Sunday, June 10, 2018 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jun 2018 03.54 PM

ആ സത്യന്‍ അന്തിക്കാട് ചിത്രം മമ്മൂട്ടി ഉപേക്ഷിച്ചതിനു കാരണം ദുല്‍ക്കര്‍

uploads/news/2018/06/224749/4.jpg

മകന്‍ കാരണം തന്റെ ചിത്രത്തില്‍ ഒരു അച്ഛന്‍ അഭിനയിക്കാത്തതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയുമാണ് ഈ മകനും അച്ഛനും. മമ്മൂട്ടിയെവെച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തിട്ട് നടക്കാതെ പോയതിന്റെ വിഷമം പങ്കുവെയ്ക്കുകയാണ് സത്യന്‍ അന്തിക്കാട്.

സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലേക്ക്

''പണ്ട്, ലണ്ടനില്‍ വെച്ചൊരു സിനിമയെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. മമ്മൂട്ടിയായിരുന്നു നായകന്‍. അന്നും ഇന്നത്തെ പോലെ സൂപ്പര്‍ സ്റ്റാറാണ് മമ്മൂട്ടി. വിസയും ടിക്കറ്റുമൊക്കെ ഏര്‍പ്പാട് ചെയ്യാന്‍ സമയമായപ്പോള്‍ അദ്ദേഹം പറഞ്ഞു 'ക്ഷമിക്കണം. ഈ സമയത്ത് വിദേശത്തേക്ക് വരുവാന്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. എന്നെയൊന്ന് ഒഴിവാക്കി തരണം.''

കാരണം വളരെ ന്യായമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നു. സിനിമയുടെ ഷെഡ്യൂള്‍ കൃത്യം ആ സമയത്താണ്. ''പ്രസവ സമയത്ത് ഞാന്‍ അടുത്തുണ്ടാവണം. അത് എന്റേയും ഭാര്യയുടെയും ആഗ്രഹമാണ്.'' ഞാന്‍ സമ്മതിച്ചു. അന്ന് ജനിച്ച കുഞ്ഞിന് മമ്മൂട്ടി 'ദുല്‍ഖര്‍ സല്‍മാന്‍' എന്ന് പേരിട്ടു.'

Ads by Google
Sunday 10 Jun 2018 03.54 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW