Wednesday, October 17, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Jun 2018 09.40 AM

നിന്നെപ്പോലെ തരംതാഴ്ന്ന പ്രതികരണങ്ങള്‍ ഞാന്‍ നടത്താറില്ല, കേസുമായി മുന്നോട്ടു പോവുകയാണ്: ശ്രീറെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് നാനി

uploads/news/2018/06/225246/nani.jpg

ശ്രീ റെഡ്ഡിക്കെതിരെ നിയമനടപടിയുമായി നാനി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നാനിക്കെതിരെ ശ്രീ റെഡ്ഡി കടുത്ത ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് നാനിയുടെ നീക്കം. നാനി പുറത്തിറക്കിയ വാര്‍ഷത്താകുറിപ്പിലാണ് ശ്രീ റെഡ്ഡിക്കെതിരെ നടപടിയെടുക്കുന്ന വിവരം വ്യക്തമാക്കിയത്.

തെലുഗ് സിനിമയെ ഏറെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളും പ്രതിഷേധവും. സിനിമയില്‍ അവസരം തേടി വരുന്ന പുതുമുഖങ്ങള്‍ക്ക് കടുത്ത ലൈംഗിക ചൂഷണമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു. സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു. അതില്‍ ഏറ്റവും അവസാനം രംഗത്ത് വന്നത് നാനിക്കെതിരെ ആയിരുന്നു. ഇപ്പോള്‍ ഇതിനെതിരെ കേസ് നല്‍കിയിരിക്കുകയാണ് നാനി.

'നിന്നെപ്പോലെ തരം താഴ്ന്ന പ്രതികരണങ്ങള്‍ക്ക് ഞാന്‍ മുതിരുന്നില്ല. നിങ്ങളുടെ ആവശ്യവും അത് തന്നെയാണ്. ഞാന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അതിന്റെ ആദ്യപടിയായി വക്കീല്‍ നോട്ടീസ് അയച്ചു കഴിഞ്ഞു. മാനനഷ്ടക്കേസാണ് നല്‍കിയിരിക്കുന്നത്. മൃദു സമീപനമുള്ള ഒരാളാണെന്ന് തോന്നിയാല്‍ ഇവിടെ ആര്‍ക്കും അയാളെ തിരഞ്ഞെടുത്ത് ആക്രമിക്കാം. സത്യമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാം.

എനിക്ക് എന്നെക്കുറിച്ച് ആധിയില്ല. പക്ഷേ ഞാന്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് ദുഖമുണ്ട്. ക്ലിക്ക്‌സിനും വ്യൂസിനും വേണ്ടി എന്ത് വൃത്തികേട് വേണമെങ്കിലും ഇത്തരക്കാര്‍ പ്രസിദ്ധീകരിക്കും. ഇതെക്കുറിച്ച് എനിക്ക് ഇനി ഒന്നും പറയാനില്ല നാനി കുറിച്ചു.'

നാനിക്കെതിരെ ശ്രീ റെഡ്ഡി നേരത്തേ ഉന്നയിച്ച ആരോപണങ്ങള്‍

ജീവിതത്തില്‍ നന്നായി അഭിനയിക്കുന്ന വ്യക്തിയാണ് നിങ്ങള്‍. സ്‌ക്രീനിലെ സ്വാഭാവിക നടന്‍. പക്ഷേ അതൊരു മുഖംമൂടിയാണ്. സിനിമയില്‍ അവസരം ലഭിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടയാളാണെന്ന് നിങ്ങള്‍ പറയാറുണ്ട്. അതുകൊണ്ട് ജനങ്ങള്‍ക്ക് നിങ്ങളോട് സഹതാപമാണ്. നിങ്ങള്‍ക്ക് ജീവിതത്തിലും നന്നായി അഭിനയിക്കാന്‍ അറിയാമെന്ന് അവര്‍ക്ക് അറിയില്ലല്ലോ.

രാം ചരണ്‍ മഹേഷ് ബാബു. ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയ അസൂയ ഇല്ലാത്ത താരങ്ങളെ നിങ്ങള്‍ കണ്ടു പഠിക്കണം. നിങ്ങള്‍ക്ക് ചെറിയ സംവിധായകരോട് ബഹുമാനമില്ല.

ഈയടുത്ത് നിങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു. ആശംസകള്‍. ഇനി നിങ്ങള്‍ നന്നായി ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ ഒരുപാട് പെണ്‍കുട്ടികളെ ഉപയോഗിച്ചു. നിങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല. ഒരു കാര്യം ഓര്‍ക്കൂ, ദൈവം എല്ലാം അറിയുന്നുണ്ട്. വൈകിയാണെങ്കിലും നിങ്ങള്‍ ചെയ്ത തെറ്റിന് ശിക്ഷ ലഭിക്കും ശ്രീ റെഡ്ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം നാനിയുടെ ഡേര്‍ട്ടി പിക്‌ചേഴ്‌സ് പുറത്തു വിടുമെന്നും പറഞ്ഞു.

Ads by Google
Tuesday 12 Jun 2018 09.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW