ഒരു ഗ്രാന്റ് പരിപാടിക്കിടെ യുവതിയുടെ വസ്ത്രം അഴിഞ്ഞ് വീണാല്‍ എന്തായിരിക്കും അവസ്ഥ. സ്വീഡിഷ് രാജ്ഞിയുടെ അനന്തരവന് പാട്രിക് സോമര്ലാത്തിന്റെ ഭാര്യ മലീന് സോമര്ലാത്തിനാണ് ഈ ദുരനുഭവമുണ്ടായത്. സ്വീഡിഷ് രാജകുമാരി മെഡലിന്റെ മൂന്നാമത്തെ കുട്ടിയുടെ മാമോദീസ ചടങ്ങായിരുന്നു വേദി. മുന്‍നിരയിലുണ്ടായിരുന്ന പുരുഷ അതിഥികള്‍ ചുറ്റുംകൂടി നിന്ന് മറ്റുള്ളവരില്‍നിന്ന് കാഴ്ചമറച്ച് അവരുടെ മാനംകാത്തു. സ്വീഡനിലെ പത്താമത്തെ കിരീടാവകാശിയായ അഡ്രിയേന്‍ രാജകുമാരിയുടെ മാമോദീസ ചടങ്ങിലാണ് ബന്ധുവായ മലീന് വസ്ത്രാക്ഷേപമുണ്ടായത്.
സ്റ്റോക്ക്ഹോമിന് പുറത്ത് സ്വീഡിഷ് രാജകുടുംബത്തിന്റെ സ്വകാര്യവസതിയാണ് ഡ്രോട്ടിങ്ഘോം കൊട്ടാരം. ലൊവോണ് ദ്വീപിലുള്ള കൊട്ടാരം പതിനാറാം നൂറ്റാണ്ടില്‍ പണിതീര്‍ത്തതാണ്. സ്നേഹമുള്ള പ്രേതങ്ങള്‍ ഈ കൊട്ടാരത്തിലുണ്ടെന്ന് സില്‍വിയ രാജ്ഞി മുമ്പ് പറഞ്ഞിട്ടുണ്ട്. മാമോദീസ ചടങ്ങിനിടെ മലീന്റെ ഉടുപ്പഴിച്ചിട്ടത് അത്തരം പ്രേതങ്ങളാരെങ്കിലുമാണോ എന്നാണ് സ്വീഡിഷ് ഗോസിപ്പെഴുത്തുകാര്‍ ചോദിക്കുന്നത്. മെഡലിന് രാജകുമാരിയുടെയും ക്രിസ്റ്റഫര്‍ ഒ'നീലിന്റെയും മൂന്നാമത്തെ മകളായ അഡ്രിയേന്‍ മാര്‍ച്ചിലാണ് പിറന്നത്. രാജകുടുംബത്തിലെ ഇളമുറക്കാരിയുടെ മാമോദീസയായതിനാല്, ഡ്രോട്ടിങ്ഘോം കൊട്ടാരത്തിലേക്ക് മലീന് അണിഞ്ഞൊരുങ്ങിയെത്തിയതായിരുന്നു.