Saturday, June 09, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 03.13 PM

തിളങ്ങുന്ന ചര്‍മ്മത്തിന് സര്‍വ്വാംഗാസനം

ശരീരസൗന്ദര്യത്തിനും മനഃശാന്തിക്കും രോഗമുക്തിക്കും യോഗയെ ആശ്രയിക്കുന്നൊരു തലമുറയാണ് ഇന്നത്തേത്. മെഡിറ്റേഷന്‍ എന്നതിലുപരി യോഗയെ ഒരു ദിനചര്യയാക്കി മാറ്റാം. അഭിനേത്രിയും ഫിറ്റ്‌നെസ് എക്‌സ്‌പേര്‍ട്ടും ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ദിവ്യ,
uploads/news/2018/06/224490/FitnessPlus090618.jpg

തല മുതല്‍ പാദം വരെയുള്ള ശരീരഭാഗങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദമായ ഒരു യോഗാസനമാണ് സര്‍വ്വാംഗാസനം. ഇത് ശരീരത്തിന്റെ ഊര്‍ജ്ജപ്രവാഹത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തിന് ഉണര്‍വ്വും ഉന്മേഷവും നല്‍കുകയും ചെയ്യും.

** ചെയ്യേണ്ട രീതി
1. തറയില്‍ ഒരു കോട്ടണ്‍ ഷീറ്റ് വിരിച്ച് മലര്‍ന്ന് കിടക്കുക.
2. കൈകാലുകള്‍ അയച്ച് സാവകാശം ശ്വാസോച്ഛ്വാസം ശ്രദ്ധിച്ച് ശരീരവും മനസ്സും ഏകാഗ്രതയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക. ഒരു മിനിറ്റ് ഈ നിലയില്‍ തുടരുക.
3. ശേഷം കാലുകള്‍ അടുപ്പിച്ച് വച്ച് മുട്ടു മടക്കുക. മടക്കിയ കാല്‍മുട്ടുകളെ കൈകള്‍ കൊണ്ട് മുറുകെ പിടിച്ച് മുന്നോട്ടും പിന്നോട്ടും ശരീരത്തെ ചലിപ്പിക്കുക.
4. സര്‍വ്വാംഗാസനം ആദ്യമായി ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തില്‍ ചെയ്തശേഷം യോഗാസനം തുടങ്ങുന്നതാണ് ഉത്തമം.
5. ഇനി കാല്‍മുട്ടു നിവര്‍ത്തി നടുവിന്റെ ഭാഗം മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുക. ശേഷം കാലുകള്‍ 90 ഡിഗ്രി ആയിക്കഴിയുമ്പോള്‍ ഇരു കൈകളും കൊണ്ട് നടുവിന്റെ ഭാഗം താങ്ങി നിര്‍ത്തുക.
6. ഈ സമയം ശ്വാസോച്ഛ്വാസത്തിന്റെ ഗതി ശ്രദ്ധിക്കുക. 30 സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെ ഈ രീതി തുടര്‍ന്ന ശേഷം മുട്ടുകള്‍ മടക്കി കാല്‍ താഴേക്ക് കൊണ്ടുവന്ന് പൂര്‍വ്വസ്ഥിതിയില്‍ എത്താവുന്നതാണ്.
7. കാലുകള്‍ 90 ഡിഗ്രി എത്തുമ്പോള്‍ ശരീരത്തിന്റെ ഭാരവും നിയന്ത്രണവും തോളുകളിലേക്ക് വരുന്നതുകൊണ്ട് ഇതിനെ Shoulder Stand എന്നും പറയാറുണ്ട്.

uploads/news/2018/06/224490/FitnessPlus090618a.jpg

** ഗുണങ്ങള്‍
സന്ധികളുടെയും പേശികളുടെയും ബലവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതില്‍ ഈ ആസനത്തിനുള്ള പങ്ക് വളരെ വലുതാണ്.

ശരീരത്തിന്റെ പിന്‍ഭാഗത്തെ പേശികളെ ബലപ്പെടുത്തുകയും അടിവയറിനേയും അനുബന്ധ അവയവങ്ങളെയും ദൃഢമാക്കുകയും മലബന്ധമില്ലാതാക്കുകയും ചെയ്യുന്നൊരു ആസനമാണിത്.

യോഗാസനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സര്‍വ്വാംഗാസനം ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല തലമുടിയുടെ വളര്‍ച്ചയ്ക്കും തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കുന്നതിനും സഹായിക്കും.

** ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഒരു പരിശീലകന്റെ സഹായത്തോടു കൂടി മാത്രം സര്‍വ്വാംഗാസനം ചെയ്യുക. കഴിവതും സ്വയം ചെയ്യാന്‍ ശ്രമിക്കാതിരിക്കുക.
2. രക്താതിസമ്മര്‍ദ്ദമോ, ഹൃദയ സംബന്ധിയായ പ്രശ്‌നങ്ങള്‍ ഉള്ളവരോ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരോ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഈ ആസനം ചെയ്യുക.
3. ഗര്‍ഭിണികള്‍ സര്‍വ്വാംഗാസനം ചെയ്യു ന്നത് ഒഴിവാക്കുക.
4. ഗ്ലൂക്കോമ, തൈറോയിഡ്, നട്ടെല്ല് സംബന്ധിയായ പ്രശ്‌നങ്ങള്‍, സ്‌പോണ്ടിലോസിസ് എന്നീ അസുഖങ്ങളുള്ളവര്‍ ഈ ആസനം ചെയ്യരുത്.

-----ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി
ക്ലിനിക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW