Saturday, September 08, 2018 Last Updated 8 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 12.23 PM

ലോക കമ്പ്യൂട്ടര്‍ മെസെ സെബിറ്റ് ജൂണ്‍ 11 മുതല്‍ ഹാനോവറില്‍

uploads/news/2018/06/224467/eup090618a.jpg

ഹാനോവര്‍: ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ മെസെ സെബിറ്റ് അടുത്ത തിങ്കളാഴ്ച്ച ജൂണ്‍ 11 ന് ഹാനോവറില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗെലാ മെര്‍ക്കല്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 15 വരെ നടക്കുന്ന 41-ാമത് അന്തരാഷ്ട്ര കമ്പ്യൂട്ടര്‍ മെസെയില്‍ ഇന്ത്യ ഉള്‍പ്പെടെ 70 രാജ്യങ്ങളില്‍ നിന്നായി 2800 പ്രദര്‍ശകര്‍ പങ്കെടുക്കും. 1986 മുതല്‍ നടക്കുന്ന ഈ സെബറ്റില്‍ നിരവധി സ്റ്റാര്‍ട്ട്അപ്പ് പ്രദര്‍ശകര്‍ പങ്കെടുക്കുന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

ഈ വര്‍ഷത്തെ സെബിറ്റ് കമ്പ്യൂട്ടര്‍ മെസെയില്‍ ഫെയ്‌സ്ബുക്ക്, വോഡാഫോണ്‍, എസ്എപി, ഹെവ്‌ലറ്റ് പാക്കാര്‍ഡ്, എവിഎം,ഓറക്കിള്‍,ഐബിഎം, ഹുവായ് എന്റര്‍പ്രൈസ്, ജര്‍മന്‍ റെയില്‍വേ, ബിഎഎസ്എഫ്, ജര്‍മന്‍ ടെലികോം എന്നീ പ്രധാനപ്പെട്ട പ്രദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്.

ജോര്‍ജ് ജോണ്‍

Ads by Google
Saturday 09 Jun 2018 12.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW