Thursday, October 04, 2018 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 10.41 AM

അമ്മയെ കൊന്നത് അച്ഛനാണെന്ന് ആരു പറഞ്ഞെന്ന് കോടതി ചോദിച്ചു ; വേറെ ആരു ചെയ്യാനാണെന്ന് കുട്ടി തിരിച്ചു ചോദിച്ചു ; മാതാവിനെ കൊന്നതിന് പിതാവിന് കോടതി ജീവപര്യന്തം വിധിച്ചു...!!

uploads/news/2018/06/224947/prison.jpg

അമ്മയെ കൊന്നത് അച്ഛനാണെന്ന് നിന്നോട് ആരാണ് പറഞ്ഞത് എന്ന ചോദ്യത്തിന് അല്ലാതെ ആര് ചെയ്യാനാണെന്ന കുട്ടിയുടെ മറുചോദ്യം തെളിവാക്കി കോടതി മാതാവിനെ കൊന്ന കുറ്റത്തിന് പിതാവിന് ജീവപര്യന്തം ശിക്ഷ വിധിച്ചു.

കുട്ടികളില്‍ ഒരാളുടെ മൊഴി സാഹചര്യത്തെളിവായി എടുത്ത കോടതി കുറ്റവാളിയും ഇരയും തമ്മളുടെ ബന്ധം ഒട്ടും ഊഷ്മളമായിരുന്നില്ലെന്ന മനശ്ശാസ്ത്ര വിലയിരുത്തല്‍ നടത്തുകയായിരുന്നു. ജീവപര്യന്തത്തിനൊപ്പം 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ഡല്‍ഹി സ്വദേശിയായ പ്രവീണ്‍ റാണ എന്നയാള്‍ക്കെതിരേയാണ് ശിക്ഷ വിധിച്ചത്. ഭാര്യ നേഹയെ കറിക്കത്തിക്ക് കഴുത്തു മുറിച്ച് കൊലപ്പെടുത്തിയെന്ന കുറ്റത്തിന് പയ്യന്റെ ഒറ്റമൊഴിയാണ് പിതാവിന് കഠിനശിക്ഷ വാങ്ങിക്കൊടുത്തത്.

റാണയും നേഹയും തമ്മിലുള്ള ദാമ്പത്യം സമാധാനപരമായിരുന്നില്ലെന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനെ ന്യായീകരിക്കുന്നതാണെന്നും കോടതി വിലയിരുത്തി. ഇവര്‍ മുമ്പ് നല്‍കിയ പരാതിയും ഇവരുടെ കുട്ടികള്‍ നല്‍കിയ മൊഴിയും കോടതി രേഖപ്പെടുത്തി.

വിചാരണവേളയിലാണ് അമ്മയെ അച്ഛനാണ് കൊന്നതെന്ന് നിന്നോടാരു പറഞ്ഞു എന്ന ചോദ്യത്തിന് വേറെ ആരും അത് ചെയ്യില്ല എന്നായിരുന്നു കുട്ടികളില്‍ ഒരാളുടെ മറുപടി. കഴിഞ്ഞ മാര്‍ച്ച് 2 ന് റാണ സഹോദരനെ വിളിച്ച് താന്‍ ഭാര്യയെ കൊന്നെന്ന് പറയുകയായിരുന്നു. സഹോദരനും കുടുംബവും പിന്നീട് വീട്ടിലെത്തുകയും മൃതദേഹം കണ്ടെത്തിയ ശേഷം പോലീസിനെ വിളിച്ചു വരുത്തുകയും റാണയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എന്നാല്‍ കുടുംബത്തിലെ ഓഹരി ചോദിച്ചതിന് അത് നല്‍കാതിരിക്കാന്‍ കുടുംബാംഗങ്ങള്‍ തന്നെ തള്ളിപ്പറയുന്നു എന്നായിരുന്നു 2014 ല്‍ റാണ ആരോപിച്ചത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ കണക്കാക്കി കോടതി റാണയുടെ വാദം തള്ളി.

പതിവായി ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നതായും പിന്നീട് കൊലപ്പെടുത്തിയ ശേഷം സഹോദരനെ വിളിച്ചു പറയുകയായിരുന്നെന്നും വിലയിരുത്തി. കേസില്‍ കുട്ടികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കിയത് ഡല്‍ഹി സ്മറ്ററ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW