Thursday, September 20, 2018 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 03.43 PM

യാത്രയ്ക്കിടെ ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍

''യാത്രയില്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. യാത്രയ്ക്കിടെ കണ്ണില്‍ കാണുന്നതൊക്കെ വാങ്ങിക്കഴിക്കരുത്.''
uploads/news/2018/06/224495/traval090618b.jpg

യാത്ര പലര്‍ക്കും രുചിയാത്രയാണ്. പതിവ് ഭക്ഷണരീതിയില്‍ നിന്നും മാറി പുതിയ നാടിന്റെ, ഇതുവരെ അനുഭവിക്കാത്ത രുചിതേടിയുള്ള യാത്ര. ഒരോ നാടിനും അവരുടെ തനിമ പേറുന്ന രുചിവിഭവങ്ങളുണ്ട്.

അത് അനുഭവിച്ചറിയുകതന്നെ വേണം. അതേ സമയം ആരോഗ്യം കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. അതായത് യാത്രയില്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. യാത്രയ്ക്കിടെ കണ്ണില്‍ കാണുന്നതൊക്കെ വാങ്ങിക്കഴിക്കരുത്. മുതിര്‍ന്നവര്‍ കഴിച്ചാലും കുട്ടികള്‍ക്ക് ധാരാളമായി നല്‍കരുത്.

മുതിര്‍ന്നവര്‍ക്ക് ദഹനശേഷി കൂടുതലായിരിക്കും. എന്നാല്‍ കുട്ടികളില്‍ അത് ദഹനക്കുറവിനും ഛര്‍ദി, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്ങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് അല്‍പം വിശ്രമമാവാം. ഇത് യാത്ര കൂടുതല്‍ രസകരമാക്കാനും അടുത്ത മണിക്കൂറിലേക്കുള്ള യാത്രയ്ക്ക് വേണ്ട ഊര്‍ജം സംഭരിക്കാനും സഹായിക്കും.

1. ഭക്ഷണം വീട്ടില്‍ നിന്നും
ചെറു യാത്രകള്‍ക്ക് ഭക്ഷണം വീട്ടില്‍ നിന്നും കരുതുകയായിരിക്കും ഉചിതം. ഇത് പണച്ചെലവ് ചുരുക്കാന്‍ ഉപകരിക്കും. അതിരാവിലെ യാത്ര പുറപ്പെടേണ്ടതുണ്ടെങ്കില്‍ തലേന്ന് വളരെ നേരത്തേ ഭക്ഷണം തയാറാക്കി വയ്ക്കാതിരിക്കുക. യാത്രയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും താല്‍പര്യം ചോദിച്ചറിഞ്ഞശേഷം വിഭവങ്ങള്‍ തയാറാക്കണം.

പ്രഭാത ഭക്ഷണം സസ്യാഹാരമാകാന്‍ ശ്രദ്ധിക്കുക. ബ്രേക് ഫാസ്റ്റ് കട്ടികൂടിയ ആഹാരമായാല്‍ യാത്രയില്‍ വയറ്റില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ദഹനത്തകരാറുകള്‍ക്കും ഗ്യാസ്ട്രബിളിനും അത് കാരണമാകും. അതിരാവിലെയാണ് യാത്രയെങ്കില്‍ ഭക്ഷണം ഒഴിവാക്കം. പകരം ചൂടുവെള്ളം കുടിക്കുക.

അസമയത്തുള്ള ഭക്ഷണം ചിലരില്‍ ദഹനത്തകരാര്‍ ഉണ്ടാക്കും. ഇത് യാത്രയില്‍ ഛര്‍ദിയുണ്ടാകാന്‍ കാരണമാകും. എണ്ണ കുറച്ച് ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണം വേണം യാത്രയില്‍ കരുതാന്‍. ഉച്ച കഴിഞ്ഞും കഴിക്കാനുള്ള ഭക്ഷണം വീട്ടില്‍ നിന്നും ഉണ്ടാക്കികൊണ്ടുപോകുന്നത് ഒഴിവാക്കണം.

uploads/news/2018/06/224495/traval090618a.jpg

2. വഴിയോര പാചകം
പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കാന്‍, പാകം ചെയ്യാനുള്ള വസ്തുക്കളും സ്റ്റൗവും യാത്രയില്‍ കരുതാവുന്നതാണ്. ഇത് യാത്ര കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കും. എന്നാല്‍ ഇങ്ങനെ റോഡ് അരുകിലും മറ്റും വച്ച് ഭക്ഷണം പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. മലിനമായ ചുറ്റുപാടില്‍ ഇത്തരം പാചകം പാടില്ല.

അതുപോലെ വളരെ വിചനമായ സ്ഥലവും ഒഴിവാക്കണം. പാചകത്തിന് വെള്ളം ശേഖരിക്കുമ്പോഴും പ്രത്യേകം ശ്രദ്ധവേണം. കഴിയുമെങ്കില്‍ പൈപ്പു വെള്ളം ഒഴിവാക്കണം. യാത്രാ മധ്യേയുള്ള വീടുകളില്‍ നിന്നും ശേഖരിക്കുന്ന വെള്ളം ഉപയോഗിച്ചുള്ള പാചകമാണ് സുരക്ഷിതം.

പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയും മസാലയും മറ്റ് രുചിക്കൂട്ടുകളുമൊക്കെ നാട്ടില്‍ നിന്നും വാങ്ങി സൂക്ഷിക്കുന്നതാണ് ഉത്തമം. പരിചയമില്ലാത്ത മസാലയും എണ്ണയും ചിലപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

3. പയര്‍വര്‍ഗങ്ങള്‍ ഒഴിവാക്കാം
കിഴങ്ങ്, പയര്‍ വര്‍ഗങ്ങള്‍ യാത്രയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ഗ്യാസ്ട്രബിള്‍ സൃഷ്ടിക്കും. ദീര്‍ഘദൂരം ഇരുന്നുകൊണ്ടുള്ള യാത്ര പലരിലും ഗ്യാസ്ട്രബിളിന്റെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. യാത്രയില്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഗ്യാസ്ട്രബിളിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

മസാല അധികം അടങ്ങിയ ഭക്ഷണ സാധനങ്ങളും ഒഴിവാക്കണം. ദഹനപ്രശ്‌നങ്ങള്‍ വയറ്റില്‍ അസ്വസ്ഥതയ്ക്കും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും ഇടവരുത്തും. കോള പോലുള്ള പാനീയങ്ങള്‍ യാത്രയില്‍ ഒഴിവാക്കാം. ഇത് ചിലപ്പോള്‍ അള്‍സറിന് കാരണമാകും. യാത്രയിലാണെങ്കിലും കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അതിനായി വൃത്തിലുള്ള സ്ഥലം തെരഞ്ഞെകുക്കുക.

4. പഴങ്ങള്‍ ധാരാളം കഴിക്കാം
യാത്രയില്‍ പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. യാത്രാക്ഷീണം അനുഭവപ്പെടുന്നത് ഒഴിവാക്കാന്‍ ഇതു സഹായിക്കും. ഓറഞ്ചും ആപ്പിളും വാഴപ്പഴവും ക്ഷീണം ഒഴിവാക്കാന്‍ സഹായിക്കും. ഭക്ഷണം കഴിഞ്ഞതിനു ശേഷവും പഴങ്ങള്‍ കഴിക്കുന്നത് ദഹനത്തെ സഹായിക്കും.

എന്നാല്‍ മുറിച്ചുവച്ച, തണ്ണിമത്തന്‍ പോലുള്ള പഴവര്‍ഗങ്ങള്‍ വാങ്ങിക്കഴിക്കരുത്. തുറന്നുവച്ച് വില്‍പ്പന നടത്തുന്ന യാതൊരു ഭക്ഷണസാധനവും യാത്രയില്‍ കഴിക്കാതിരിക്കുക. ഭക്ഷ്യവിഷബാധയക്കുപോലും ഇത് ഇടവരുത്തിയേക്കാം.

Ads by Google
Saturday 09 Jun 2018 03.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW