Monday, August 13, 2018 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 03.21 PM

പാമ്പുകള്‍ പരസ്പരം പോരടിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു

uploads/news/2018/06/225004/oddnews110619.jpg

റിംഗ് നെക്ഡ് സ്പിറ്റിംഗ് കോബ്ര എന്നും അറിയപ്പെടുന്ന റിങ്കള്‍ ഇനത്തില്‍ പെട്ട രണ്ട് പാമ്പുകള്‍ പരസ്പരം പോരടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് പകര്‍ത്തിയത്. 54-കാരനായ ഡേവ് ഡു ട്രോയിറ്റ് എന്നയാളാണ് ഇത് പകര്‍ത്തിയത്.

നല്ല നീളമുള്ള ഒരു വടിയാണ് കിടക്കുന്നതെന്നാണ് അത് കണ്ടപ്പോള്‍ ആദ്യം തോന്നിയത് എന്നാണ് ഡേവ് പറഞ്ഞത്. എന്നാല്‍ അത് പിന്നീട് അനങ്ങുന്നത് പോലെ തോന്നിയപ്പോള്‍ എന്താണതെന്ന് നിന്ന് നോക്കാന്‍ തോന്നിയത്രേ. അപ്പോഴാണ് രണ്ടു പാമ്പുകളാണ് പരസ്പരം മല്ലടിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായത്.

കുറച്ചധികം നേരം നോക്കി നിന്നെങ്കിലും രണ്ടു പാമ്പുകളില്‍ ഒന്നും തോറ്റു കൊടുക്കാന്‍ തയ്യാറാകുന്നുമില്ല, എന്നാല്‍ ആര്‍ക്കും മറ്റേ പാമ്പിന്‍മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുന്നുമില്ല എന്ന് കണ്ടപ്പോള്‍ ഡേവ് ഇടപെട്ട് അവയെ വേര്‍പിരിച്ചു വിടുകയായിരുന്നു.
രണ്ടു പാമ്പുകളും അവയുടെ വായയുടെ ഭാഗങ്ങള്‍ പരസ്പരം കടിച്ചു പിടിച്ചു കൊണ്ടാണ് ചുറ്റി വരിഞ്ഞു പോരാടിയത്. രണ്ടു പേരും പരസ്പരം വിട്ടു കൊടുക്കാന്‍ തയ്യാറാകുന്നുണ്ടായിരുന്നില്ല. ഉരുണ്ടു പിരണ്ട് കിടന്നു പോരാടുന്നുണ്ടായിരുന്നെങ്കിലും ആര്‍ക്കും മേല്‍ക്കൈ നേടാനും സാധിക്കുന്നുണ്ടായിരുന്നില്ല.

കാടിനുള്ളിലേക്ക് അവയെ തിരികെ എടുത്തു വിട്ടതിനു ശേഷം അവ രണ്ടു വഴിക്കാണ് പോയതെന്നും പിന്നീട് പരസ്പരം കടിച്ചു കീറാനായി ശ്രമിച്ചില്ലെന്നതും ആശ്വാസം നല്‍കി എന്നാണ് ഡേവ് പറയുന്നത്. ആളുകള്‍ നടന്നു വരാനിടയുള്ള വഴിയില്‍ കിടന്നു പോരാടുമ്പോള്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍പെടാനും അവയ്ക്ക് ആപത്ത് ഉണ്ടാകാനും സാധ്യത കൂടുതല്‍ ഉള്ളതിനാലാണ് അവയെ വേര്‍പിരിച്ച് കാടിനുള്ളിലേക്ക് വിട്ടതെന്നും ഡേവ് പറയുന്നു.

Ads by Google
Monday 11 Jun 2018 03.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW