Wednesday, October 17, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jun 2018 01.09 PM

'കാലാ'യുടെ കൂട്ടായി സ്‌ക്രീനില്‍ കസറി: ഇപ്പോള്‍ മണിയുടെ വില കേട്ട് കാലയും ഞെട്ടി

uploads/news/2018/06/224736/mani.jpg

എല്ലാ നായയ്ക്കും ഒരു ദിവസമുണ്ട് എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന വാര്‍ത്തയാണ് തമിഴകത്ത് നിന്ന് വരുന്നത്. രജനികാന്തിന്റെ പുതിയ കാലായുടെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. എന്നാല്‍ രജനികാന്തല്ല ഇവിടെ വാര്‍ത്താ താരം. കാലിനുമുകളില്‍ കാല്‍ വച്ചിരിക്കുന്ന രജനികാന്തിന് തൊട്ടടുത്തുള്ള മറ്റൊരാള്‍. മറ്റാരുമല്ല. മണി എന്ന നായ. സൂപ്പര്‍ സ്റ്റാറിന്റെ തൊട്ടടുത്തിരിക്കുന്ന നായയെ സ്വന്തമാക്കാന്‍ 2 കോടി രൂപയാണ് ആരാധകര്‍ പറഞ്ഞിരിക്കുന്നത്.

ഈ നായ 4 ചിത്രങ്ങളിലും ഇതുവരെ അഭിനയിച്ചു. പ്രശസ്ത അനിമല്‍ ട്രെയിനര്‍ സൈമണ്‍ ആണ് മണിയുടേയും ട്രെയിനര്‍.മലേഷ്യയില്‍ നിന്ന് ഇതുവരെ 8 പേര്‍ മണിക്ക് 2 കോടി രൂപ വരെ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവെന്ന് സൈമണ്‍ പറയുന്നു. ഏതാണ്ട് 30 നായ്ക്കളെ ഓഡിഷന്‍ നടത്തിയതിന് ശേഷമായിരുന്നു കാലായിലേക്ക് പാ രഞ്ജിത്ത് മണിയെ തെരഞ്ഞെടുത്തത്.

2 വയസ്സുള്ള മണി ഇതുവരെ നാല് സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. എത്ര കോടി കിട്ടിയാലും മണിയെ കൈവിടില്ല എന്നാണ് സൈമണിന്റെ നിലപാട്. കാലാ പുറത്തിറങ്ങും മുന്‍പ് തന്നെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മണി. പാ രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കരികാലന്‍ എന്ന അധോലോകനായകനായാണ് രജനികാന്ത് അഭിനയിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Ads by Google
Sunday 10 Jun 2018 01.09 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW