കുടിക്കാതെയും ആഹാരം ഭക്ഷിക്കാതെയും ജീവിക്കുകയാണ് നാട്ടുകാര്‍ ശ്വാസജീവി എന്ന വിളിക്കുന്ന ഈ വൃദ്ധയോഗി. ഗുജറാത്തിലെ മെഹ്‌സാനയിലെ ചാരോഡ് ഗ്രാമക്കാരനാണ്.

ചുവന്ന വസ്ത്രം ധരിച്ച് മാത്രം പതിവായി കാണപ്പെടുന്ന 'മാതാജി' എന്നാണ് ആള്‍ക്കാര്‍ വിളിക്കുന്ന ഇദ്ദേഹം ലോക ശാസ്ത്രജ്ഞര്‍ക്ക് പോലും അത്ഭുതമാണ്. ജാനിയുടെ അസാധാരണജീവിതം എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്. ഒട്ടേറെ തവണ ഇദ്ദേഹം ഈ കാരണം കൊണ്ടു തന്നെ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനായത്. ഇന്ത്യയൂടെ മൂന്‍ പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ളവര്‍ ഇദ്ദേഹത്തില്‍ പഠനം നടത്തിയിട്ടുണ്ട്.

ആശ്രമത്തിലെ ചെടികളെക്കുറിച്ചും ഇതിനിടയില്‍ പഠനം നടന്നിരുന്നു. എന്നിട്ടൊന്നും ജാനിയുടെ ജീവിതവുമായി ബന്ധപ്പെടുത്തുന്ന ന്യായീകരണം നടത്താന്‍ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ ഓര്‍ഗനൈസേഷന്‍, ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിയോളജി എന്നിവര്‍ ചേര്‍ന്ന് 2010 ല്‍ പ്രഹ്‌ളാദ് ജാനിയില്‍ ഒരു നിരീക്ഷണ പഠനം നടത്തിയിരുന്നു. 15 ദിവസത്തേക്ക് ജാനിയെ തനിച്ചു വിടുകയും ക്യാമറയില്‍ നിരീക്ഷണം നടത്തുകയും ചെയ്തു.

അതിന് ശേഷം എംആര്‍ഐ, അള്‍ട്രാസൗണ്ട്, എക്‌സ്‌റേ സൂര്യന് കീഴെ നിര്‍ത്തുക തുടങ്ങി പല പരീക്ഷണങ്ങളും നടത്തി. എല്ലാം ക്യാമറയിലൂടെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ പീരിയോഡിക് ക്‌ളിനിക്കല്‍, ബയോ കെമിക്കല്‍, റേഡിയോളജിക്കല്‍ തുടങ്ങി കഴിയാവുന്ന എല്ലാ പരിശോധനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ലെന്ന് മാത്രം.

അംബാ ദേവിയുടെ ഭക്തനായ 'മാതാജി' പതിവായുള്ള യോഗയിലൂടെയും ധ്യാനത്തിലൂടെയുമാണ് ഊര്‍ജ്ജം സംഭരിക്കുന്നത്. അതേസമയം അടുത്തു നിന്നും അകലത്തില്‍ നിന്നും അനേകരാണ് പ്രശ്‌ന പരിഹാരം തേടി മാതാജിയുടെ അരികില്‍ എത്തുന്നത്. ഒരു തുകയും ഫീസായി ഈടാക്കാതെ പരിഹാരം നിര്‍ദേശിക്കുകയും ചെയ്യും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വരെ ആശ്രമത്തിലെ സന്ദര്‍ശകനാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW