Wednesday, June 12, 2019 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 11.35 AM

മഴ ശക്തിപ്രാപിച്ചു; അണക്കെട്ടുകള്‍ തുറന്നേക്കും; നദീതീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

uploads/news/2018/06/224971/rain.jpg

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം കടുത്തു. പല നദികളും കവിഞ്ഞൊഴുകുകയാണ്. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മഴക്കെടുതിയും വര്‍ധിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളിലാണ് മഴക്കെടുതിയെ തുടര്‍ന്നുള്ള നാശനഷ്ടം കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഴ മാറ്റമില്ലാതെ തുടരുന്നതോടെ അണക്കെട്ടുകള്‍ തുറക്കാനുള്ള സാധ്യതയുള്ളതിനാല്‍ നദീ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലങ്കര ഡാമിന്റെ ഷട്ടര്‍ ഏതു നിമിഷവും തുറക്കുമെന്ന് അധികൃതരുടെ ഭാഗത്തു നിന്നും അറിയിപ്പ് ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് അറിയിച്ചു. തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് നെയ്യാര്‍ അണക്കെട്ട് പരമാവധി ശേഷിയുടെ അടുത്തേയ്ക്ക് വെള്ളത്തിന്റെ അളവ് എത്തിയിട്ടുണ്ട്. ഏതു നിമിഷവും അണക്കെട്ട് തുറന്നേക്കാമെന്ന അവസ്ഥയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, കരമനയാര്‍, കിള്ളിയാര്‍ എന്നിവിടങ്ങളില്‍ കുളിക്കുന്നതും ഇറങ്ങുന്നതും ഒഴിവാക്കണമെന്നും കുട്ടികളുടെ നീക്കങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ, സംസഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നും അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW