Tuesday, November 20, 2018 Last Updated 35 Min 39 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 09 Jun 2018 09.10 AM

കോട്ടയം സീറ്റില്‍ മോന്‍സ് ജോസഫ് മല്‍സരിക്കും, കടുത്തുരുത്തിയില്‍ നിഷ ജോസ് കെ. മാണി? ചേര്‍പ്പുങ്കലിലെ റിസോര്‍ട്ടില്‍ മാണി- ജോസഫ് രഹസ്യചര്‍ച്ച !

Nisha  Jose K. Mani

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്ന് പി.ജെ. ജോസഫ് പക്ഷത്തെ പ്രമുഖനും കടുത്തുരുത്തി എം.എല്‍.എയുമായ മോന്‍സ് ജോസഫിനെ മത്സരിപ്പിക്കാന്‍ ധാരണയായതായി സൂചന. കടുത്തുരുത്തി നിയമസഭാ മണ്ഡലത്തില്‍ ജോസ് കെ. മാണിയുടെ ഭാര്യ നിഷയെയോ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജോ മത്സരിച്ചേക്കും.

കോണ്‍ഗ്രസില്‍നിന്നു ലഭിച്ച രാജ്യസഭാ സീറ്റില്‍ ആരു മല്‍സരിക്കണം എന്ന ചര്‍ച്ചയിലാണ് പി.ജെ. ജോസഫ് തുടക്കത്തില്‍ അവകാശവാദം ഉന്നയിച്ചത്. ഇതോടെ സ്ഥാനാര്‍ഥി നിര്‍ണയം സമവായത്തിലെത്താതെ നീണ്ടു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് എം.എല്‍.എമാര്‍ പങ്കെടുത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. ഇതില്‍ തീരുമാനമാകാതെ വന്നതോടെ ജോസഫും മാണിയും രഹസ്യമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മാണിയും ജോസഫും ജോസ് കെ. മാണിയും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തി.

പാലാ ചേര്‍പ്പുങ്കലിലെ റിസോര്‍ട്ടിലായിരുന്നു രഹസ്യ ചര്‍ച്ച. മാണിയോ ജോസ് കെ. മാണിയോ സ്ഥാനാര്‍ഥിയാകുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നായിരുന്നു ജോസഫിന്റെ നിലപാട്. ഇതിനുശേഷം രാത്രി വൈകി കെ.എം. മാണിയുടെ വസതിയില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നാണ് ജോസ് കെ. മാണിയെ മല്‍സരിപ്പിക്കാന്‍ അന്തിമ തീരുമാനമെടുത്തത് .

ദേശീയ രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി തന്നെ രാജ്യസഭയിലേക്ക് മല്‍സരിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സംസ്ഥാന രാഷ്ട്രിയം വിടാന്‍ താല്‍പര്യമില്ലന്ന നിലപാടില്‍ കെ.എം.മാണി ഉറച്ചു നിന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും ജയസാധ്യത ഉറപ്പില്ലന്ന വിലയിരുത്തലാണ് ജോസ് കെ മാണി വിഭാഗത്തിനുള്ളത്. ഈ സാഹചര്യത്തില്‍ സുരക്ഷിത ഇടമായ രാജ്യസഭാ സീറ്റിനെ ജോസ് കെ മാണി ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു . പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് ഇതെന്നും ഏറ്റവും ഉചിതനായ സ്ഥാനാര്‍ത്ഥിയാണ് ജോസ് കെ മാണിയെന്നും വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്വത്തെ പൂര്‍ണ മനസോടെ സ്വീകരിക്കുന്നെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതീകരണം.

ലോക് സഭ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ല എന്നതാണ് കേരള കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ . എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെതാകും. ആറു മാസത്തില്‍ കൂടുല്‍ കാലാവധിയുണ്ടെങ്കില്‍ ഉപതെരഞ്ഞെടുപ്പിന് വ്യവസ്ഥയുണ്ട്. ഈ വര്‍ഷം ഒടുവില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചില്ലെങ്കില്‍, ലോക്‌സഭാ കാലാവധി അവസാനിക്കുന്ന അടുത്ത വര്‍ഷം മേയിലാകം പൊതു തെരഞ്ഞെടുപ്പ്.
അടുത്ത മെയ് 26ന് ലോക്‌സഭാ കാലാവധി തീരും. ഇന്ത്യയിലെ സാഹചര്യമനുസരിച്ച് ജനുവരി അവസാനം അല്ലെങ്കില്‍ ഫെബ്രുവരി ആദ്യം പൊതു തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരും. ജൂലൈ 1നാണ് ഇപ്പോഴത്തെ രാജ്യസഭാംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW