Monday, September 10, 2018 Last Updated 10 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 06.11 PM

കുത്തിപൊക്കലിന്റെ കാലമല്ലെ ഞങ്ങളും നോക്കി നില്‍ക്കരുതല്ലേ.. പ്ലീസ് പൊങ്കാല ഇടരുത്, സ്വന്തമായി കുത്തിപൊക്കി കേരളപോലിസ്: പങ്കുവച്ചത് കല്ലേറില്‍ നിന്നു രക്ഷപെടാനായി പോലീസ് മൈല്‍ക്കുറ്റി പിന്നില്‍ ഒളിക്കുന്ന ചിത്രം

uploads/news/2018/06/224514/7.jpg

ഫേസ്ബുക്കില്‍ ഇതു കുത്തിപൊക്കലിന്റെ കാലമാണ്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒന്നു പണികൊടുക്കാനായി പഴയ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കുത്തിപൊക്കിയവര്‍ ഉണ്ട്. എന്നാല്‍ സ്വന്തമായി പഴയ ചിത്രങ്ങള്‍ പങ്കുവച്ച് കുത്തിപൊക്കലിന്റെ ഭാഗമായവരും ഉണ്ട്. ഇപ്പോഴിത ഒരു പഴയ ചിത്രം കുത്തിപൊക്കിരിക്കുകയാണ് കേരളപോലീസ് . 25 വര്‍ഷം മുമ്പ് എടുത്ത ചിത്രമാണു കേരളപോലീസിന്റെ ഫേസ്ബുക്ക് വഴി പങ്കുവച്ചിരിക്കുന്നത്. കുത്തിപ്പൊക്കലിന്റെ കാലമല്ലെ ഞങ്ങളും നോക്കി നില്‍ക്കരുതല്ലോ പ്ലീസ് പൊങ്കാലയിടരുത് എന്ന കുറിപ്പോടെയാണ് ഇവര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

uploads/news/2018/06/224514/8.jpg

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സമരത്തിനിടയില്‍ തലയ്ക്കു പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ കല്ലേറില്‍ നിന്നു രക്ഷപെടാനായി മൈല്‍ക്കുറ്റിക്കു പിന്നില്‍ ഒളിക്കുന്ന ചിത്രമാണു പോലീസ് പങ്കുവച്ചത്. പോസ്റ്റിനു വന്‍ സ്വീകാര്യതയാണ് സോഷില്‍ മീഡിയയില്‍ നിന്നു ലഭിച്ചിരിക്കുന്നത്. പോസറ്റിനു വന്ന കമന്റുകള്‍ എല്ലാം കേരള പോലീസിനോടുള്ള ഇഷ്ടം വ്യക്തമാകുന്ന തരത്തിലായിരുന്നു.

Ads by Google
Saturday 09 Jun 2018 06.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW