Wednesday, August 15, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 06.37 PM

അമ്മയുടെ അടുത്ത് അല്‍പ്പനേരം ഇരുന്നു, ശേഷം ദിലീപിന്റെ അരികില്‍ മടങ്ങിയെത്തി, അമ്മാവന്‍ മധു വാര്യര്‍ പറഞ്ഞത് അനുസരിച്ച് മീനാക്ഷി മുത്തച്ഛന്റെ കാല്‍ തൊട്ടുവന്ദിച്ചു

uploads/news/2018/06/225040/17.jpg

പിതാവിന്റെ മരണത്തില്‍ തളര്‍ന്നിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ മകള്‍ മീനാക്ഷിക്കൊപ്പം ദിലീപ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് എത്തിരുന്നു. മീനാക്ഷിയും ദിലീപും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്ന വിവരം മീനാക്ഷിക്കു മാത്രമായിരുന്നു അറിയാവുന്നത്. രാത്രി ഏഴേമുക്കാലോടെയായിരുന്നു ദിലീപും മീനാക്ഷിയും എത്തിയത്. ഇരുവരും എത്തിയപ്പോള്‍ മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യര്‍ വീട്ടില്‍ ഉണ്ടായിരുന്നു. മുത്തച്ഛന്റെ കാല്‍ തൊട്ടു വന്ദിക്കാന്‍ മീനാക്ഷിയോട് അമ്മാവന്‍ മധു വാര്യര്‍ ആവശ്യപ്പെട്ടു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പിതാവിന്റെ വേര്‍പാടില്‍ തളര്‍ന്നു പോയ അമ്മ മഞ്ജുവിനെ ആശ്വാസിപ്പിക്ക്ാന്‍ മീനാക്ഷി ശ്രമിച്ചു എന്നും പറയുന്നു. സംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മധു വാര്യര്‍ തിരിച്ച എത്തുന്നതു വരെ ദിലീപും മകളും വീടിനുള്ളില്‍ തന്നെ ഇരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്. എല്ലാം കഴിഞ്ഞ് മധുവിനെ ആശ്വസിപ്പിക്കുകയും ചെയ്ത ശേഷമാണ് ദിലീപ് മടങ്ങിയത് എന്നു പറയുന്നു. അമ്മയുടെ അടുത്ത് അല്‍പ്പ സമയം ഇരുന്ന ശേഷം മീനാക്ഷി ദിലീപിന്റ സമീപത്തേയ്ക്കും മാറി. അമ്മാവന്‍ മധു വാര്യരോടും ബന്ധുക്കളോടും സംസാരിച്ച ശേഷമായിരുന്നു മടക്കം. മഞ്ജു വാര്യരും ദിലീപും തമ്മില്‍ വിവാഹമോചിതരായ ശേഷം മകള്‍ മീനാക്ഷി ദീലീപിനൊപ്പമാണ് താമസം.

Ads by Google
Monday 11 Jun 2018 06.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW