Thursday, June 27, 2019 Last Updated 56 Min 44 Sec ago English Edition
Todays E paper
Ads by Google
എം.ആര്‍. കൃഷ്ണന്‍
Sunday 10 Jun 2018 05.42 PM

ഉമ്മന്‍ചാണ്ടി വെട്ടിയത് പി.ജെ. കുര്യനെയെങ്കിലും ലക്ഷ്യം ചെന്നിത്തല തന്നെ; കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കി മാണി- കുഞ്ഞാലിക്കുട്ടി സഖ്യം യു.ഡി.എഫിലെ അവസാനവാക്കാകും ?

ഘടകകക്ഷികളുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങികൊടുത്തതിലൂടെ നേതൃത്വം യു.ഡി.എഫ് അവര്‍ക്ക് അടിയറവച്ചുവെന്നാണ് പൊതുവില്‍ പാര്‍ട്ടിയിലെ വികാരം. ആറുമാസത്തിനുള്ളില്‍ തന്നെ് കുഞ്ഞാലിക്കുട്ടിയും മാണിയും ഇതിനുള്ളനീക്കങ്ങള്‍ ആരംഭിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലീഗും മാണിയും ചേര്‍ന്ന് കുറുമുന്നണിയുണ്ടാക്കിയാല്‍ ഇന്നത്തെ സാഹചര്യത്തില്‍ പിന്നെ യു.ഡി.എഫില്‍ ഭൂരിപക്ഷം അവരായിരിക്കും. അതുകൊണ്ടുതന്നെ അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടിയും വരും.
Oomanchandy, Ramesh Chennithala

തിരുവനന്തപുരം: രാജ്യസഭാസീറ്റുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നും രമേശ് ചെന്നിത്തലയെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് ഐ ഗ്രൂപ്പില്‍ ആശങ്ക. ഇതിന് പിന്നിലെ തിരക്കഥ മുഴുവന്‍ ഉമ്മന്‍ചാണ്ടിയുടേതായിരുന്നു. കാര്യങ്ങള്‍ ഉള്‍ക്കൊള്ളാതെ അതിന് തലയാട്ടിയ രമേശ് ചെന്നിത്തല സ്വന്തം സ്ഥാനം മാത്രമല്ല, പാര്‍ട്ടിയെക്കൂടി പ്രതിസന്ധിയിലാക്കിയെന്ന പ്രതിഷേധമാണ് ഐ ഗ്രൂപ്പിലുള്ളത്.

യു.ഡി.എഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തലയാണെങ്കിലും എല്ലാത്തിനും മുന്‍പില്‍ നിന്ന് നടത്തിയത് ഉമ്മന്‍ചാണ്ടിയാണ്. രാജ്യസഭാസീറ്റ് മാണിക്ക് നല്‍കിയെന്ന് പ്രഖ്യാപിച്ചതുപോലും അദ്ദേഹമായിരുന്നു. തന്നെ ആന്ധ്രയിലേക്ക് നാടുകടത്തിയതിന് പിന്നില്‍ രമേശിന്റെ കൈകളുണ്ടെന്ന ചിന്ത അദ്ദേഹത്തിന് നേരത്തെതന്നെയുണ്ട്. മാത്രമല്ല, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ പരാജയത്തിന് എല്ലാവരും ഉത്തരവാദികളായിട്ടും അതിന്റെ പാപഭാരം തന്നില്‍ മാത്രമാണ് ചുമത്തിയതെന്നും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ടായിരുന്നു. ഇതിന് പ്രധാന പങ്കുവഹിച്ച വി.എം. സുധീരനെ ആദ്യമേ തന്നെ പുറത്താക്കുന്നതിനുള്ള ചരടുവലികളാണ് നടത്തിയത്. പിന്നീടാണ് ഇപ്പോള്‍ രമേശിനെതിരെ പിന്നില്‍ നിന്നും നീക്കം തുടങ്ങിയിരിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ മുള്‍മുനയില്‍ നിര്‍ത്തി ആഭ്യന്തരമന്ത്രി പദവി പിടിച്ചെടുത്ത രമേശിന്റെ നടപടിയിലും ഉമ്മന്‍ചാണ്ടിക്ക് അതൃപ്തിയുണ്ട്.

കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചിടത്തോളം രമേശിനെക്കാളും സ്വീകാര്യന്‍ ഉമ്മന്‍ചാണ്ടിയാണ്. മാണി കൂടിവരുന്നതോടെ വീണ്ടും യു.ഡി.എഫില്‍ ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, മാണി അച്ചുതണ്ട് രൂപപ്പെടും. ഉമ്മന്‍ചാണ്ടിയൂം മാണിയും തമ്മില്‍ പൊരുത്തകേടുകളുണ്ടെങ്കിലും ഇരുവരുടെയും പൊതുശത്രു രമേശ് ചെന്നിത്തലയായതുകൊണ്ടുതന്നെ ഇവര്‍ യോജിക്കും. അങ്ങനെ രമേശിന് പുറത്തുപോകേണ്ടിവരുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്.

ഈ ഒരു നീക്കത്തിലൂടെ രമേശിനെ മാത്രമല്ല, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട, തിരുവല്ല, ചെങ്ങന്നൂര്‍ എന്നീ മൂന്ന് സീറ്റുകള്‍ നഷ്ടപ്പെടാന്‍ കാരണക്കാരനെന്ന് ഉമ്മന്‍ചാണ്ടി കരുതുന്ന പി.ജെ.കുര്യനെയും അദ്ദേഹം വെട്ടുകയായിരുന്നു.
എന്നാല്‍ ഇതുമൂലം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.ഡി.എഫില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാകുമെന്ന ആശങ്കയും പല നേതാക്കള്‍ക്കുമുണ്ട്.

ഘടകകക്ഷികളുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങികൊടുത്തതിലൂടെ നേതൃത്വം യു.ഡി.എഫ് അവര്‍ക്ക് അടിയറവച്ചുവെന്നാണ് പൊതുവില്‍ പാര്‍ട്ടിയിലെ വികാരം. ആറുമാസത്തിനുള്ളില്‍ തന്നെ് കുഞ്ഞാലിക്കുട്ടിയും മാണിയും ഇതിനുള്ളനീക്കങ്ങള്‍ ആരംഭിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലീഗും മാണിയും ചേര്‍ന്ന് കുറുമുന്നണിയുണ്ടാക്കിയാല്‍ ഇന്നത്തെ സാഹചര്യത്തില്‍ പിന്നെ യു.ഡി.എഫില്‍ ഭൂരിപക്ഷം അവരായിരിക്കും. അതുകൊണ്ടുതന്നെ അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടിയും വരും.

ഈ അവസരം മുതലെടുത്ത് ലീഗ് വയനാട് സീറ്റിന് അവകാശവാദം ഉന്നയിക്കും. അതോടൊപ്പം മാണി കോട്ടയത്തിന് പുറമെ ഇടുക്കി കൂടി ആവശ്യപ്പെടും. അത് നല്‍കേണ്ടിവരുമെന്ന സൂചനയാണ് രാജ്യസഭാസീറ്റ് അവര്‍ക്ക് നല്‍കിയത് അറിയിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി നടത്തിയ പത്രസമ്മേളനത്തില്‍ നിന്നും ലഭിക്കുന്നത്. ഇതോടെ കോണ്‍ഗ്രസിന്റെ കാര്യം ആകെ അവതാളത്തിലാകുമെന്നും പ്രവര്‍ത്തകര്‍ ഭയക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW