Wednesday, September 12, 2018 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jun 2018 11.38 AM

പ്രസവവേദന കടത്ത ഗര്‍ഭിണിയെ കൊണ്ടപോകുവാന്‍ ആംബുലന്‍സ് വന്നില്ല; 10 കിലോ മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് ബന്ധുക്കള്‍ ചുമന്നു

pregnant woman

വിശാഖപട്ടണം: പ്രസവവേദന കടത്ത ഗര്‍ഭിണിയെ കൊണ്ടപോകുവാന്‍ ആംബുലന്‍സ് വിട്ടുകൊടുത്തില്ല. ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തിന് അടുത്തുള്ള കൊതൗരാട്‌ല എന്ന ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് എത്തുന്നതിനാണ് 108 ആംബുലന്‍സ് സേവനമാണ് ആരാഞ്ഞത്. മോശം റോഡായതാണ് ആംബുലന്‍സ് വിട്ടുകൊടുക്കാതിരുന്നതിന് ആശുപത്രി അധികൃതരുടെ ന്യായം.

വാഹനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തുണിവച്ച് നിര്‍മ്മിച്ച സ്‌ട്രെച്ചറില്‍ കിടത്തി യുവതിയെ ചുമന്നുകൊണ്ടു പോകുകയായിരുന്നു. ആറുകിലോ മീറ്റര്‍ നടന്ന ശേഷം ഓട്ടോറിക്ഷയുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സര്‍ക്കാര്‍ ആരോഗ്യവകുപ്പ് മന്ത്രിയെ നിയമിക്കണ്ട സമയം അതിക്രമിച്ചതായി ഗൈനക്കോളജിസ്റ്റായ ഡോ. സുനിത പറഞ്ഞു. ഇവിടെ നിരവധിയാളുകള്‍ക്ക് മോശം റോഡായതിനാല്‍ ആശുപത്രി സേവനം ലഭിക്കുന്നില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW