Saturday, November 17, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 08.02 PM

പിന്നാലെ എത്തിയ പാപ്പരാസികളെ മൈന്‍ഡ് ചെയ്യാതെ മാലിയ നടന്നു, തന്റെ പ്രിയപ്പെട്ട ഹെയര്‍സ്‌റ്റെയിലില്‍

uploads/news/2018/06/224522/13.jpg

ന്യൂയോര്‍ക്ക് : ബരാക് ഒബാമ പ്രസിഡന്റ് പദമൊഴിഞ്ഞശേഷം തനി സാധാരണക്കാരനായി ഭാര്യ മിഷേലിനൊപ്പം ജീവിതം ആസ്വദിക്കുകയാണ്. ഹാര്‍വാഡില്‍ പഠിക്കുന്ന മകള്‍ മാലിയ ഒബാമ തന്റെ പുതിയ ഹെയര്‍ സ്‌റ്റൈലുമായി ന്യുയോര്‍ക്ക് നഗരത്തില്‍ തനിച്ച് കറങ്ങിനടക്കുകയാണ്. തോളൊപ്പമുണ്ടായിരുന്ന മുടി ആഫ്രിക്കക്കാരെപ്പോലെ പിന്നിക്കെട്ടി പുതിയ സ്‌റ്റൈലിലാണ് മാലിയയുടെ നടപ്പ്. ഐവി ലീഗ് കോളേജില്‍ പഠിക്കുന്ന മാലിയയ്ക്ക് ഇപ്പോള്‍ അവധിക്കാലമാണ്.

മിഷേല്‍ ഒബാമയും കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ ഇത്തരം പിന്നിക്കെട്ടിയ സ്‌റ്റൈല്‍ സ്വീകരിച്ചിരുന്നു. അതിന്റെ ചിത്രം അവര്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പ്രിന്‍സ്ടണിലെ ഐവി ലീഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍ പഠിക്കുന്ന കാലത്തെ ചിത്രമായിരുന്നു അത്. 1981-ലാണ് മിഷേല്‍ അവിടെ ചേര്‍ന്നത്. 1985-ല്‍ ബി.എ. സോഷ്യോളജി ബിരുദം നേടുകയും ചെയ്തു. സോഹോയിലെ റോഡിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്ന മാലിയയുടെ ചിത്രങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മുന്‍ പ്രസിഡന്റിന്റെ മകളാണെന്ന ഭാവമൊന്നും മാലിയക്കില്ല. സാധാരണ കാഷ്വല്‍ വസ്ത്രമണിഞ്ഞാണ് മാലിയയുടെ പോക്ക്. കറുത്ത ലെഗ്ഗിന്‍സും ഡെനിം ജാക്കറ്റുമാണ് വേഷം. തന്നെ ഒപ്പിയെടുക്കുന്ന പപ്പരാസികളെ തെല്ലും കൂസാതെ മാലിയ നടന്നുപോയി.

സാധാരണ സ്ട്രെയ്റ്റന്‍ ചെയ്ത മുടിയാണ് മാലിയയുടേത്. വേനല്‍ക്കാലമായതുകൊണ്ടാവാം മുടി പിന്നിയിട്ടതെന്നാണ് കരുതുന്നത്. ആഫ്രിക്കന്‍ വംശജരായ സ്ത്രീകള്‍ പൊതുവെ ഇക്കാലത്ത് സ്വീകരിക്കുന്ന ഹെയര്‍ സ്‌റ്റൈലാണിത്. വര്‍ക്കൗട്ട് ചെയ്യുന്നതിനുള്ള സൗകര്യാര്‍ഥമാകാം ഈ ഹെയര്‍ സ്റ്റൈല്‍ സ്വീകരിച്ചതെന്നും കരുതുന്നവരുണ്ട്. കോളേജില്‍ തന്നെക്കാള്‍ ഒരുവര്‍ഷം സീനിയറായ ബ്രിട്ടീഷ് വിദ്യാര്‍ത്ഥി റോറി ഫാര്‍ഖുഹഴ്സണുമായി മാലിയ പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ട്.

Ads by Google
Saturday 09 Jun 2018 08.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW