Tuesday, January 08, 2019 Last Updated 27 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 11.51 AM

എവിടെ പോയാലും കിമ്മിന്റെ വാഹനത്തിന് ചുറ്റും സുരക്ഷാഭടന്മാരുടെ 20 കാറുകള്‍ ; ഭക്ഷണം കൊണ്ടുവരാന്‍ മാത്രം ചാംഗിയില്‍ നിന്നും പ്രത്യേക വിമാനം; ട്രംപ് - കിം കൂടിക്കാഴ്ചയ്ക്ക് ചെലവ് 20 ദശലക്ഷം സിംഗപ്പൂര്‍ ഡോളര്‍

uploads/news/2018/06/224969/kim-jong-un-cars.jpg

വടക്കന്‍ കൊറിയ നേതാവ് കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കുടിക്കാഴ്ചയ്ക്കായി സിംഗപ്പൂര്‍ ഒരുങ്ങുമ്പോള്‍ അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയുടെ ചെലവ് 20 ദശലക്ഷം സിംഗപ്പൂര്‍ ഡോളര്‍. ജൂണ്‍ 10 ന് ഇരുവരും സിംഗപ്പൂരില്‍ എത്തിയിട്ടുണ്ട്. നാളെയാണ് ചരിത്രം പിറക്കുന്ന കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് വേദിയാകുന്നതിലൂടെ കിട്ടുന്ന അന്താരാഷ്ട്ര ശ്രദ്ധയിലാണ് സിംഗപ്പൂര്‍ കണ്ണു വെച്ചിരിക്കുന്നത്.

കിം സിംഗപ്പൂരിന്റെ മണ്ണില്‍ കാല്‍ കുത്തിയ ഏതാനും മണിക്കൂറുകള്‍ക്ക് തൊട്ടുപിന്നാലെ എയര്‍ഫോഴ്‌സ് വണ്ണില്‍ ട്രംപും വന്നിറങ്ങി. നൂറുകണക്കിന് സിംഗപ്പൂരുകാരും മാധ്യമങ്ങളും ചുറ്റും നില്‍ക്കുന്ന പാതയിലൂടെ 20 വാഹനങ്ങളുടെ അകമ്പടിയിലാണ് കിം സെന്റ് റെജിസ് ഹോട്ടലില്‍ എത്തിയത്. കടുത്ത സുരക്ഷയുടെ ഭാഗമായി കിം ഇന്നലെ ഉച്ചയോടെ സിംഗപ്പൂരില്‍ ഇറങ്ങിയത് ചൈനീസ് വിമാനത്തിലാണ്. ജനാലകള്‍ മൂടിയ അനേകം കാറുകള്‍ കിമ്മിന്റെ വാഹനത്തിന് അകമ്പടിയോടെ ഒരിക്കല്‍ ചൈനീസ് പ്രസിഡന്റ് താമസിച്ച സെന്റ റെഗിസ് ഹോട്ടിലില്‍ എത്തി.

ട്രംപ് താമസിക്കുന്നത് കേവലം 750 മീറ്റര്‍ മാത്രം അകലെയുള്ള ഷാംഗ്രി ലാ ഹോട്ടലിലാണ്. കിമ്മിന്റെ ലിമോസിനിന് ചുറ്റും കറുത്ത സ്യൂട്ട്ധാരികളായ ബോഡി ഗാര്‍ഡുകള്‍ നില്‍ക്കുമ്പോള്‍ കിം കാറിലേക്ക് കയറാന്‍ ഒരുങ്ങുന്നതിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചവരെ വടക്കുകൊറിയന്‍ സുരക്ഷാഭടന്മാര്‍ തടഞ്ഞു. പിതാവ് മരിച്ച് അധികാരം ഏറ്റതിന് ശേഷം രാജ്യത്തിന് പുറത്തേക്ക് കിം ജോംഗ് ഉന്‍ പറക്കുന്നത് ഇത് നാലാം തവണയാണ്. മുമ്പ് രണ്ടു തവണ ചൈനയിലേക്ക് പോയ കിം അടുത്തിടെ തെക്കന്‍ കൊറിയയിലേക്ക് ചില ചര്‍ച്ചകള്‍ക്കായി പോകുകയും ഉണ്ടായി.

ചരിത്ര കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂരിന് ചെലവാകുന്നത് 20 ദശലക്ഷം സിംഗപ്പൂര്‍ ഡോളറാണെന്ന് പ്രധാനമന്ത്രി ലീ സീന്‍ ലൂംഗ് പറഞ്ഞു. ഇതില്‍ പകുതിയും സുരക്ഷാ ചുമതലയ്ക്കാണ് ചെലവഴിക്കുന്നത്. കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ 2,500 ജര്‍ണലിസ്റ്റുകളെയാണ് സിംഗപ്പൂര്‍ പ്രതീക്ഷിക്കുന്നത്. ഇവരുടെ സൗകര്യം ഒരുക്കുന്നതിന് എഫ് 1 പിറ്റ് ബില്‍ഡിംഗിലെ മികച്ച സൗകര്യങ്ങളോട് കൂടിയ അന്താരാഷ്ട്ര മീഡിയാ സെന്റര്‍ തയ്യാറാക്കാന്‍ മാത്രം 50 ലക്ഷം ഡോളര്‍ ചെലവാക്കി. അതേസമയം കഴിഞ്ഞ വര്‍ഷം ഉള്‍പ്പെടെ ഫോര്‍മുലാവണ്‍ കാറോട്ട മത്സരങ്ങള്‍ക്കായി 150 ദശലക്ഷം ഡോളര്‍ ചെലവഴിക്കുന്ന സിംഗപ്പൂരിന് 20 ദശലക്ഷം ഡോളര്‍ വല്യ കാര്യമല്ല.

കിമ്മിനായുള്ള ഭക്ഷണസാമഗ്രികള്‍ പോലും വടക്കന്‍ കൊറിയയില്‍ നിന്നും കൊണ്ടു വരികയായിരുന്നു. ഭക്ഷണസാമഗ്രികള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പറ്റിയ വിധത്തില്‍ ചാംഗി വിമാനത്താവളത്തിലെ ഫ്‌ളൈറ്റ് കാറ്ററിംഗ് വിഭാഗമായ സാറ്റ് പ്രത്യേകമായി തയ്യാറാക്കിയ റഫ്രജിറേറ്റര്‍ ട്രക്കുകളിലാണ് ഭക്ഷണസാമഗ്രികള്‍ കൊണ്ടുവരുന്നത്. ചാംഗി വിമാനത്താവളത്തില്‍ നിന്നും ഈ ട്രക്ക് കയറ്റിയ പ്രത്യേക വിമാനം സിംഗപ്പൂരില്‍ ഇറങ്ങുകയും കിം താമസിക്കുന്ന സെന്റ് റെഗീസ് ഹോട്ടലിലേക്ക് ട്രക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ കൊറിയയുടെ സ്‌റ്റേറ്റ് അഫയര്‍ കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തിലാണ് കിമ്മിന്റെ താമസവും മറ്റും ക്രമീകരിച്ചിട്ടുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW