അമ്മയാകുന്നതിന്റെ സന്തോഷം ഉറപ്പിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലെ മാനസിക സമ്മര്‍ദ്ദം, അത് വളരെ കഠിനമാണ്. ശരിയായ സമയത്ത് പ്രെഗ്നന്‍സി കിറ്റ് ഉപയോഗിച്ച് ഈ ടെന്ഷനില് നിന്ന് മോചനം നേടാം.
1. വീട്ടില്‍ പ്രെഗ്നന്‍സി കിറ്റ് കൊണ്ട് നടത്തുന്ന പരിശോധനയില്‍ മൂത്രമാണ് ഉപയോഗിക്കുന്നത്.
2. ആര്‍ത്തവക്രം തെറ്റിയതിന്റെ തൊട്ടടുത്ത ദിവസം പരിശോധിക്കാം. പക്ഷേ അന്ന് ഫലം കൃത്യമാകണമെന്നില്ല.
3. ഈ പരിശോധനയില്‍ തന്നെ സ്ഥിരീകരണം ലഭിച്ചാല്‍ രണ്ടാഴ്ച മുമ്പ് ഗര്‍ഭധാരണം നടന്നുവെന്ന് മനസ്സിലാക്കാം.
4. രണ്ടു തരത്തിലുള്ള കിറ്റുകളുണ്ട്, ആര്‍ത്തവം ഉണ്ടാതാകുന്നതിന് മുമ്പ് പരിശോധിക്കാന്‍ കഴിയുന്നവ. ആര്‍ത്തവം ഉണ്ടാകാതായതിന് ശേഷം പരിശോധന നടത്താന്‍ ഉപയോഗിക്കുന്നവ എന്നിവ.
5. ആര്‍ത്തവം മുടങ്ങി 710 ദിവസത്തിന് ശേഷം പരിശോധിക്കുന്നതാണുത്തമം.
6. തെറ്റായ രീതിയില്‍ കിറ്റ് ഉപയോഗിക്കുകയോ കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കുകയോ ചെയ്താലും ഫലം വിപരീതമാകാം. വളരെ നേരത്തേ പരിശോധന നടത്തിയാലും ഈ പ്രശ്നം ഉണ്ടാകും.
7. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ആര്‍ത്തവം ഉണ്ടാകാതിരിക്കുകയോ ചെയ്താല്‍ മൂന്ന് ആ്ചയ്ക്ക് ശേഷം പ്രെഗ്നന്‍സി കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുക.
8. ഓരോ ടെസ്റ്റ് കിറ്റുകള്‍ക്കും കണ്ടെത്തുന്നതിന് നിശ്ചിത അളവ് ഫെറമോണ്‍ മൂത്രത്തില്‍ ഉണ്ടായിരിക്കണം. കമ്പനികള്‍ മാറുന്നതിന് അനുസരിച്ച് ഇതില്‍ വ്യത്യാസം വരും. അതിനാല്‍
ഫെറമോണ്‍ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കുന്നതിനായി കുറച്ച് ദിവസം കൂടി കാത്തിരുന്ന ശേഷം പരിശോധന ആവര്‍ത്തിക്കാം.
9. ശരിരായ രീതിയില്‍ ഉപയോഗിച്ചാല്‍ പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ് ഫലം 9599 ശതമാനം വരെ കൃത്യമായിരിക്കും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ തെറ്റായ ഫലം ലഭിക്കാം.
10. ഉണര്ന്നെഴുന്നേല്ക്കുമ്പോള് തന്നെ ഈ ടെസ്റ്റ് നടത്തുന്നതാണ് നല്ലത്.