Monday, June 11, 2018 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 11.25 AM

വിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മദീനയിൽ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു

uploads/news/2018/06/224959/gulf110618c.jpg

ദമ്മാം : സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം പോസ്റ്റിലടിച്ച് സഹോദരികളായ രണ്ട് പേര്‍ മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി വലിയകത്ത് വീട്ടില്‍ ഷാഹുല്‍ ഹമീദും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.

മക്കളായ ഫാത്തിമ (21 ), ആയിഷ (14) എന്നിവരാണ് മരിച്ചത്. മദീനയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച വാഹനം പോസ്റ്റില്‍ ഇടിച്ചാണ് അപകടം. ദമ്മാമില്‍ പഠിച്ചുകൊണ്ടിരുന്ന ഇവര്‍ തുടര്‍ പഠനത്തിന് നാട്ടിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ദമ്മാമിലെത്തിയത്. ഷാഹുല്‍ ഹമീദിന്റെയും ഭാര്യ സല്‍മയുടെയും മകന്‍ ഹാറൂണിന്റെയും പരിക്ക് അതിഗുരുതരമല്ല.

മദീനക്കടുത്ത് മീഖാത്തിലെ ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി . മൃതദേഹം മദീനയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ദമ്മാമില്‍ നിന്ന് ബന്ധുക്കള്‍ മദീനയിലേക്ക് തിരിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകരായ ഷാജി വയനാട്, സലാം ജാംജൂം എന്നിവരും മദീനയിലെ സാമുഹ്യ പ്രവര്‍ത്തകരുമാണ് നിയമ നടപടികള്‍ക്ക് നേതൃത്വം നൽകുന്നത് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 11 Jun 2018 11.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW