പേരാവൂര്‍:കൊട്ടിയൂര്‍ വെശാഖോത്സവത്തിന്റെ ഭാഗമായുള്ള നാല് ആരാധനകളില്‍ അവസാനത്തെ ആരാധനയായ രോഹിണി ആരാധന നാളെ(ബുധനാഴ്ച)നടക്കും.
രോഹിണി ആരാധനയിലെ സവിശേഷമായ ആലിംഗന പുഷ്പാജ്ഞലി നടത്തും.ആലിംഗന പുഷ്പാജ്ഞലി നടത്തുന്നത് കുറുമാത്തുല് ഇല്ലത്തെ നായ്ക്കന് സ്ഥാനികനാണ്.ആലിംഗന പുഷ്പാജ്ഞലിയുടെ തലേനാള്‍ മണത്തണയിലെ ആക്കല്‍ തറവാട്ടില്‍ താമസിച്ചശേഷമാണ് നായ്ക്കന് കൊട്ടിയൂരിലെത്തുക.ആരാധനയോടനുബന്ധിച്ച് പൊന്നിന് ശീവേലിയും ഉണ്ടാകും.
ശീവേലിക്ക് സ്വര്‍ണം,വെള്ളി കുംഭങ്ങള്‍ എഴുന്നള്ളിക്കും.കുടിപതികള്‍,വാളശന്മാര്,കാര്യത്ത് കൈക്കോളന്‍,പട്ടാളി എന്നിവര്‍ക്കായി കേവിലകം കയ്ായലയില് തയ്യാറാക്കിയ പ്രഥമന്‍ അടക്കമുളള വിഭവങ്ങള്‍ സഹിതമുള്ള സദ്യ നടത്തും.
സന്ധ്യയോടെ നവകത്തോടോപ്പം കരോത്ത് നായര്‍ തറവാട്ടില്‍ നിന്ന് എഴുന്നള്ളിക്കുന്ന പഞ്ചഗവ്യം സ്വയംഭൂവില്‍ അഭിഷേകം ചെയ്യും.18 ന് ഉച്ചവരെ മാത്രമെ സ്ത്രീകള്‍ക്ക് അക്കരെ സന്നിധിയില്‍ പ്രവേശനമുണ്ടാകു