Wednesday, November 21, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
പ്രസാദ് കൃഷ്ണന്‍കുട്ടി
Sunday 10 Jun 2018 08.59 AM

ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന അക്രമണം; വീടുവിട്ടിറങ്ങാന്‍ ഹൈമവതിക്ക് ഇന്നും ഭയം

uploads/news/2018/06/224711/hymavathi.jpg

അരൂര്‍: എഴുപുന്നയിലെ ഉപെതരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആക്രമിക്കപ്പെട്ട യുവതിക്ക് മാസങ്ങള്‍ക്ക് ശേഷവും വീടുവിട്ട് പുറത്തിറങ്ങാന്‍ ഭയം. എഴുപുന്ന പഞ്ചായത്ത് പതിനാറാം വാര്‍ഡ് കൊച്ചു െതെക്കണ്ടത്തില്‍ ഹനീഫിന്റെ ഭാര്യ െഹെമവതി(45)യാണ് തന്നെ ആക്രമിച്ചവരെയും കൂട്ടാളികളെയുമൊക്കെ ഭയന്ന് മാസങ്ങളായി വീടിനുള്ളില്‍തന്നെ ജീവിതം തള്ളിനീക്കുന്നത്. വീട്ടില്‍നിന്നും 300 മീറ്റര്‍ അകലെയുള്ള തന്റെ സ്‌റ്റേഷനറി കട തുറക്കാന്‍ പോലും െഹെമവതിക്ക് ഭയമാണ്. നാട്ടില്‍ എന്തിനും ചുറുചുറുക്കോടെ ഇടപെട്ടിരുന്ന െഹെമവതിയുടെ ഭീതി നിറഞ്ഞ പെരുമാറ്റം ഭര്‍ത്താവ് ഹനീഫയേയും വേദനയിലാക്കിയിരിക്കുകയാണ്.

എഴുപുന്നയില്‍ നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ചതാണ് െഹെമവതി. എതിര്‍ സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ ആര്‍. ജീവനോട് 34 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. ഫലമറിഞ്ഞയുടന്‍ ആഹ്ലാദ പ്രകടനവുമായി ഒരുകൂട്ടം ആളുകള്‍ പലതവണ വീടിനു പരിസരത്തെത്തി. അതില്‍ ചിലര്‍ ദളിത് വിഭാഗത്തില്‍പെട്ട തനിക്കെതിരേ ആക്രോശിക്കുകയും ജാതിപേരു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നും െവെകിട്ട് വീണ്ടുമെത്തി വീട്ടില്‍ ടി.വി കണ്ടുകൊണ്ടിരിക്കേ ആക്രമിക്കുകയായിരുന്നുവെന്നുമാണ് െഹെമവതിയുടെ പരാതി. വീട്ടിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ഇഷ്ടികകൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു.

അവശയായി കിടന്ന െഹെമവതിയെ അരൂര്‍ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഏഴുപേര്‍ക്കെതിരേ അരൂര്‍ പോലീസ് കേസെടുത്തു. നാലു പേരെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തു. ആലപ്പുഴമെഡിക്കല്‍ കോളജ് ആശുപത്രിയിലെ 36 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് െഹെമവതി വീട്ടിലെത്തിയത്. തന്നെ ആക്രമിച്ചവര്‍ക്കെതിരേ വധശ്രമത്തിനു കേ സെടുക്കണമെന്ന് കാട്ടി ഉന്നതാധികാരികള്‍ക്ക് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് അവര്‍ പറയുന്നു.

ദേശീയ പട്ടികജാതി കമ്മീഷന്‍ െഹെമവതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി കുറ്റക്കാര്‍ക്കെതിരേ പട്ടിക ജാതി സംരക്ഷണ നിയമപ്രകാരം കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ പോലീസ് നടപടികള്‍ ഒച്ചിഴയുന്ന പോലെയായെന്ന് െഹെമവതി പറയുന്നു. വീണ്ടുമൊരു ആക്രമണം ഭയന്നാണ് ജീവിക്കുന്നത്. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ തന്റെ വീടിനു സമീപമുള്ള പുരയിടത്തില്‍ ചില ദിവസങ്ങളില്‍ തമ്പടിക്കാറുണ്ടെന്നും െഹെമവതി പറയുന്നു.

Ads by Google
പ്രസാദ് കൃഷ്ണന്‍കുട്ടി
Sunday 10 Jun 2018 08.59 AM
Ads by Google
Loading...
LATEST NEWS
TRENDING NOW