Thursday, January 24, 2019 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jun 2018 01.38 PM

ജാന്‍വിയുടെ ഇഷ്ട നടിമാരുടെ പട്ടികയില്‍ ശ്രീദേവിയില്ല: കാരണം ഇതാണ്

uploads/news/2018/06/224739/jhanvi.jpg

ഫെബ്രുവരിയില്‍ അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ സിനിമാ പ്രവേശമാണ് ബോളിവുഡ് കാത്തിരിക്കുന്ന അടുത്ത വലിയ സംഭവം. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ധടക് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തമായ സിനിമാ ബിസിനസ് കുടുംബത്തിലെ അംഗമായ ജാന്‍വി ഹിന്ദി സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. സൈരാത് എന്ന സൂപ്പര്‍ ഹിറ്റ് മറാത്തി ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ധടക് നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്. ഇഷാന്‍ ഖട്ടര്‍ നായകനായ ചിത്രം ഒരു പ്രണയ കഥയാണ്.

ചിത്രത്തിന്റെ പ്രൊമോഷനും തന്റെ സിനിമാ പ്രവേശവുമായി ബന്ധപ്പെട്ട് ജാന്‍വി കപൂര്‍ വോഗ് മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിനിടയിലാണ് അവര്‍ ചില റാപിഡ് ഫയര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

റിപീറ്റ് മോഡില്‍ ജീവിതകാലം മുഴുവന്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രം ടൈറ്റാനിക് ആണെന്നും ഇഷ്ട നായികമാര്‍ മെറില്‍ സ്ട്രീപ്, നൂതന്‍, മധുബാല, വഹീദാ റഹ്മാന്‍, മീനാ കുമാരി എന്നിവരാണെന്നും ജാന്‍വി കപൂര്‍ അഭിമുഖത്തില്‍ പറയുന്നു.

ഇഷ്ടമുള്ള നായികമാരുടെ ലിസ്റ്റില്‍ നിന്നും ശ്രീദേവിയുടെ പേര് ഒഴിവാക്കിയ ജാന്‍വി, തന്റെ ഫാഷന്‍ പ്രേരണ ആരെണെന്ന ചോദ്യത്തിന് അതെന്റെ അമ്മയാണ് എന്ന് ഉത്തരം കൊടുക്കുകയും ചെയ്യുന്നു.

Ads by Google
Sunday 10 Jun 2018 01.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW